Kerala

പത്മനാഭസ്വാമി ക്ഷേത്രത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരന്റെ തോക്കിൽ നിന്നും അബദ്ധത്തിൽ വെടിപൊട്ടി

തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിൽ പോലീസുദ്യോഗസ്ഥന്റെ തോക്കിൽ നിന്നും വെടിപൊട്ടി. സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുദ്യോഗസ്ഥന്റെ കൈയിലെ തോക്കിൽ നിന്നും അബദ്ധത്തിലാണ് വെടിപൊട്ടിയത്. തോക്ക് വൃത്തിയാക്കുന്നതിനിടെയാണ് സംഭവം.

ആയുധങ്ങൾ സൂക്ഷിക്കുന്ന മുറിയിൽ വെച്ചാണ് വെടിപൊട്ടിയത്. ആർക്കും പരുക്കില്ലെന്നാണ് വിവരം. ഇന്ന് രാവിലെയാണ് സംഭവം. ഡ്യൂട്ടി മാറുന്നതിന്റെ ഭാഗമായി ആയുധം വൃത്തിയാക്കുന്നതിനിടെയാണ് വെടിപൊട്ടിയത്.

നിലത്തേക്ക് ചൂണ്ടിയാണ് തോക്ക് വൃത്തിയാക്കാറുള്ളത്. ഇതിനാൽ തറയിലാണ് വെടിയുണ്ട പതിച്ചത്. സംഭവത്തിൽ ക്ഷേത്രത്തിന്റെ സുരക്ഷാ ചുമതലയുള്ള ഡെപ്യൂട്ടി കമാൻഡന്റ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!