National
ജനസംഖ്യ സെൻസസ് 2025ൽ ആരംഭിക്കും; ജാതി സെൻസസ് ഉണ്ടാകില്ലെന്ന് സൂചന
രാജ്യത്തെ ജനസംഖ്യ കണക്കെടുപ്പിനുള്ള സെൻസസ് അടുത്ത വർഷം ആരംഭിക്കും. 2025ൽ നടക്കുന്ന സെൻസസ് റിപ്പോർട്ട് 2026ൽ പ്രസിദ്ധീകരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. 13 വർഷം മുമ്പ് 2011ലാണ് ഇന്ത്യയിൽ അവസാനമായി സെൻസസ് നടന്നത്.
സാധാരണ ഓരോ പത്ത് വർഷത്തിലും നടത്തുന്ന സെൻസസ് 2021ൽ ഷെഡ്യൂൾ ചെയ്തിരുന്നുവെങ്കിലും കൊവിഡ് കാരണം മാറ്റിവെക്കേണ്ടി വന്നിരുന്നു. നാല് വർഷത്തെ കാലതാമസത്തിന് ശേഷമാണ് 2025ൽ സെൻസസ് രേഖപ്പെടുത്താൻ പോകുന്നത്
അതേസമയം ജാതി സെൻസസ് പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇതിൽ തീരുമാനമായിട്ടില്ല. വരാനിരിക്കുന്ന സെൻസസിൽ മതത്തെയും സാമൂഹിക വിഭാഗത്തെയും കുറിച്ചുള്ള സാധാരണ സർവേയും ജനറൽ, പട്ടികജാതി, പട്ടിക വർഗ വിഭാഗങ്ങളുടെ എണ്ണവും ഉൾപ്പെടാൻ സാധ്യതയുണ്ട്. കൂടാതെ ജനറൽ എസ് സി, എസ് ടി വിഭാഗങ്ങളിലെ ഉപവിഭാഗങ്ങളെയും സർവേ ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ