Uncategorized

പൗർണമി തിങ്കൾ: ഭാഗം 51

രചന: മിത്ര വിന്ദ

അലോഷി കാണിച്ച ഫോട്ടോയിലേക്ക് നോക്കി അന്തിച്ചിരിക്കുകയാണ് പൗർണമി…
തന്റെ ഫോട്ടോ കണ്ടു അവൾ തരിച്ചിരുന്നു.
ഞാൻ കണ്ട നാൾ മുതൽക്കേയുള്ള ഫോട്ടോസ് ആണിതിൽ മുഴുവനും.

നോക്കിക്കോ..
പറഞ്ഞു കൊണ്ട് അവൻ തന്നെയത് സ്ക്രോൾ ചെയ്തു കാണിച്ചു.

ഇതൊക്കെ തന്നോട് ഒന്ന് തുറന്നുപറയണമെന്ന് ഒരാഗ്രഹം തോന്നി,  ഇനി ഒരുപക്ഷേ അതിനു സാധിച്ചില്ലെങ്കിലോ എന്നൊരു തോന്നൽ..അതുകൊണ്ടണ് കെട്ടോ..

എന്തൊക്കെയായാലും ശരി പൗർണമിയുടെ ഉള്ളിൽ അലോഷിയോടുള്ള വികാരം എന്താണെന്ന് ഒന്ന് അറിയാൻ എനിക്കും ഒരു മോഹമുണ്ട്….അച്ഛനോടൊപ്പം പോകും മുന്നേ ഒന്ന് പറയണേ പൗമി.

അതും പറഞ്ഞുകൊണ്ട് അലോഷി വണ്ടിമുന്നോട്ട് എടുത്തു.

പിന്നീടുള്ള യാത്രയിൽ ഉടനീളം ഇരുവരും മൗനമായിരുന്നു.
പുറത്തേക്കാഴ്ചകളിലേക്ക് കണ്ണുനട്ടാണ് ഇരിക്കുന്നതെങ്കിലും, പൗർണമിയുടെ മനസ്സ് ഇവിടെയൊന്നുമല്ലായിരുന്നു.
അലോഷി പറഞ്ഞ ഓരോ കാര്യങ്ങൾ ഓർത്ത്  അവളങ്ങനെ ഇരിപ്പ് തുടർന്നു…

പൗർണമി എന്താണെങ്കിലും അവളുടെ അച്ഛന്റെ ഒപ്പം പോകുമെന്നുള്ളത് അവനു തീർച്ചയാണ്, കാരണം അത്രമാത്രം കാര്യങ്ങളൊക്കെ വഷളായി.  അതിനു മുൻപ് അവൾക്ക് തന്നോട് ഇഷ്ടമാണെന്ന് ഒരു വാക്ക് പറയുകയാണെങ്കിൽ, താൻ കാത്തിരിക്കും എത്ര കാലം വേണമെങ്കിലും  കാത്തിരിക്കും.. അതിന് തയ്യാറാണ്.. പക്ഷെ….. അവളുടെ മനസ്… അതവൾക്ക് മാത്രം അറിയൂ.

ഇടയക്കൊരുതവണ പൗർണമിയുടെ അമ്മയും അനുജത്തിയും, അവളെ വിളിച്ചു. അവരോടൊക്കെ നടന്ന കാര്യങ്ങൾ അവൾ വിശദീകരിക്കുന്നുണ്ട്.
എല്ലാവരിലും വല്ലാത്ത ഞെട്ടൽ ആയിരുന്നു..
നന്നായി പഠിക്കുന്ന,നല്ല സ്വഭാവമുള്ള, ആരും ഇഷ്ടപ്പെട്ടു പോകുന്ന ഒരു  സ്വഭാവപ്രകൃതമായിരുന്നു അവളുടേത്. ആ ഒരു പെൺകുട്ടി, ഇങ്ങനെയൊക്കെ…. ആർക്കും വിശ്വസിക്കാൻ പോലും കഴിയുന്നില്ല.

സത്യാവസ്ഥ ജനങ്ങൾക്കാർക്കും അറിയില്ലലോ… ആരോടൊക്കെ എന്തിക്കെ പറഞ്ഞാലാണ് മോളെ..
അതും പറഞ്ഞയിരിന്നു ഉമ കരഞ്ഞത്.

നിശബ്ദയാകനല്ലാതെ പാവം പൗർണമിയ്ക്ക് വേറൊരു വഴിയുമില്ല.

അലോഷിയുടെ ഫോണിൽ പപ്പയും വിളിച്ചു.
ഇനിയിപ്പോ എന്ത് ചെയ്യും മോനെ. എല്ലാം പ്രശ്നമായല്ലോടാ.

അറിയില്ല പപ്പാ.. എല്ലാം വരുന്ന പോലെ വരട്ടെ.അവനും പറഞ്ഞു

ആ ഫോട്ടോ കണ്ടു പല ഫ്രണ്ട്സും അലോഷിയ്ക്ക് മെസ്സേജ് അയക്കുന്നുണ്ട്. അവൻ അതൊന്നും ഓപ്പൺ ചെയ്തില്ല ആകെകൂടി പപ്പയോടു മാത്രം അവൻ സംസാരിച്ചോള്ളൂ.

വർക്കിച്ചൻ നാൻസിയെ വിളിച്ചു. അവള് പറഞ്ഞു അവൾക്കൊന്നും അറിയില്ലന്ന്..നിന്നെഎങ്ങാനും വിളിച്ചോടാ..

ഇല്ല പപ്പാ… ഇനി വിളിച്ചൊന്നും അറിയില്ല.. കുറെ മിസ്സ്ഡ് കാൾ വന്നു കിടപ്പുണ്ട്.

ഹം… പൗർണമിയുടെ അച്ഛനോട് ആ കൊച്ചു സംസാരിച്ചോ മോനെ.

മ്മ്.. വൈകുന്നേരത്തോടെ അവര് എത്തും. പൗർണമിയോട് ജോലി രാജിവെച്ച് പോരാൻ പറഞ്ഞു.

അയ്യോ….എന്നിട്ടോടാ..ആ കൊച്ചു പോകുവാണോ

എന്നിട്ടെന്താ….. ബാക്കിയുള്ള കാര്യങ്ങൾ പൗർണമിയല്ലേ തീരുമാനിക്കേണ്ടത്.

നീയ് ഒന്ന് ഫോൺ കൊടുത്തേ.. ഞാൻ സംസാരിക്കാം.

ഹേയ്.. അതൊന്നും വേണ്ട പപ്പാ.. പപ്പാ വെച്ചോ. ഞാൻ ഡ്രൈവ് ചെയ്യുവാ.

പോളിന്റെ മറുപടി കേൾക്കാതെ അലോഷി കട്ട്‌ ചെയ്ത്.

ഏറെ ദൂരത്തെ യാത്രയ്ക്ക് ശേഷം , ഒടുവിൽ അവർ ബാംഗ്ലൂരിൽ എത്തിച്ചേർന്നപ്പോൾ നേരം ഒൻപതു മണി രാത്രിയായി…

അലോഷി ഫുഡ്‌ വെളിയിൽ നിന്നും വാങ്ങിച്ചായിരിന്നു വന്നത്. ഇരുവരും കാലത്തെ ബ്രേക്ക്‌ഫാസ്റ്റ് കഴിച്ചതെയൊള്ളു. പിന്നെ ഇത് വരെയായിട്ടും പച്ചവെള്ളം പോലും കുടിച്ചതുമില്ല..

രണ്ട് ദിവസത്തെ യാത്രയും അലച്ചിലും…
അലോഷിയാകെ മടുത്തു പോയിരുന്നു
നേരെ റൂമിലേക്ക് ചെന്ന് കുളിച്ചു ഫ്രഷ് ആയി.. എന്നിട്ട് ബെഡിലേക്ക് കയറി കിടന്നു.

പൗർണമിയും അതേപോലെ തന്നെയായിരുന്നു.
കുളിച്ചു ഇറങ്ങി വന്നപ്പോൾ അവൾക്കും വല്ലാത്ത ക്ഷീണം പോലെ..

കിടന്നതറിയാതെ അവളും ഉറങ്ങിപ്പോയ്.

ഫോൺ നിർത്താതെ റിങ് ചെയുന്ന കേട്ടുകൊണ്ട് പൗർണമി കണ്ണ് തുറന്നത്.

എടുത്തു നോക്കിയപ്പോൾ അച്ഛൻ ആയിരുന്നു.
സമയം വെളുപ്പിന് മൂന്ന് മണി.

ഹലോ അച്ഛാ….
ആഹ് മോളെ… നി താമസിക്കുന്ന സ്ഥലത്തിന്റെ വിവരം ഒന്ന് പറഞ്ഞെ. അച്ഛനും സജിത്ത് മാമനും കൂടിയാ വരുന്നത്. ഞങ്ങൾ ഇവിടെ ബാംഗ്ലൂർ എത്തി.

ബാബുരാജിന്റെ വാക്കുകൾ കേട്ടതും പൗർണമിയ്ക്ക് തല കറങ്ങി.

ഹലോ.. മോളെ ….കേൾക്കുന്നില്ലേ നീയ്

ആഹ് കേൾക്കുന്നുണ്ട്..

നീയാ ലൊക്കെഷൻ ഒന്ന് അയച്ചേ മോളെ.. സജിത്ത് നോക്കിക്കോളും.

ഓക്കേ.. അയക്കാം.
അവൾ ഫോൺ കട്ട്‌ ചെയ്ത്.
ലൊക്കേഷൻ ഷെയർ ചെയ്തു കൊടുത്തിട്ട് വേഗം വാഷ് റൂമിലേക്ക് പോയ്‌.
മുഖം കഴുകി ഇറങ്ങി വന്ന ശേഷം വാതിൽ തുറന്നു.

പുറത്തേക്ക് വന്നപ്പോൾ ഫുഡ്‌ ഒക്കെ അതെപടി മേശമേൽ ഇരിക്കുന്നു.

അലോഷിയുടെ റൂമിന്റെ അടുത്തേയ്ക്ക് ചെന്ന്. ചാരിയിട്ടിട്ടെ ഒള്ളു.

അവൾ അത് തുറന്നു..
കമഴ്ന്നു കിടന്നു ഉറങ്ങുന്നവന്റെ അടുത്തേക്ക് ചെന്നു.
നോക്കിയപ്പോൾ ആള് നല്ല ഉറക്കത്തിലാണ്.

അലോഷിച്ചായാ…
അവൾ അവന്റെ തോളിൽ തട്ടി വിളിച്ചു.
പെട്ടന്ന് അവൻ ഞെട്ടി ഉണർന്നു.

എന്താ പൗമി.
ചാടി എഴുന്നേറ്റു കൊണ്ടവൻ ചോദിച്ചു.

അച്ഛനും പിന്നെ എന്റെ മാമനും കൂടിയാ വരുന്നത്. അര മണിക്കൂറിനുള്ളിൽ ഇങ്ങേത്തും. എന്നെയിപ്പോ വിളിച്ചു വെച്ചതെയൊള്ളു

അവൾ ഒറ്റ ശ്വാസത്തിൽ പറഞ്ഞു.

അലോഷി മറുപടിയൊന്നും പറയാതെ അവളെനോക്കിയിരുന്നു.

അലോഷിച്ചായന്റെ പ്രൈവറ്റ് സെക്രട്ടറിയാണ് ഞാനെന്ന കാര്യം വീട്ടിലാർക്കും അറിയില്ല..അഥവാ അച്ഛൻ ചോദിച്ചാലും ഒന്നും പറഞ്ഞേക്കരുത്.

ഹേയ് ഇല്ലെടോ.. താൻ പേടിക്കണ്ട..അപ്പോൾ പോകാൻ തീരുമാനിച്ചോ പൗമി.
എന്റെ ചോദ്യത്തിന് മറുപടി പറയാതെ പോകുവാ അല്ലെ…

അവൻ മെല്ലെ എഴുന്നേറ്റു. എന്നിട്ട് അവളുടെ കവിളിൽ ഒന്ന് തലോടി.

ഇച്ചായൻ നിന്നെ വിഷമിപ്പിച്ചുല്ലേ…എല്ലാ പ്രശ്നങ്ങളും ഉണ്ടായത് ഞാൻ കാരണമാ..ചെ… കഷ്ടമായിപ്പോയ്… ആഹ് എന്ത് ചെയ്യാനാ.. എല്ലാം ഇങ്ങനെ അവസാനിക്കാനാവും മുകളിലുള്ളവന്റെ തീരുമാനം.

അത്യധികം വേദനയോടെ അലോഷി അവളുടെ മുഖം അവന്റെ കൈകുമ്പിളിൽ എടുത്തു..

അപ്പോളേക്കും ഒരു വാഹനത്തിന്റെ ഇരമ്പൽ പോലെ ഇരുവരും കേട്ടിരുന്നു……തുടരും………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

 

 

Related Articles

Back to top button
error: Content is protected !!