Novel

പൗർണമി തിങ്കൾ: ഭാഗം 57

രചന: മിത്ര വിന്ദ

ഇതെന്താ കടന്നലു കുത്തിയോടി പെണ്ണെ..
അവൻ അടുത്തേക്ക് ചെന്നിട്ട് അവളുടെ കവിളിൽ ഒന്ന് കുത്തിയതും പൗർണമി അവന്റെ കൈ തട്ടിമാറ്റി.
ആവശ്യമില്ലാതെ എന്റെ ദേഹത്തു തൊട്ടാലുണ്ടല്ലോ, വിവരം അറിയും നിങ്ങൾ..

കട്ട കലിപ്പിൽ പൗമി, അലോഷിയുടെ നേർക്ക് ചീറി.

അവനു ഇതൊക്കെ കണ്ടു ചിരി വരുന്നുണ്ട്. എന്നാലും പെണ്ണിനെയൊന്നു ഇളക്കിയിട്ട് തന്നെകാര്യം എന്നവൻ തീർച്ചപ്പെടുത്തി.

ഓഹ് സോറി പൗമി.. ഞാൻ പെട്ടന്ന്, അറിയാതെ…. വെരി സോറി….

തന്റെ ചെയറിൽ പോയിരിന്നുകൊണ്ട് അലോഷി സിസ്റ്റം ഓൺ ചെയ്തു. എന്നിട്ട് വളരെ ശ്രെദ്ധയോടെ തന്റെ ജോലികൾ ആരംഭിച്ചു.

***

വണ്ടി ഏറെ ദൂരം പിന്നിട്ട കഴിഞ്ഞു
സജിത്തും ബാബുരാജും ഓരോ കോഫിയൊക്കെ കുടിച്ചൊന്നു relax ആയി.
ആഹ് ചെറുക്കനെ കണ്ടിട്ട് എനിക്ക് അത്രയ്ക്ക് വിശ്വാസമായില്ല കേട്ടോ അളിയാ. തനി ഉഡായിപ്പാന്ന് എനിക്ക് തോന്നുന്നു.

സജിത്ത്, പറഞ്ഞത് കേട്ടപ്പോൾ ബാബുരാജിന് അത്രയ്ക്ക് ഇഷ്ട്ടപ്പെട്ടില്ല. എന്നാലും ഒന്നും മിണ്ടാതെ അയാൾ ഇരുന്നു.

അലോഷി ഡീസന്റ് ആണന്ന് ബാബുരാജിന് തോന്നിയത്. വളരെ നീറ്റായിട്ടുള്ള പെരുമാറ്റമാണ്, കാത്തുവിനെപ്പോലെ തന്നെയാണ് തന്റെ പെങ്ങളേയും അവൻ കാണുന്നത്..
സജിത്ത് പിന്നെ പണ്ടേ എല്ലാ കാര്യങ്ങളിലും കുറ്റം കണ്ടുപിടിക്കാൻ മിടുക്കനാണ്. ആരോട് എവിടെ എങ്ങനെ, സംസാരിക്കണമെന്ന് പോലും അവനറിയില്ല..
അതുപോലൊരു ഐറ്റം.
അവനെക്കൂട്ടി ബാംഗ്ലൂർ വരാൻ പോലും തനിയ്ക്ക് മടി ആയിരുന്നു. തന്നെക്കാൾ മുന്നേ അവൻ വണ്ടിയിൽ കയറിയിരുന്നപ്പോൾ വേറെ വഴിയില്ലാതെയായിപ്പോയ്..

തിരികെ മോളുടെയടുത്തു നിന്നിറങ്ങിയപ്പോൾ തുടങ്ങിയ സംസാരമാ… എന്തൊക്കെയാണ് വിളിച്ചു പറയുന്നതെന്ന് അവനു പോലുമറിയില്ല..പിന്നെ ബാബുരാജ് എല്ലാം മുക്കീം മൂളി കേട്ട്കൊണ്ട് അങ്ങനെ ഇരുന്നു.

പൗർണമി നമ്മുട കൊച്ചാ, അവൾക്കെന്തെങ്കിലും സങ്കടം വന്നാൽ അത് നമ്മളെകൂടി ബാധിക്കും.. പക്ഷെ ഇതിപ്പോ എങ്ങനെയാ അളിയാ.. അവന്റെയൊക്കെ കൂടെ ഒറ്റക്ക് നിറുത്തിയാൽ അത് ശരിയാകുമോ…

ഒറ്റക്കല്ല സജിത്തേ… അലോഷിയുടെ പെങ്ങളും ഉണ്ട്..

ഹാ.. ആ പെണ്ണിപ്പോ നാട്ടിലല്ലേ.. ഓപ്പറേഷൻ ചെയ്ത് കിടക്കുന്ന അവള് എങ്ങനെയാ ഉടനെ ബാംഗ്ലൂർക്ക് പോകുന്നെ..

അലോഷിയും പൗമിയും മാത്രമല്ല, ഒരു സെർവെൻറ് ഉണ്ട് അവിടെ..

എന്നിട്ട് നമ്മള് ചെന്നപ്പോൾ കണ്ടില്ലല്ലോ ആ സെർവെൻറ്നെ.

അലോഷിയും പൗമിയും നാട്ടിലേക്ക് പോന്നതുകൊണ്ട്, ആ സ്ത്രീ അവരുടെ വീട്ടിൽ പോയത.
അവിടെ അടുത്തോ മറ്റോ ആണ് അവരുടെ വീട്.

അങ്ങനെ ആയാൽ കുഴപ്പമില്ല, പക്ഷേ എനിക്ക് ഒട്ടും വിശ്വാസമല്ല.. അതൊക്കെ അളിയനു കുറച്ചു കഴിയുമ്പോൾ മനസ്സിലാകും. ഇപ്പോ എന്നോട് ദേഷ്യം തോന്നുവായിരിക്കും, എന്നാൽ കുറച്ചു കഴിഞ്ഞ് ഒക്കെ ബോധ്യമാകും..

മതി മതി…നിർത്ത്… സജിത്തെ കുറെ നേരമായില്ലേ തുടങ്ങിയിട്ട്….
പെട്ടെന്ന് ബാബുരാജ് കൈയെടുത്ത് അവനെ വിലക്കി.

ആഹ്, ഞാനായിട്ട് ഇനി ഒന്നും പറയുന്നില്ല..  എപ്പോഴും അവനെ ഒന്ന് ശ്രദ്ധിച്ചോണം എന്ന് കൊച്ചിനോട് പറഞ്ഞു കൊടുത്തേക്ക്..

സജിത്ത് അതുതന്നെ വീണ്ടും ആവർത്തിച്ചു.

*..
അലോഷി ആണെങ്കിൽ ഒരു കാൾ വന്നിട്ട് ആരോടോ സംസാരിച്ച ശേഷം ജസ്റ്റ്‌ പുറത്തേക്ക് ഇറങ്ങിപ്പോയ തക്കത്തിനു അവന്റെ ഫോൺ എടുത്തു നോക്കുകയാണ് പൗമി..
സ്ക്രീൻ ലോക്കായ് കിടന്നത്കൊണ്ട് പെണ്ണിന് ഒന്നും മേലാത്ത അവസ്ഥയായിരുന്നു..

ഒന്നും രണ്ട് പാറ്റേൺ ട്രൈ ചെയ്തു നോക്കിയപ്പോൾ എറർ കാണിച്ചു.
പിന്നീട് ആ ഉദ്യമം അവസാനിപ്പിച്ചു അവൾ അത് തിരികെ വെച്ചു.

അപ്പോളേക്കും അലോഷി തിരികെ കയറീ വരുകയും ചെയ്തു.

ആരെങ്കിലും വിളിച്ചിരുന്നോ പൗമി…?

ഇല്ല….
അവൾ ഗൗരവത്തിൽ പറഞ്ഞു.

ഹ്മ്മ്….. ഞാൻ കഴിഞ്ഞ ദിവസം മുംബൈക്ക് പോയില്ലേ, ഒരു ടീമിനെ കാണുവാൻ വേണ്ടി. അവരിന്നു നമ്മുട കമ്പനിയിൽ വരുന്നുണ്ട്..എനിയ്ക്കിപ്പോളാ മെയിൽ വന്നത്

അതെന്തിനാ വരുന്നത് ..?

അവരുമായിട്ട് ഒരു കോൺട്രാക്ട് സ്റ്റാർട്ട്‌ ചെയ്യാൻ വേണ്ടിയാണ് ഞാൻ പോയത്. അന്ന് പക്ഷെ എനിയ്ക്ക് അത്രയ്ക്ക് ഡീറ്റൈൽ ആയിട്ട് ഒന്നും സംസാരിക്കാൻ പോലും സാധിച്ചില്ല.. കാത്തുന്റെ വയ്യഴിക അറിഞ്ഞപ്പോൾ ഞാൻ പെട്ടന്ന് മടങ്ങിപ്പൊന്നില്ലേ കൊച്ചേ.. ആ മുംബൈ ഗ്രൂപ്പിലെ ഒരാളെ കൂടി കാണേണ്ടതായി ഉണ്ടായിരുന്നു.ആ പാർട്ടിയാണ് ഇന്ന് വരുന്നത്.

ഹ്മ്മ്…… അവരു വരുന്നതെപ്പോള?

ഇന്ന് മൂന്ന് മണിയ്ക്ക് എന്നാണ് പറഞ്ഞത്. നോക്കട്ടെ

ഇവിടെ പ്രത്യേകിച്ച് എന്തെങ്കിലും അറേഞ്ച്മെന്റസീന്റെ ആവശ്യമുണ്ടോ ഇച്ചായാ?

ഹ്മ്മ്….. നമ്മുടെ കോൺഫറൻസ് ഹോളിൽ എല്ലാം സെറ്റ് ചെയ്യുന്നുണ്ട്. ഞാൻ അവിനാഷിനോട്‌ പറഞ്ഞു ഏൽപ്പിച്ചു.എനിക്ക് വേറെ കുറച്ചു കാര്യങ്ങൾ കൂടിയുണ്ട്.

പറഞ്ഞുകൊണ്ട് അലോഷി ഫോണിൽ എന്തൊക്കെയോ ചെക്ക് ചെയ്തു.

സ്മൃതി കൃഷ്ണകുമാർ
അവരാണ് മുംബൈയിലെ പുതിയ ഗ്രൂപ്പിന്റെ ടീം ഹെഡ്.

അലോഷി അവരുടെ ഡീറ്റെയിൽസ് ഒക്കെ നോക്കിക്കൊണ്ട് കസേരയിൽ വന്നിരുന്നു.

35വയസ് പ്രായം
അവര് ഏറ്റെടുത്തിരിക്കുന്ന ഓരോ വർക്ക്‌കളും കണ്ടപ്പോൾ അലോഷി ഞെട്ടിപ്പോയിഎന്ന് വേണം കരുതാൻ

മിക്കവാറും സംസ്ഥാനങ്ങളിലെ മേജർ ആയിട്ടുള്ള കമ്പനികളുമായി അവർ ബിസിനസ്‌ സ്റ്റാർട്ട്‌ ചെയ്തിരിക്കുന്നത്. കേരളത്തിൽ ഇതാദ്യമാണ്, ഇങ്ങനെയൊരു കൂടിച്ചേരൽ, അതും തന്റെ കമ്പനിയുമായിട്ട്.

ടെൻഷൻ ഉണ്ട്.. ഒപ്പം തന്നെ അഭിമാനവും…
അവനോർത്തു.

ഇച്ചായാ.. മണി ഒന്നായി, എനിക്ക് വിശക്കുന്നു.
പൗമി പറയുന്ന കേട്ട് അവൻ മുഖം തിരിച്ചു.

ഹ്മ്മ്… സെക്യൂരിറ്റിയെ വിളിക്കാം.. ലഞ്ച് കൊണ്ട് വരാൻ പറയാം.
അവൻ ഫോൺ എടുത്തു.

ചപ്പാത്തിയും ദാലും, ഗോബി ഫ്രൈ ചെയ്തതും ആയിരുന്നു ഓർഡർ ചെയ്തേ.

ഒരാൾക്ക് മാത്രം മതിയെന്ന് കേട്ടപ്പോൾ പൗമിയുടെ നെറ്റി ചുളിഞ്ഞു.

എനിയ്ക്ക് ഇനി ഒന്നും ഇറങ്ങത്തില്ലെടി കൊച്ചേ.. അവര് വന്നു പോയാൽ മാത്രം സമാധാനം ആകുവൊള്ളൂ.

ഒരു നെടുവീർപ്പോട് കൂടി അവൻ പിന്നിലേക്ക് ചാഞ്ഞിരുന്നു…….തുടരും………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button
error: Content is protected !!