പ്രണയ നിലാവ്: ഭാഗം 5
എഴുത്തുകാരി: മിത്ര വിന്ദ
അതൊന്നും ശരിയാവില്ല സാറെ.. എനിയ്ക്ക് എന്റെ വീട്ടിൽപോണം. കൃത്യ സമയത്തു ചെന്നില്ലെങ്കിൽ അച്ഛൻ വഴക്ക് പറയും.
സാരമില്ല.. അത് ഞാൻ സഹിച്ചു..
മര്യാദക്ക് വന്നോണം
ഓഹ് പിന്നെ…അതൊന്നും നടക്കില്ല.
ഞാൻ പറയുന്നതനുസരിയ്ക്കാൻ നിനക്ക് പറ്റില്ലെടി..
ഇല്ല.. തത്കാലം പറ്റില്ല സാറെ..സോറി.
പിന്തിരിഞ്ഞു പോകാൻ തുടങ്ങിയ വൃന്ദയേ അവൻ തടഞ്ഞു.
ഈ ശിവശങ്കറിനോട് എതിർത്തു പറഞ്ഞുകൊണ്ട് നീ എങ്ങോട്ടാ പായുന്നത്. നില്ലെടി അവിടെ..
കൈത്തണ്ടയിലെ പിടുത്തം മുറുകിയതും വൃന്ദ അവനെ ദയനീയമായി നോക്കി.
വൃന്ദ…. മര്യാദ ആണെങ്കിൽ മര്യാദ.. ഇന്ന് അവിടെ വരെ വന്നിട്ട് അമ്മയോട് കാര്യം പറഞ്ഞാൽ മതി. നിനക്ക് സമ്മതമല്ലെന്നു ഒരു വാക്ക്.. അത് മാത്രം മതി..
സാർ.. എനിക്ക് പേടിആയിട്ടാണ്.. പ്ലീസ് സാർ.. വേറൊന്നും ഓർക്കരുത്.എന്റെ വീട്ടിൽ ഞാൻ പറഞ്ഞോളാം, പക്ഷെ അവിടേക്ക് വരാൻ, അതെനിക്ക് കഴിയില്ല.
താൻ പേടിയ്ക്കുവോന്നും വേണ്ടടോ.അമ്മ പാവമാണ്.തനിക്ക് ഒരു കുഴപ്പവും വരാതെ ഞാൻ നോക്കികോളം.
അവനത് പറഞ്ഞപ്പോൾ വൃന്ദ മറുപടിയൊന്നും പറയാതെ മുഖം കുനിച്ചു നിന്നു.
വൃന്ദ.. പ്ലീസ്… താൻ സെറയോട് എന്തെങ്കിലും പറഞ്ഞോണം.. എന്നിട്ട് 5മണി കഴിഞ്ഞു വന്നാൽ മതി..
ഇക്കുറി അവന്റെ ശബ്ദം അല്പം മാർദ്ദവത്തിൽ ആയിരുന്നു.
വൃന്ദ…
അവൻ വീണ്ടും വിളിച്ചു.
സാർ.. ഞാനൊന്ന് ആലോചിച്ചു നോക്കട്ടെ..
അതും പറഞ്ഞു കൊണ്ട് അവൾ വെളിയിലേക്ക് നടന്നു.
ഉച്ചയ്ക്ക് ശേഷം ശിവ അത്യാവശ്യം നല്ല തിരക്കിൽ ആയിരുന്നു. അതുകൊണ്ട് പിന്നീട് വൃന്ദയ്ക്ക് അവനെ കാണാനും സാധിച്ചില്ല..
ഈശ്വരാ.. ഇനി അങ്ങേരുടെ കൂടെ വീട്ടിലേക്ക് പോയെന്ന് വീട്ടിൽ അറിഞ്ഞാൽ.. ശോ.. എന്താണൊരു വഴി… രണ്ടിലൊന്ന് തീരുമാനിച്ച മട്ടിലാണ് ശിവസാർ.
താൻ എങ്ങനെ പോകുമോ ആവൊ. ഇന്ന് ആരൊക്കെയോ വീട്ടിലേക്ക് ചെന്നെന്ന് കാലത്തെ പറഞ്ഞതല്ലെ തന്നോട്.
ഹോ.. ടെൻഷൻ കാരണം ബാക്കി യുള്ളോൾക്ക് അറ്റായ്ക്ക് വരുമെന്ന് തോന്നുന്നു.
അവൾ തലയൊന്നു കുടഞ്ഞുകൊണ്ട് സീറ്റിലേക്ക് അമർന്നിരുന്നു.
എന്താടി.. നിനക്ക് എന്ത് പറ്റി.
സെറ അവളെ നോക്കി.
ഓഹ്.. ഒന്നും പറയേണ്ട പെണ്ണേ.. ഈ കണക്കൊക്കെ റെഡി ആക്കിയിട്ടു വേണം ഇന്ന് ഇറങ്ങാന്..സാറിന്റെ ഓർഡർ ഉണ്ട്.. ഇനിഇതെല്ലാം ഞാനെപ്പോ സെറ്റ് ചെയ്യും.. എനിയ്ക്ക് യാതൊരു ഐഡിയയും ഇല്ല..
പെട്ടെന്ന് അവൾ വിഷയം മാറ്റിക്കളഞ്ഞു. ശിവ ഇല്ലെങ്കിൽ വഴക്ക് പറയുമെന്ന് അവൾക്ക് അറിയാമായിരുന്നു. ഓഫീസിൽ മറ്റാരെയും ഈ കല്യാണത്തെ കുറിച്ച് അറിയിക്കരുതെന്ന് അവൻ പ്രേത്യേകം പറഞ്ഞിട്ടുണ്ട്
അതുകൊണ്ട് അവൾക്ക് പേടി ആയിരുന്നു.
എന്റെ മോളെ, ഈ സെക്ഷൻ എനിയ്ക്ക് വല്യപിടുത്തം ഇല്ലടി
അതുകൊണ്ട്, നീ ഒറ്റയ്ക്ക് നോക്കിക്കോ.. ആം ഹെല്പ്ലെസ്സ് ഡിയർ…
മ്മ്….. ചുറ്റിയ പാമ്പ് അല്ലേലും കടിച്ചേ പോകു…. എന്തോ ചെയ്യാനാ ഞാൻ..
അവളിരുന്നു പതം പെറുക്കി.
ഓഫീസ് ടൈം കഴിഞ്ഞപ്പോൾ സെറയും ബാക്കി സ്റ്റാഫ് ഓരോരുത്തരുമായിട്ട് ഇറങ്ങി പോയപ്പോൾ വൃന്ദ അവിടെത്തന്നേ ഇരുന്നു…
അപ്പോഴാണ് ശിവ കയറി വരുന്നത് അവൾ കണ്ടത്. ഒപ്പം മറ്റൊരുവനും ഉണ്ടായിരുന്നു..
വൃന്ദയേ അവൻ അടിമുടി നോക്കിയതും അവളൊന്നു ചൂളി. അത്രയ്ക്ക് വൃത്തികെട്ട നോട്ടം ആയിരുന്നു അവന്റേത്.
വൃന്ദ…. ഇത് കിഷോർ വർമ്മ. ഹോട്ടൽ ബ്ലു മൂൺ ന്റെ ഓണർ ആണ്.
ശിവ പരിചയപ്പെടുത്തിയതും അവൾ അവനെ നോക്കി ചെറുതായ് ഒന്നു പുഞ്ചിരിച്ചു.
പെട്ടെന്ന് അവൻ അവളുടെ നേർക്ക് ഷേക്ക് ഹാൻഡ് കൊടുക്കാൻ വേണ്ടി കൈ നീട്ടി.
Hello..
അവൻ അതി സുന്ദരമായി പുഞ്ചിരിച്ചു കൊണ്ട് കൈ നീട്ടിയപ്പോൾ അവൻ പെട്ടന്ന് അവളുടെ കൈകൾ രണ്ടും കൂപ്പി അവനോട് തിരിച്ചു വിഷ് ചെയ്തത്.
പെട്ടെന്ന് അടികിട്ടിയത് പോലെയായി കിഷോർ.
വൃന്ദ… ഒരു പത്തു മിനിറ്റ്.. ഞാൻ ഇപ്പൊ വരാം കേട്ടോടോ….
ശിവ അകത്തേക്ക് പോയപ്പോൾ അവൾക്ക് ശരിക്കും ദേഷ്യം വന്നുപോയി.
അവനോടൊപ്പം നടന്നു നീങ്ങുമ്പോൾ വൃന്ദയേ ഒന്നു പിന്തിരിഞ്ഞു നോക്കുവാൻ കിഷോർ മടിച്ചില്ല.
തന്നെ അപമാനിച്ചവൾ..
ആദ്യമായാണ് ഒരു പെണ്ണ് തന്നോട് ഇങ്ങനെ പെരുമാറുന്നത്..
അതും ഒരു പീറപ്പെണ്ണ്..
അവനു ദേഷ്യം കൊണ്ട് കവിൾ വിറച്ചു.
വിടില്ലടി
നിന്നെ ഞാൻ വെറുതെ വിടില്ല…ഈ കിഷോറിന്റെ കൈകളിൽ കിടന്നു പിടയും നീയ്.
അവൻ പിറുപിറുത്തു…….തുടരും.
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…