Novel

പ്രണയം: ഭാഗം 21

എഴുത്തുകാരി: കണ്ണന്റെ രാധ

ഒത്തിരി വർഷത്തെ കണക്കൊന്നും പറയാനില്ല പക്ഷേ ഇത്രയും അറിഞ്ഞിട്ട് ഞാൻ എങ്ങനെയാ വരാതിരിക്കുന്നത്..?

അലിവോടെ അവൻ അവളുടെ കവിളിൽ തൊട്ടു, അവൾ അത്ഭുതത്തോടെ അവനെ തന്നെ നോക്കിയിരുന്നു

” നന്ദേട്ടാ എനിക്ക് ശരിക്കും ഇത് വിശ്വസിക്കാമോ..? നന്ദേട്ടൻ പറഞ്ഞു വരുന്നതിന്റെ അർത്ഥം ഞാൻ ഉദ്ദേശിക്കുന്നത് തന്നെയാണോ..?

അത്ഭുതപൂർവ്വം അവൾ ചോദിച്ചു

” താനെന്താ ഉദ്ദേശിക്കുന്നത് എന്ന് ആദ്യം പറ, എന്നിട്ട് ഞാൻ പറയാം

ഒരു കുസൃതിയോടെ അവളുടെ മുഖത്തേക്ക് നോക്കി അവൻ ചോദിച്ചു..

” നന്ദേട്ടന് അറിയാല്ലോ ഞാനെന്താ ഉദ്ദേശിക്കുന്നതെന്ന്… എന്നേ ഇഷ്ടമാണ് എന്നാണോ പറഞ്ഞതിന്റെ അർത്ഥം.?

അവൾ ചോദിച്ചപ്പോൾ ഒന്നും മിണ്ടാതെ അവൻ അവൾക്ക് അരികിലുള്ള കസേരയിലേക്ക് ഇരുന്നു, ശേഷം അവളുടെ മുഖത്തേക്ക് കൂർപ്പിച്ചു നോക്കിക്കൊണ്ട് പറഞ്ഞു…

” എടി കൊച്ചെ ഇത്രയും കാലം നീ ഉള്ളിൽ കൊണ്ട് നടന്ന സ്നേഹം പോലെ ഒന്നുമല്ല റിയാലിറ്റി.. ഒരു ഗതിയും പരഗതിയും ഇല്ലാത്ത ഒരുത്തനെയാണ് സ്നേഹിച്ചതെന്ന് മോൾക്കറിയോ..? എന്റെ കൂടെ ഇറങ്ങിവന്നാൽ പട്ടിണിയും പരിവട്ടവും മാത്രമായിരിക്കും കൈമുതൽ ആയിട്ടുള്ളതെന്ന് മോൾക്കറിയോ.?

അവൻ ചോദിച്ചു

” അതൊന്നും എനിക്ക് പ്രശ്നമല്ല..

അവൾ കൊച്ചുകുട്ടികളെ പോലെ വാശിപിടിച്ചു പറഞ്ഞു..

” അതൊക്കെ ഇപ്പൊ പറയാൻ കൊള്ളാം, കുറച്ചുനാൾ കഴിയുമ്പോൾ സ്നേഹം കാലത്തിനകത്തിട്ട് പുഴുങ്ങിയാൽ കഞ്ഞി ആവില്ല. അപ്പോൾ എന്നോട് പറഞ്ഞേക്കരുത്

“എന്ത്..?
.
,” ഇങ്ങനെ ഒരു ജീവിതമാണെന്ന് ഞാൻ അറിഞ്ഞില്ലെന്ന്, അങ്ങനെയൊന്നും ഞാൻ ഒരിക്കലും പറയില്ല..

” കീർത്തന എന്റെ ലൈഫ് എന്നു പറഞ്ഞാൽ ഒരുപാട് ബുദ്ധിമുട്ടുകൾ നിറഞ്ഞതാ. അതൊക്കെ സഹിക്കാൻ താൻ ഒരുക്കമാണെങ്കിൽ….

അവൻ നിർത്തി

“ഒരുക്കമാണ് എങ്കിൽ…?

അവൾ വീണ്ടും എടുത്തു ചോദിച്ചു…

” ഒരുക്കം ആണെങ്കിൽ മുന്നോട്ടുകൊണ്ടു പോകാം, നിനക്ക് പ്രേമിക്കാൻ മുട്ടി നിക്കുവല്ലേ..? അല്ലാതെ എന്ത് ചെയ്യാൻ പറ്റും, പക്ഷേ വലിയ റിസ്കാ അതോർത്തോണം..

അവൻ പറഞ്ഞപ്പോൾ അവൾ ഒന്ന് ചിരിച്ചു

“നന്ദേട്ടന് പേടിയുണ്ടോ..?

” എന്തിനാ പേടിക്കുന്നത്..?

“: എന്റെ അച്ഛനെ

” ഇല്ല.!

ഉറച്ചതായിരുന്നു അവന്റെ മറുപടി…

” പക്ഷേ മറ്റൊരു പേടിയുണ്ട്…

” എന്ത്..?

അവൾ ചോദിച്ചു

“‘തന്നെ..?

” എന്നെയോ?

“അതേ ഇപ്പൊ കീർത്തന ഒരു സ്വപ്നലോകത്താ, അതിലെ എന്നോട് ഭയങ്കര സ്നേഹവും കാര്യങ്ങളും ഒക്കെയാണ്..
പക്ഷേ റിയാലിറ്റി മറ്റൊന്ന് ആണ്. താൻ ആഗ്രഹിക്കുന്നതുപോലെ ഒരു വണ്ടർലാൻഡ് ഒന്നുമല്ലാതെ അങ്ങനെ ഒരു ലൈഫ് കിട്ടുമ്പോൾ തനിക്ക് എന്നോട് തോന്നിയ ഇഷ്ടം കുറഞ്ഞുപോകുമോ എന്നുള്ള പേടി എനിക്കുണ്ട്…

അവനെ പോലും അമ്പരപ്പിച്ചുകൊണ്ട് അവന്റെ കൈകൾ മുറുക്കിപ്പിടിച്ച് ആ മുഖത്തേക്ക് നോക്കി അവൾ പറഞ്ഞു…

” അങ്ങനെ കുറഞ്ഞുപോകുന്ന ഇഷ്ടമൊന്നുമല്ല ഇത്.. എത്ര കാലം കഴിഞ്ഞാലും ആ ഇഷ്ടം കുറയില്ല, നന്ദേട്ടൻ കൂടെയുണ്ടെങ്കിൽ എന്ത് കഷ്ടപ്പാടും പ്രയാസങ്ങളും സഹിക്കാനും ഞാൻ ഒരുക്കമാ, അത്രയ്ക്ക് ഇഷ്ടമാണ്…
ഒന്നും അറിയാതെ അല്ലല്ലോ ഞാൻ സ്നേഹിച്ചത്,

” അത്രയ്ക്ക് എന്നെ ഇഷ്ടമാണോ..?

ഒരു കുസൃതിയോടെ അവൾക്ക് നേരെ മുഖമടുപ്പിച്ചാണ് ചോദിച്ചത്

” പിന്നല്ലേ..?

അവന്റെ കണ്ണിലേക്ക് നോക്കി ഏറെ പ്രണയാർദ്രമായി അവളും മറുപടി പറഞ്ഞു…

” എങ്കിൽ ഇനി സമാധാനമായിട്ട് ഇരിക്കാല്ലോ..?

അവൻ ചോദിച്ചു

അവൾ ഒന്ന് തലയാട്ടി

” ഒന്നുമോർത്ത് വിഷമിക്കേണ്ട, വരുന്നതൊക്കെ സഹിക്കാൻ മനസ്സിനെ പ്രാപ്തമാക്കിയിരിക്കാ ഞാൻ…

അവൾ പറഞ്ഞു

” എങ്കിൽ ഞാൻ ഇറങ്ങട്ടെ

” ഇപ്പോഴോ..? കുറച്ച് കഴിഞ്ഞിട്ട് പോയാൽ പോരെ…

കൊച്ചു കുട്ടികളെ പോലെ അവള് കൊഞ്ചികൊണ്ട് ചോദിച്ചു..

” സമയം എത്ര ആയി എന്നറിയോ..? ഇതൊരു ഹോസ്പിറ്റൽ ആണ്,

അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു

” എനിക്ക് നന്ദേട്ടനോട്‌ എന്തൊക്കെ സംസാരിക്കാനുണ്ടായിരുന്നുവെന്നോ..?പെട്ടെന്ന് കണ്ടപ്പോൾ ഒന്നും സംസാരിക്കാൻ പറ്റിയില്ല.

” അതിന് സമയമുണ്ടല്ലോ തന്റെ ചേച്ചി വരുന്നതിനുമുമ്പ് ഞാൻ ഇറങ്ങട്ടെ, ഇല്ലെങ്കിൽ അവർക്ക് എന്തെങ്കിലും സംശയം തോന്നിയാലോ.?

” നമ്മൾ ഇനി എപ്പോഴാ കാണുക…?

അവൾ ചോദിച്ചു

” ആദ്യം താൻ ഹോസ്പിറ്റലിൽ നിന്ന് വീട്ടിൽ ചെല്ലാൻ നോക്ക്. അതിനുശേഷം നമുക്ക് ഇഷ്ടം പോലെ സമയം ഉണ്ടല്ലോ കാണാം….

അവൻ എഴുന്നേറ്റപ്പോൾ ആ കൈകളിൽ പിടിച്ച് നിർത്തി അവൾ.. അവളെ ഒന്ന് തിരിഞ്ഞു നോക്കി അവൻ

” ശരിക്കും ഇഷ്ടമാണല്ലോ അല്ലേ..,? അല്ലാതെ വെറുതെ പറഞ്ഞതല്ലല്ലോ,

അവളുടെ ചോദ്യവും മുഖഭാവവും ഒക്കെ കണ്ടപ്പോൾ അവന് അവളോട് ഉള്ള ഇഷ്ടം കൂടുകയാണ് ചെയ്തത്.. വളരെ നിഷ്കളങ്കമായി ആണ് ചോദ്യം.

” ഞാൻ പറ്റിക്കുമോന്ന് സംശയമുണ്ടോ..?.

അവൻ ചോദിച്ചു

” അതെല്ല എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല.

അവൾ പറഞ്ഞു

തിരിഞ്ഞുനിന്ന് അവളുടെ കൈകൾ മുറുക്കിപ്പിടിച്ച് അവൻ പറഞ്ഞു,

“ഇഷ്ടമാടോ..! ഇത്രയും കാലം എന്നെ മനസ്സിൽ വിചാരിച്ചു കൊണ്ടിരിക്കുന്ന ഒരു പെൺകുട്ടിയെ എങ്ങനെയാ ഞാൻ ഇഷ്ടപ്പെടാതിരിക്കുന്നെ.? സത്യം ഇഷ്ട്ടം ആണ്..! ഞാൻ വിളിക്കാം,

അവളുടെ കവിളിൽ ഒന്നുകൂടി തഴുകിയാണ് അവൻ അവിടെ നിന്നും ഇറങ്ങിയത്…..തുടരും

മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button
error: Content is protected !!