Kerala
തൃത്താലയിൽ സ്വകാര്യ ക്ലിനിക്കിലെ ജീവനക്കാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട് തൃത്താലയിൽ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തച്ചറംകുന്ന് കിഴക്കേപുരക്കൽ ഗോപികയാണ്(21)മരിച്ചത്.
ഇന്ന് പുലർച്ചെയാണ് ഗോപികയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്വകാര്യ ക്ലിനിക്കിൽ ജീവനക്കാരിയായിരുന്നു.
മരണകാരണം വ്യക്തമല്ല. അച്ഛനും അമ്മയും ക്ഷമിക്കണം എന്നെഴുതിയ കുറിപ്പ് പോലീസ് മുറിയിൽ നിന്ന് കണ്ടെത്തി.