Kerala

സിനിമ നയം രൂപീകരിക്കാൻ സ്വകാര്യ കൺസൾട്ടൻസിക്ക് ചുമതല; ഒരു കോടി രൂപ അനുവദിച്ച് സർക്കാർ

സിനിമ നയ രൂപീകരണത്തിനായി സ്വകാര്യ കൺസൾട്ടൻസിയെ ചുമതലപ്പെടുത്തിയ സാംസ്‌കാരിക വകുപ്പ്. ഇതിനായി ഒരു കോടി രൂപ അനുവദിച്ചു. കൊച്ചി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സ്വകാര്യ കൺസൾട്ടൻസിയെയാണ് നയരൂപീകരണത്തിന് ഏൽപ്പിച്ചത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന ഓഗസ്റ്റ് 19നാണ് നയരൂപീകരണവുമായി ബന്ധപ്പെട്ട ഉത്തരിവിറക്കുന്നത്

അതേസമയം സിനിമ നയരൂപീകരണത്തിന്റെയും കോൺക്ലേവ് നടത്തിപ്പിന്റെയും നോഡൽ ഏജൻസിയായി ചലചിത്ര വികസന കോർപറേഷൻ ഉള്ളപ്പോഴാണ് സ്വകാര്യ കൾസൾട്ടൻസിയായ സെന്റർ ഫോർ പബ്ലിക് റിസർച്ചിന് ചുമതല നൽകിയിരിക്കുന്നത്

സിനിമ കോൺക്ലേവിലെ ചർച്ചകൾക്ക് ശേഷം നയരൂപീകരണത്തിലേക്ക് കടക്കുമെന്നാണ് സാംസ്‌കാരിക വകുപ്പിന്റെ വിശദീകരണം. കോൺക്ലേവിൽ ചർച്ച ചെയ്യാനുള്ള അടിസ്ഥാന വിവര ശേഖരണമാണ് കൺസൾട്ടൻസിയുടെ ചുമതല.

Related Articles

Back to top button