ഒരുനാടിനെ തന്നെ ഇല്ലാതാക്കിയ ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ നിന്ന് വയനാടിനെ കരകയറ്റാന്‍ അടിയന്തര നടപടി വേണമെന്നാവശ്യപ്പെട്ട് പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കേരളത്തിന്റെ എംപിമാര്‍ ആഭ്യന്തര മന്ത്രി അമിത്ഷായെ കണ്ടു. പ്രചാരണ കാലത്ത് വോട്ടര്‍മാര്‍ക്ക് നല്‍കിയ വാഗ്ദാനം പാലിച്ചാണ് പ്രിയങ്ക ്അമിത് ഷാന്റെ മുന്നിലെത്തിയത്. വയനാടിന് പ്രത്യേക പാക്കേജ് വേണമെന്നാണ് പ്രിയങ്കയും സംഘവും ആവശ്യപ്പെട്ടത്.
എന്നാല്‍, വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്രം സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്ന നാളെ വ്യാഴാഴ്ച വൈകുന്നേരത്തോടെ അറിയിക്കാമെന്ന് അമിത്ഷാ ഉറപ്പുനല്‍കിയതായി പ്രിയങ്ക വ്യക്തമാക്കി.
ഉരുള്‍ പൊട്ടലില്‍ ആ ആ പ്രദേശം ഒന്നാകെ നശിച്ചു. ദുരിതബാധിതര്‍ക്ക് എല്ലാം നഷ്ടപ്പെട്ടു. വീട്ടിലെ മുഴുവന്‍ അംഗങ്ങളെ പോലും നഷ്ടമായവരുണ്ട്. അതില്‍ ചെറിയ കുട്ടികളുണ്ട്. അവര്‍ക്ക് മറ്റൊരു പിന്തുണയില്ല. കേന്ദ്രത്തിന് മുന്നിട്ടിറങ്ങാന്‍ കഴിയുന്നില്ലെങ്കില്‍, അത് രാജ്യത്തിനാകെ, പ്രത്യേകിച്ച് ഇരകള്‍ക്ക് വളരെ മോശമായ സന്ദേശമാണ് നല്‍കുന്നത്.പ്രിയങ്ക പറഞ്ഞു.