വയനാടിന്റെ ജനപ്രതിനിധിയായാൽ രാജ്യത്തെ ഏറ്റവും അഭിമാനമുള്ള വ്യക്തിയായി താൻ മാറും: പ്രിയങ്ക ഗാന്ധി
രാജ്യത്ത് ഭരണഘടന അട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്ന് വയനാട്ടിലെ കോൺഗ്രസ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി. വയനാടിന്റെ സ്‌നേഹത്തിന് കടപ്പാടുണ്ട്. നാമനിർദേശ പത്രിക നൽകിയതിന് ശേഷം പ്രചാരണത്തിനായാണ് പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിലെത്തിയത്. മീനങ്ങാടിയിലായിരുന്നു ആദ്യ പൊതുയോഗം
വയനാട്ടിലെ ജനങ്ങൾ പോരാട്ടത്തിന്റെ ചരിത്രമുള്ളവരാണ്. വയനാട് മനോഹരമായ ഭൂമിയാണ്. തുല്യത, സാമൂഹ്യനീതി എന്നിവയിൽ മുന്നിൽ നിൽക്കുന്ന സ്ഥലം. ശ്രീനാരായണ ഗുരുവിന്റെ പാത പിന്തുടർന്നവരാണ്. വയനാട്ടിലെ ജനപ്രതിനിധി എന്ന നിലയിൽ രാജ്യത്തെ ഏറ്റവും അഭിമാനമുള്ള വ്യക്തിയായി താൻ മാറുമെന്നും പ്രിയങ്ക പറഞ്ഞു
മണിപ്പൂരിലടക്കം ന്യൂനപക്ഷങ്ങൾക്കെതിരെ അതിക്രമങ്ങൾ നടക്കുന്നു. വെറുപ്പിന്റെ രാഷ്ട്രീയം ഈ ഭരണകൂടം നടപ്പാക്കുന്നു. പ്രധാനമന്ത്രിയുടെ സുഹൃത്തുക്കളെ സഹായിക്കാനാണ് ഓരോ നയങ്ങളും. അത് ജനങ്ങൾക്ക് വേണ്ടിയല്ല. എല്ലാവരും കുറ്റം പറഞ്ഞപ്പോൾ വയനാട് രാഹുലിനെ ചേർത്ത് പിടിച്ചു. ഭാരത് ജോഡോ യാത്രയ്ക്ക് ധൈര്യം നൽകിയത് വയനാട്ടിലെ ജനതയാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.