Metro Journal › PSC › ചോദ്യപേപ്പറുകൾ › പൊതുവിജ്ഞാനം

പൊതുവിജ്ഞാനം – PSC ചോദ്യങ്ങൾ ഉത്തരത്തോടെ (പേജ് 2)

261 ചോദ്യം · 22 PSC പരീക്ഷകളിൽ നിന്ന് · ഉത്തരം PSC ഉത്തരസൂചികയിൽ നിന്ന്

ഈ വിഷയം ടിക്ക് ചെയ്ത് പരിശീലിക്കാം🎮 ക്വിസ് ഗെയിം
ചരിത്രം, നവോത്ഥാനം (301)ഭൂമിശാസ്ത്രം (276)സാമ്പത്തികശാസ്ത്രം (213)ഭരണഘടന, നിയമം (514)ശാസ്ത്രം (507)ആനുകാലികം (314)കല, സാഹിത്യം (107)കമ്പ്യൂട്ടർ, IT (161)ഗണിതം, മാനസികശേഷി (409)ഇംഗ്ലീഷ് (275)മലയാളം (261)പൊതുവിജ്ഞാനം (261)🔁 പലതവണ ചോദിച്ചവ

51. പ്രീ-സ്കൂൾ പിന്തുണാ സംവിധാനങ്ങളിൽ ഉൾപ്പെടാത്തതെന്ത്?

  1. (A)തദ്ദേശസ്വയംഭരണ വകുപ്പ്
  2. (B)വനിതാ ശിശുവികസന വകുപ്പ്
  3. (C)ആരോഗ്യ വകുപ്പ്
  4. (D)കൃഷി വകുപ്പ്
ഉത്തരം കാണുക(D) കൃഷി വകുപ്പ്

PSC 040/2026-M · Pre-primary Teacher/nursery School Teacher (2026), ചോദ്യം 24

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

52. ഇന്ത്യയിൽ ബാല്യസംരക്ഷണവും വിദ്യാഭ്യാസവും നയം (ECCE) നിലവിൽ വന്ന വർഷം :

  1. (A)2012
  2. (B)2022
  3. (C)2013
  4. (D)2015
ഉത്തരം കാണുക(C) 2013

PSC 040/2026-M · Pre-primary Teacher/nursery School Teacher (2026), ചോദ്യം 25

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

53. പ്രീ-സ്കൂൾ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ദേശീയ സംവിധാനം ഏതാണ്?

  1. (A)NCTE
  2. (B)ICDS
  3. (C)SIEMAT
  4. (D)SIET
ഉത്തരം കാണുക(B) ICDS

PSC 040/2026-M · Pre-primary Teacher/nursery School Teacher (2026), ചോദ്യം 26

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

54. വനിതാ ശിശുവികസന വകുപ്പ് കുട്ടികളുടെ വിദ്യാഭ്യാസത്തിൽ ഇടപെടേണ്ട മേഖല ഏതാണ്?

  1. (A)പ്രവർത്തകർക്ക് ശാസ്ത്രീയ പരിശീലനം
  2. (B)ആരോഗ്യം, പോഷണം, സുരക്ഷ
  3. (C)ശാസ്ത്രീയ പ്രീ-സ്കൂൾ പരിശീലനം
  4. (D)ഇവയെല്ലാം
ഉത്തരം കാണുക(D) ഇവയെല്ലാം

PSC 040/2026-M · Pre-primary Teacher/nursery School Teacher (2026), ചോദ്യം 27

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

55. കുട്ടികളുടെ അവകാശ ഉടമ്പടി ഐക്യരാഷ്ട്രസഭ അംഗീകരിച്ചതെന്നാണ്?

  1. (A)1899
  2. (B)1989
  3. (C)1946
  4. (D)2009
ഉത്തരം കാണുക(B) 1989

PSC 040/2026-M · Pre-primary Teacher/nursery School Teacher (2026), ചോദ്യം 28

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

56. കഥ പറഞ്ഞുകൊണ്ടിരിക്കുന്ന അധ്യാപിക ബാക്കിഭാഗം പൂർത്തിയാക്കി പറയാൻ കുട്ടികൾക്കവസരം നൽകി. ഈ പ്രവർത്തനത്തിന്റെ ലക്ഷ്യം :

  1. (A)മൂല്യബോധം വളർത്തുക
  2. (B)സർഗ്ഗാത്മകത വളർത്തുക
  3. (C)സാമൂഹ്യബോധം വളർത്തുക
  4. (D)സ്വയംപര്യാപ്തത വളർത്തുക
ഉത്തരം കാണുക(B) സർഗ്ഗാത്മകത വളർത്തുക

PSC 040/2026-M · Pre-primary Teacher/nursery School Teacher (2026), ചോദ്യം 29

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

57. കുട്ടി ക്ലാസ്സിലെ പ്രവർത്തനങ്ങളിലൊന്നും ശ്രദ്ധിക്കുന്നില്ല. ശ്രദ്ധ, ഭാവന, ജിജ്ഞാസ തുടങ്ങിയവ കുട്ടിയിൽ ഉണ്ടാവാൻ ടീച്ചർക്ക് ചെയ്യാവുന്നതെന്താണ്?

  1. (A)പാട്ട് പാടിക്കുക
  2. (B)ചിത്രങ്ങൾ ശേഖരിക്കാൻ പറയുക
  3. (C)കഥകൾ പറഞ്ഞു കൊടുക്കുക
  4. (D)നൃത്തം ചെയ്യിക്കുക
ഉത്തരം കാണുക(C) കഥകൾ പറഞ്ഞു കൊടുക്കുക

PSC 040/2026-M · Pre-primary Teacher/nursery School Teacher (2026), ചോദ്യം 30

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

58. ജനനം മുതൽ ആറു വയസ്സു വരെ പ്രായമുള്ള ശിശുക്കളുടെ സമഗ്ര വികാസം ലക്ഷ്യമാക്കി 1975 ൽ രൂപീകരിച്ച പദ്ധതി ഏതാണ്?

  1. (A)ശൈശവകാല പരിരക്ഷയും വിദ്യാഭ്യാസവും
  2. (B)സംയോജിത ശിശു വികസന പരിപാടി
  3. (C)മോണ്ടിസോറി വിദ്യാഭ്യാസ പദ്ധതി
  4. (D)ആക്ഷൻ പ്ലാൻ ഫോർ ചൈൽഡ്
ഉത്തരം കാണുക(B) സംയോജിത ശിശു വികസന പരിപാടി

PSC 040/2026-M · Pre-primary Teacher/nursery School Teacher (2026), ചോദ്യം 31

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

59. താഴെക്കൊടുത്തിരിക്കുന്നവയിൽ പ്രീ-പ്രൈമറി ക്ലാസ്സിലെ ഗണിത ആശയ രൂപീകരണ ഘട്ടങ്ങളെ സൂചിപ്പിക്കുന്നത് ഏതാണ്?

  1. (A)ELEP
  2. (B)DPEP
  3. (C)ELPS
  4. (D)5E's
ഉത്തരം കാണുക(C) ELPS

PSC 040/2026-M · Pre-primary Teacher/nursery School Teacher (2026), ചോദ്യം 32

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

60. ദേശീയ ശിശു നയം പ്രഖ്യാപിച്ച വർഷം ഏത്?

  1. (A)1959
  2. (B)1947
  3. (C)1986
  4. (D)1974
ഉത്തരം കാണുക(D) 1974

PSC 040/2026-M · Pre-primary Teacher/nursery School Teacher (2026), ചോദ്യം 33

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

61. ശിശു വികാസത്തിന്റെ നാലു മേഖലകളിൽ ഉൾപ്പെടാത്തത് ഏത്?

  1. (A)സ്ഥൂല പേശി വികാസം
  2. (B)സൂക്ഷ്മ പേശി വികാസം
  3. (C)ഭാഷാപരമായ വികാസം
  4. (D)ആശയവിനിമയപരമായ വികാസം
ഉത്തരം കാണുക(D) ആശയവിനിമയപരമായ വികാസം

PSC 040/2026-M · Pre-primary Teacher/nursery School Teacher (2026), ചോദ്യം 34

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

62. താഴെക്കൊടുത്തിരിക്കുന്ന ഏതു പ്രായ ഘട്ടത്തിലാണ് കുട്ടികൾ സാങ്കല്പിക എഴുത്ത്, സാങ്കല്പിക വായന എന്നിവ പ്രകടിപ്പിക്കുന്നത്?

  1. (A)5+
  2. (B)4+
  3. (C)3+
  4. (D)6+
ഉത്തരം കാണുക(A) 5+

PSC 040/2026-M · Pre-primary Teacher/nursery School Teacher (2026), ചോദ്യം 35

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

63. കളിത്തോണി (വർക്ക് ഷീറ്റ്)യിൽ സൂക്ഷ്മ പേശീ വികാസത്തിനുവേണ്ടി ഒരുക്കിയിരിക്കുന്നത് എന്താണ്?

  1. (A)ചിത്രം വര, നിറം നൽകൽ
  2. (B)ഓട്ടം, ചാട്ടം
  3. (C)ചിത്ര വായന, പ്രകൃതി നടത്തം
  4. (D)നിരീക്ഷണം, താരതമ്യം ചെയ്യൽ
ഉത്തരം കാണുക(A) ചിത്രം വര, നിറം നൽകൽ

PSC 040/2026-M · Pre-primary Teacher/nursery School Teacher (2026), ചോദ്യം 36

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

64. അഞ്ചു വയസ്സുള്ള ഒരു കുട്ടിയുടെ പ്രത്യേകതകളിൽ ഉൾപ്പെടാത്തത് ഏതാണ്?

  1. (A)ശാരീരിക സന്തുലനം നേടുന്നു
  2. (B)അമൂർത്തചിന്താശേഷി നേടുന്നു
  3. (C)അനുകരിക്കുന്നു
  4. (D)കളിയിൽ താൽപര്യം കാണിക്കുന്നു
ഉത്തരം കാണുക(B) അമൂർത്തചിന്താശേഷി നേടുന്നു

PSC 040/2026-M · Pre-primary Teacher/nursery School Teacher (2026), ചോദ്യം 37

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

65. "സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനും മാറാനും പഠിച്ചിട്ടുള്ള വ്യക്തിയെ മാത്രമേ വിദ്യാസമ്പന്നൻ എന്ന് പറയാൻ കഴിയുകയുള്ളൂ..." - ആരാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്?

  1. (A)എബ്രഹാം മാസ്‌ലോ
  2. (B)വൈഗോട്സ്കി
  3. (C)പിയാഷെ
  4. (D)കാൾ റോജേഴ്സ്
ഉത്തരം കാണുക(D) കാൾ റോജേഴ്സ്

PSC 040/2026-M · Pre-primary Teacher/nursery School Teacher (2026), ചോദ്യം 38

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

66. കണ്ടെത്തൽ പഠനം, സഹകരണാത്മക പഠനം, സഹവർത്തിത പഠനം, പ്രവർത്തനത്തിലൂടെയുള്ള പഠനം, എന്നിവ ഏത് പഠന സമ്പ്രദായത്തിന്റെ സവിശേഷതകളാണ്?

  1. (A)ചേഷ്ടാ വാദം
  2. (B)മാനവികത വാദം
  3. (C)സാമൂഹ്യജ്ഞാനനിർമ്മിതിവാദം
  4. (D)ഗസ്റ്റാൾട്ട് മനഃശാസ്ത്രം
ഉത്തരം കാണുക(C) സാമൂഹ്യജ്ഞാനനിർമ്മിതിവാദം

PSC 040/2026-M · Pre-primary Teacher/nursery School Teacher (2026), ചോദ്യം 39

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

67. ഒരു ക്ലാസ്സ് മുറിയിലെ കുട്ടികളുടെ സാമൂഹ്യബന്ധം കണ്ടെത്താൻ ഉപയോഗിക്കുന്ന ഉപാധി ഏതാണ്?

  1. (A)സോഷ്യോമെട്രി
  2. (B)സഞ്ചിതരേഖ
  3. (C)പ്രക്ഷേപണ രീതി
  4. (D)സർവ്വേ
ഉത്തരം കാണുക(A) സോഷ്യോമെട്രി

PSC 040/2026-M · Pre-primary Teacher/nursery School Teacher (2026), ചോദ്യം 40

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

68. വികാസത്തെ സംബന്ധിച്ച് താഴെക്കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയല്ലാത്തത് ഏത്?

  1. (A)വികാസം ഒരു അനസ്യൂത പ്രക്രിയയാണ്
  2. (B)വികാസം പരിപക്വനത്തേയും പഠനത്തെയും ആശ്രയിക്കുന്നു
  3. (C)വികാസം ഗുണാത്മകമാണ്
  4. (D)വികാസം ബാഹ്യമായ മാറ്റങ്ങളെ മാത്രം കുറിക്കുന്നു
ഉത്തരം കാണുക(D) വികാസം ബാഹ്യമായ മാറ്റങ്ങളെ മാത്രം കുറിക്കുന്നു

PSC 040/2026-M · Pre-primary Teacher/nursery School Teacher (2026), ചോദ്യം 41

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

69. നിരീക്ഷണം, താരതമ്യം ചെയ്യൽ, വർഗ്ഗീകരിക്കൽ, നിഗമനത്തിലെത്തൽ എന്നിവ ഏത് മാനസിക പ്രക്രിയയുടെ ഘട്ടങ്ങളാണ്?

  1. (A)സർഗാത്മകത
  2. (B)ആശയരൂപീകരണം
  3. (C)യുക്തിചിന്ത
  4. (D)ഓർമ്മ
ഉത്തരം കാണുക(B) ആശയരൂപീകരണം

PSC 040/2026-M · Pre-primary Teacher/nursery School Teacher (2026), ചോദ്യം 42

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

70. "മാതാപിതാക്കൾ/മുതിർന്ന ആളുകൾ ചെയ്യുന്ന കാര്യങ്ങൾ കുട്ടികൾ അനുകരിക്കുന്നു". ഈ പ്രസ്താവന ഏത് മനശാസ്ത്ര സിദ്ധാന്തവുമായി ബന്ധപ്പെട്ടിരിക്കുന്നു?

  1. (A)ചേഷ്ടാവാദ പഠന സിദ്ധാന്തം
  2. (B)കണ്ടെത്തൽ പഠനം
  3. (C)സാമൂഹ്യ പഠന സിദ്ധാന്തം
  4. (D)ആശയ പഠന സിദ്ധാന്തം
ഉത്തരം കാണുക(C) സാമൂഹ്യ പഠന സിദ്ധാന്തം

PSC 040/2026-M · Pre-primary Teacher/nursery School Teacher (2026), ചോദ്യം 43

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

71. നാലു വയസ്സുകാരനായ അമൽ സ്വയം സംസാരിച്ചുകൊണ്ടാണ് മിക്കപ്പോഴും ഏതെങ്കിലും പ്രവർത്തനത്തിൽ ഏർപ്പെടാറുള്ളത്. കുട്ടിയുടെ ഈ സ്വഭാവം എന്തിനെ സൂചിപ്പിക്കുന്നു?

  1. (A)പ്രവർത്തനത്തിലെ ശ്രദ്ധ
  2. (B)സംഭാഷണ ചാതുര്യം
  3. (C)ഡിസ്‌ലക്സിയ
  4. (D)ഭാഷാപരമായ വികാസം
ഉത്തരം കാണുക(D) ഭാഷാപരമായ വികാസം

PSC 040/2026-M · Pre-primary Teacher/nursery School Teacher (2026), ചോദ്യം 44

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

72. ഒരു വസ്തുവിന്റെ ചിത്രവും അതിന്റെ പേര് എഴുതിയ പദ കാർഡും സംയോജിപ്പിച്ച് അവതരിപ്പിക്കുന്ന രീതി ഏത് പഠന സിദ്ധാന്തത്തിന് ഉദാഹരണമാണ്?

  1. (A)പ്രബലന സിദ്ധാന്തം
  2. (B)അനുബന്ധന സിദ്ധാന്തം
  3. (C)ചോദക പ്രതികരണ സിദ്ധാന്തം
  4. (D)അഭ്യാസ നിയമം
ഉത്തരം കാണുക(B) അനുബന്ധന സിദ്ധാന്തം

PSC 040/2026-M · Pre-primary Teacher/nursery School Teacher (2026), ചോദ്യം 45

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

73. റെയ്മണ്ട് കാറ്റലിന്റെ സിദ്ധാന്തം അനുസരിച്ച് ആർജിത ജ്ഞാനത്തെ പ്രശ്നപരിഹരണ സന്ദർഭങ്ങളിൽ ഉപയോഗപ്പെടുത്തുന്നതിനുള്ള കഴിവിനെ എങ്ങനെയാണ് വിശേഷിപ്പിക്കുന്നത്?

  1. (A)അനുഭവാർജിത ബുദ്ധി
  2. (B)സന്ദർഭോചിത ബുദ്ധി
  3. (C)ഫ്ലൂയിഡ് ഇന്റലിജൻസ്
  4. (D)ക്രിസ്റ്റലൈസ്ഡ് ഇന്റലിജൻസ്
ഉത്തരം കാണുക(D) ക്രിസ്റ്റലൈസ്ഡ് ഇന്റലിജൻസ്

PSC 040/2026-M · Pre-primary Teacher/nursery School Teacher (2026), ചോദ്യം 46

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

74. ദേശീയ വിദ്യാഭ്യാസ നയം 2020 ലെ ഫൗണ്ടേഷണൽ സ്റ്റേജിൽ ഉൾപ്പെടുന്ന പ്രീ-സ്കൂൾ സ്റ്റേജിന്റെ പ്രായ ഘട്ടം ഏതാണ്?

  1. (A)രണ്ടു മുതൽ അഞ്ചു വരെ
  2. (B)മൂന്നു മുതൽ അഞ്ചു വരെ
  3. (C)മൂന്ന് മുതൽ ആറു വരെ
  4. (D)രണ്ടു മുതൽ ആറു വരെ
ഉത്തരം കാണുക(C) മൂന്ന് മുതൽ ആറു വരെ

PSC 040/2026-M · Pre-primary Teacher/nursery School Teacher (2026), ചോദ്യം 47

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

75. നിപുൺ ഭാരത് പദ്ധതി ലക്ഷ്യമാക്കുന്നത് എന്താണ്?

  1. (A)2030 വർഷത്തോടുകൂടി രാജ്യത്തെ മൂന്ന് വയസ്സുള്ള എല്ലാ കുട്ടികളെയും പ്രീ-സ്കൂളുകളിൽ എത്തിക്കുക
  2. (B)2026-27 വർഷത്തോടുകൂടി രാജ്യത്തെ മൂന്നാം ക്ലാസിലെ മുഴുവൻ കുട്ടികൾക്കും അടിസ്ഥാന ഭാഷാശേഷിയും ഗണിതശേഷിയും ആർജിക്കുക
  3. (C)പ്രവർത്തനാധിഷ്ഠിതമായും, കളി രീതിയിലൂടെയും പഠനം സാധ്യമാക്കുക
  4. (D)പ്രീ-സ്കൂളുകളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുക
ഉത്തരം കാണുക(B) 2026-27 വർഷത്തോടുകൂടി രാജ്യത്തെ മൂന്നാം ക്ലാസിലെ മുഴുവൻ കുട്ടികൾക്കും അടിസ്ഥാന ഭാഷാശേഷിയും ഗണിതശേഷിയും ആർജിക്കുക

PSC 040/2026-M · Pre-primary Teacher/nursery School Teacher (2026), ചോദ്യം 48

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

76. "വിദ്യാ പ്രവേശ്" പരിപാടിയുമായി ബന്ധപ്പെട്ട് താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയല്ലാത്ത പ്രസ്താവന ഏത്?

  1. (A)NCERT തയ്യാറാക്കിയതാണ്
  2. (B)ഗ്രേഡ് ഒന്നിലെ കുട്ടികൾക്ക് ഉപയോഗിക്കാനുള്ളതാണ്
  3. (C)ഗണിതം, ഭാഷ എന്നിവയുടെ അടിസ്ഥാനശേഷി ഉറപ്പിക്കുന്നതിനുള്ള താണ്
  4. (D)പ്രീ-സ്കൂൾ കുട്ടികളുടെ അഡ്മിഷൻ ഉറപ്പിക്കുന്നതിനുള്ളതാണ്
ഉത്തരം കാണുക(D) പ്രീ-സ്കൂൾ കുട്ടികളുടെ അഡ്മിഷൻ ഉറപ്പിക്കുന്നതിനുള്ളതാണ്

PSC 040/2026-M · Pre-primary Teacher/nursery School Teacher (2026), ചോദ്യം 49

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

77. ആകർഷകമായ രീതിയിൽ വിവിധ പ്രവർത്തന ഇടങ്ങൾ ക്രമീകരിച്ചുകൊണ്ട് പ്രീ-സ്കൂളുകളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തിയ പദ്ധതി ഏതാണ്?

  1. (A)മഴവില്ല്
  2. (B)വർണ്ണക്കൂടാരം
  3. (C)കളിത്തോണി
  4. (D)മഴവിൽ കൂടാരം
ഉത്തരം കാണുക(B) വർണ്ണക്കൂടാരം

PSC 040/2026-M · Pre-primary Teacher/nursery School Teacher (2026), ചോദ്യം 50

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

78. ദേശീയ വനിതാ ശിശു വികസന മന്ത്രാലയം അംഗനവാടികളിൽ പഠിക്കുന്ന കുട്ടികൾക്ക് വേണ്ടി തയ്യാറാക്കിയ പാഠ്യ പദ്ധതി ഏതാണ്?

  1. (A)നവചേതന
  2. (B)ആധാർ ശില
  3. (C)ബാലവാടിക
  4. (D)കിളിക്കൊഞ്ചൽ
ഉത്തരം കാണുക(B) ആധാർ ശില

PSC 040/2026-M · Pre-primary Teacher/nursery School Teacher (2026), ചോദ്യം 51

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

79. താഴെ കൊടുത്തിരിക്കുന്നവയിൽ പ്രീ-സ്കൂൾ കുട്ടികളുടെ വിലയിരുത്തലിന് അനുയോജ്യമായ ഉപാധി ഏതാണ്?

  1. (A)എഴുത്തുപരീക്ഷ
  2. (B)അഭിമുഖം
  3. (C)അനൗപചാരിക സംഭാഷണം
  4. (D)നോട്ടുപുസ്തകം
ഉത്തരം കാണുക(C) അനൗപചാരിക സംഭാഷണം

PSC 040/2026-M · Pre-primary Teacher/nursery School Teacher (2026), ചോദ്യം 52

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

80. ശിശുവികാസത്തിന്റെ സാമൂഹികവും വൈകാരികവുമായ മേഖലയുമായി ബന്ധപ്പെട്ട് വരുന്ന ബഹുമുഖ ബുദ്ധി ഏതാണ്?

  1. (A)വ്യക്ത്യാന്തര ബുദ്ധി
  2. (B)പ്രകൃതിപരമായ ബുദ്ധി
  3. (C)ഭാഷാപരമായ ബുദ്ധി
  4. (D)ശാരീരിക ചലനപരമായ ബുദ്ധി
ഉത്തരം കാണുക(A) വ്യക്ത്യാന്തര ബുദ്ധി

PSC 040/2026-M · Pre-primary Teacher/nursery School Teacher (2026), ചോദ്യം 53

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

81. മൂന്നു വയസ്സുള്ള കുട്ടിക്ക് താഴെക്കൊടുത്തിരിക്കുന്ന ഏത് ശേഷിയാണ് ഉള്ളത്?

  1. (A)സ്ഥായിയായ ഒരു സ്വഭാവരീതി ആർജ്ജിക്കുന്നു
  2. (B)ലേഖന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു
  3. (C)ചുറ്റുപാടും നിരീക്ഷിച്ച് വ്യത്യസ്ത രൂപങ്ങൾ കണ്ടെത്തി നിർമ്മിക്കുന്നു
  4. (D)ചിത്രകഥകൾ നിരീക്ഷിച്ച് കഥ ഊഹിച്ചു പറയാൻ കഴിയുന്നു
ഉത്തരം കാണുക(A) സ്ഥായിയായ ഒരു സ്വഭാവരീതി ആർജ്ജിക്കുന്നു

PSC 040/2026-M · Pre-primary Teacher/nursery School Teacher (2026), ചോദ്യം 54

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

82. ശിശുപ്രകൃതത്തിന്റെ പ്രധാന സവിശേഷത താഴെകൊടുത്തിരിക്കുന്നവയിൽ ഏതാണ്?

  1. (A)സ്ഥിരമായ യുക്തിനിർണ്ണയശേഷി
  2. (B)നിർദ്ദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാനുള്ള താത്പര്യം
  3. (C)അതിയായ ജിജ്ഞാസയും അന്വേഷണ പ്രവണതയും
  4. (D)ലക്ഷ്യബോധമുള്ള പഠനക്രമം
ഉത്തരം കാണുക(C) അതിയായ ജിജ്ഞാസയും അന്വേഷണ പ്രവണതയും

PSC 040/2026-M · Pre-primary Teacher/nursery School Teacher (2026), ചോദ്യം 55

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

83. "കുട്ടി ലോകത്തെ തന്റെ കാഴ്ചപ്പാടിൽ കാണുന്നു" എന്നത് ഏത് ശിശുപ്രകൃതത്തോട് ബന്ധപ്പെട്ടു നിൽക്കുന്നു?

  1. (A)അനുകരണ സ്വഭാവം
  2. (B)സ്വയം കേന്ദ്രീകൃതം
  3. (C)സാമൂഹിക സഹഭാഗിത്വം
  4. (D)കാര്യകാരണ യുക്തിചിന്ത
ഉത്തരം കാണുക(B) സ്വയം കേന്ദ്രീകൃതം

PSC 040/2026-M · Pre-primary Teacher/nursery School Teacher (2026), ചോദ്യം 56

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

84. പ്രീ-സ്കൂൾ പാഠ്യപദ്ധതിയുടെ ശരിയായ കാഴ്ചപ്പാട് ഏത്?

  1. (A)അധ്യാപക കേന്ദ്രീകൃതവും പാഠപുസ്തക കേന്ദ്രീകൃതവും
  2. (B)ശിശുകേന്ദ്രിതവും പ്രവർത്തനാധിഷ്ഠിതവും അനുഭവസമ്പന്നവും
  3. (C)പ്രാഥമിക വിദ്യാഭ്യാസത്തിനായുള്ള മുന്നൊരുക്കം
  4. (D)ഭാഷ-ഗണിത അടിസ്ഥാനശേഷികൾക്ക് മുൻഗണന നൽകുന്നത്
ഉത്തരം കാണുക(B) ശിശുകേന്ദ്രിതവും പ്രവർത്തനാധിഷ്ഠിതവും അനുഭവസമ്പന്നവും

PSC 040/2026-M · Pre-primary Teacher/nursery School Teacher (2026), ചോദ്യം 57

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

85. Assertion : ശിശുവിദ്യാഭ്യാസത്തിന്റെ പ്രധാന ലക്ഷ്യം കുട്ടിയുടെ സമഗ്രവികാസമാണ് Reason : പ്രീ-സ്കൂൾ വിദ്യാഭ്യാസം കേവലം അക്ഷര-അക്ക പരിജ്ഞാനം നൽകുന്നതിൽ മാത്രം ഒതുങ്ങുന്നതല്ല

  1. (A)Assertion-നും Reason-നും ശരിയാണ്; Reason Assertion-നെ ശരിയായി വിശദീകരിക്കുന്നു
  2. (B)Assertion-നും Reason-നും ശരിയാണ്; Reason Assertion-നെ ശരിയായി വിശദീകരിക്കുന്നില്ല
  3. (C)Assertion ശരിയാണ്; Reason തെറ്റാണ്
  4. (D)Assertion തെറ്റാണ്; Reason ശരിയാണ്
ഉത്തരം കാണുക(A) Assertion-നും Reason-നും ശരിയാണ്; Reason Assertion-നെ ശരിയായി വിശദീകരിക്കുന്നു

PSC 040/2026-M · Pre-primary Teacher/nursery School Teacher (2026), ചോദ്യം 58

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

86. 'കളിയാണ് രീതി' എന്ന ആശയം സൂചിപ്പിക്കുന്നത് എന്താണ്?

  1. (A)കളി കുട്ടിയുടെ ഊർജ്ജം ചെലവഴിക്കാനുള്ള മാർഗ്ഗമാണ്
  2. (B)കളി പഠനാനന്തര വിശ്രമപ്രവർത്തനമാണ്
  3. (C)കളി പഠനത്തിന്റെയും ആവിഷ്കാരത്തിന്റെയും സ്വാഭാവിക മാർഗ്ഗമാണ്
  4. (D)കളി സാമൂഹികവികാസത്തിനുള്ള ഉപാധിയാണ്
ഉത്തരം കാണുക(C) കളി പഠനത്തിന്റെയും ആവിഷ്കാരത്തിന്റെയും സ്വാഭാവിക മാർഗ്ഗമാണ്

PSC 040/2026-M · Pre-primary Teacher/nursery School Teacher (2026), ചോദ്യം 59

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

87. 'കൂട്ടുകാരുമായി പങ്കിടുക, മാറിമാറി കളിക്കുക' എന്നിവ ഏത് വികാസ മേഖലയുമായി ബന്ധപ്പെട്ടതാണ്?

  1. (A)വൈജ്ഞാനിക വികാസം
  2. (B)ഭാഷാപരമായ വികാസം
  3. (C)കൂട്ടായ പങ്കാളിത്തശേഷി
  4. (D)സാമൂഹിക വികാസം
ഉത്തരം കാണുക(D) സാമൂഹിക വികാസം

PSC 040/2026-M · Pre-primary Teacher/nursery School Teacher (2026), ചോദ്യം 60

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

88. കേൾക്കുകയും മനസ്സിലാക്കുകയും ചെയ്യാനുള്ള കഴിവ് ഏത് ഭാഷാസംബന്ധമായ കഴിവാണ്?

  1. (A)ആശയപ്രകടനം
  2. (B)ആശയസ്വീകരണം
  3. (C)കൃത്യതയോടും വ്യക്തതയോടും കൂടി ഭാഷണം
  4. (D)എഴുത്തിനുള്ള സന്നദ്ധത
ഉത്തരം കാണുക(B) ആശയസ്വീകരണം

PSC 040/2026-M · Pre-primary Teacher/nursery School Teacher (2026), ചോദ്യം 61

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

89. വസ്തുക്കളെ താരതമ്യം ചെയ്യുക, പൊരുത്തപ്പെടുത്തുക, വർഗ്ഗീകരിക്കുക എന്നിവ ഏത് മേഖലയെ ശക്തിപ്പെടുത്തുന്നു?

  1. (A)വൈജ്ഞാനിക വികാസം
  2. (B)ശാസ്ത്രീയ നിരീക്ഷണശേഷി
  3. (C)സംഖ്യാബോധത്തിന്റെ തുടക്കരൂപം
  4. (D)സാമൂഹിക വികാസം
ഉത്തരം കാണുക(A) വൈജ്ഞാനിക വികാസം

PSC 040/2026-M · Pre-primary Teacher/nursery School Teacher (2026), ചോദ്യം 62

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

90. ചിത്രരചന, പാട്ട്, നൃത്തം, നാടകാവിഷ്കാരം എന്നിവ പ്രധാനമായും ഏത് മേഖലയെ വളർത്തുന്നു?

  1. (A)ഭാവപ്രകടനവും സാമൂഹികപങ്കാളിത്തവും
  2. (B)സർഗ്ഗാത്മകവും സൗന്ദര്യാത്മകവുമായ വികാസം
  3. (C)ഭാഷാ-അഭിനയ വികാസം
  4. (D)ആശയ ധാരണകളുടെ വികാസം
ഉത്തരം കാണുക(B) സർഗ്ഗാത്മകവും സൗന്ദര്യാത്മകവുമായ വികാസം

PSC 040/2026-M · Pre-primary Teacher/nursery School Teacher (2026), ചോദ്യം 63

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

91. കൂട്ടായ കളികൾ പ്രധാനമായും ഏത് കഴിവിനെ വളർത്തുന്നു?

  1. (A)കൂട്ടായ തീരുമാനശേഷി
  2. (B)സഹകരണം-മാറിമാറി പ്രവർത്തിക്കൽ
  3. (C)സാമൂഹികബന്ധം
  4. (D)സമപ്രായത്തിലുള്ളവരുമായുള്ള ഇടപെടൽ
ഉത്തരം കാണുക(C) സാമൂഹികബന്ധം

PSC 040/2026-M · Pre-primary Teacher/nursery School Teacher (2026), ചോദ്യം 64

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

92. കഥകൾ, പാട്ടുകൾ, സംവാദങ്ങൾ എന്നിവ ഏത് മേഖലയെ ഏറ്റവും കൂടുതൽ സഹായിക്കുന്നു?

  1. (A)ആശയ സ്വീകരണത്തിനുള്ള കഴിവ്
  2. (B)ആശയ പ്രകടനത്തിനുള്ള കഴിവ്
  3. (C)സാമൂഹിക വികാസം
  4. (D)ഭാഷാ വികാസം
ഉത്തരം കാണുക(D) ഭാഷാ വികാസം

PSC 040/2026-M · Pre-primary Teacher/nursery School Teacher (2026), ചോദ്യം 65

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

93. Assertion : പ്രീ-സ്കൂൾ അധ്യാപകൻ വിജ്ഞാനം നേരിട്ട് പകർന്നു നൽകുന്നയാളായിരിക്കണം Reason : കുട്ടി സ്വയം അനുഭവിച്ച് പഠിക്കുന്ന സാഹചര്യങ്ങൾ ഒരുക്കുക എന്നത് അധ്യാപകന്റെ ചുമതലയാണ്

  1. (A)Assertion-നും Reason-നും ശരിയാണ്; Reason Assertion-നെ ശരിയായി വിശദീകരിക്കുന്നു
  2. (B)Assertion-നും Reason-നും ശരിയാണ്; Reason Assertion-നെ ശരിയായി വിശദീകരിക്കുന്നില്ല
  3. (C)Assertion ശരിയാണ്; Reason തെറ്റാണ്
  4. (D)Assertion തെറ്റാണ്; Reason ശരിയാണ്
ഉത്തരം കാണുക(D) Assertion തെറ്റാണ്; Reason ശരിയാണ്

PSC 040/2026-M · Pre-primary Teacher/nursery School Teacher (2026), ചോദ്യം 66

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

94. ആശയരൂപീകരണം (concept formation) പ്രധാനമായും ഏത് മേഖലയോട് ചേർന്നതാണ്?

  1. (A)ചിന്ത-സംഘടനാശേഷി
  2. (B)പ്രതീകബോധത്തിന്റെ ആരംഭം
  3. (C)വർഗ്ഗീകരണ-താരതമ്യപ്പെടുത്തൽ
  4. (D)വൈജ്ഞാനിക വികാസമേഖല
ഉത്തരം കാണുക(D) വൈജ്ഞാനിക വികാസമേഖല

PSC 040/2026-M · Pre-primary Teacher/nursery School Teacher (2026), ചോദ്യം 67

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

95. Assertion : ശിശുവിന്റെ മാതൃഭാഷയെ മാനിക്കുന്ന പഠനരീതി ആവശ്യമാണ് Reason : പരിചിതമായ ഭാഷയിലൂടെ കുട്ടി ആശയം എളുപ്പത്തിൽ ഗ്രഹിക്കുന്നു

  1. (A)Assertion-നും Reason-നും ശരിയാണ്; Reason Assertion-നെ ശരിയായി വിശദീകരിക്കുന്നു
  2. (B)Assertion-നും Reason-നും ശരിയാണ്; Reason Assertion-നെ ശരിയായി വിശദീകരിക്കുന്നില്ല
  3. (C)Assertion ശരിയാണ്; Reason തെറ്റാണ്
  4. (D)Assertion തെറ്റാണ്; Reason ശരിയാണ്
ഉത്തരം കാണുക(A) Assertion-നും Reason-നും ശരിയാണ്; Reason Assertion-നെ ശരിയായി വിശദീകരിക്കുന്നു

PSC 040/2026-M · Pre-primary Teacher/nursery School Teacher (2026), ചോദ്യം 68

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

96. Assertion : ശിശുപ്രകൃതം മനസ്സിലാക്കാതെ ശിശുവിദ്യാഭ്യാസം ഫലപ്രദമാക്കാനാവില്ല Reason : കുട്ടികളുടെ താത്പര്യങ്ങളും വളർച്ചാതലവും വ്യത്യസ്തമാണ്

  1. (A)Assertion-നും Reason-നും ശരിയാണ്; Reason Assertion-നെ ശരിയായി വിശദീകരിക്കുന്നു
  2. (B)Assertion-നും Reason-നും ശരിയാണ്; Reason Assertion-നെ ശരിയായി വിശദീകരിക്കുന്നില്ല
  3. (C)Assertion ശരിയാണ്; Reason തെറ്റാണ്
  4. (D)Assertion തെറ്റാണ്; Reason ശരിയാണ്
ഉത്തരം കാണുക(A) Assertion-നും Reason-നും ശരിയാണ്; Reason Assertion-നെ ശരിയായി വിശദീകരിക്കുന്നു

PSC 040/2026-M · Pre-primary Teacher/nursery School Teacher (2026), ചോദ്യം 69

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

97. സമഗ്ര പാഠ്യപദ്ധതിയുടെ ശരിയായ സവിശേഷത ഏത്?

  1. (A)ജീവിതാനുഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള പാഠ്യപദ്ധതി
  2. (B)പ്രവർത്തനങ്ങളിലൂടെ ഒന്നിലധികം മേഖലകളെ ഒരുമിച്ച് വളർത്തൽ
  3. (C)വികാസ മേഖലകളെ പരസ്പരം ബന്ധപ്പെടുത്തി അനുഭവങ്ങൾ നൽകൽ
  4. (D)വികാസ മേഖലാപരമായി വേർതിരിച്ച് പ്രത്യേകം നൽകുന്ന പ്രവർത്തനങ്ങൾ
ഉത്തരം കാണുക(C) വികാസ മേഖലകളെ പരസ്പരം ബന്ധപ്പെടുത്തി അനുഭവങ്ങൾ നൽകൽ

PSC 040/2026-M · Pre-primary Teacher/nursery School Teacher (2026), ചോദ്യം 70

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

98. പ്രീ-സ്കൂൾ വിലയിരുത്തലിന്റെ പ്രധാന ലക്ഷ്യം ഏത്?

  1. (A)കുട്ടിയുടെ കഴിവുകളും സഹായം ആവശ്യമുള്ള മേഖലകളും മനസ്സിലാക്കുന്നതിന്
  2. (B)വികാസഘട്ടങ്ങൾ അനുസരിച്ച് പിന്തുണ ആസൂത്രണം ചെയ്യുന്നതിന്
  3. (C)ഓരോ വികാസമേഖലയിലും കുട്ടിയുടെ നിലവിലെ അവസ്ഥ എന്തെന്ന് തിരിച്ചറിയുന്നതിനും പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനും
  4. (D)പഠനാനുഭവങ്ങൾ പുനർക്രമീകരിക്കാൻ ആവശ്യമായ വിവരങ്ങൾ കണ്ടെത്തുന്നതിന്
ഉത്തരം കാണുക(C) ഓരോ വികാസമേഖലയിലും കുട്ടിയുടെ നിലവിലെ അവസ്ഥ എന്തെന്ന് തിരിച്ചറിയുന്നതിനും പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനും

PSC 040/2026-M · Pre-primary Teacher/nursery School Teacher (2026), ചോദ്യം 71

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

99. പ്രീ-സ്കൂൾ വിലയിരുത്തലിൽ നിരീക്ഷണം പ്രധാനമാണെന്നതിന് കാരണം എന്ത്?

  1. (A)കുട്ടിയുടെ സ്വാഭാവിക പെരുമാറ്റവും പങ്കാളിത്തവുമാണ് നിരീക്ഷണത്തിലൂടെ കാണുന്നത്
  2. (B)കളികളിലും മറ്റുപ്രവർത്തനങ്ങളിലും കുട്ടിയുടെ യഥാർത്ഥ കഴിവുകൾ കൂടുതൽ പ്രകടമാകുന്നു
  3. (C)വികാസ മേഖലകളിലെ പുരോഗതി സംബന്ധിച്ച സൂചനകൾ ദൈനംദിന സാഹചര്യത്തിൽ തിരിച്ചറിയാൻ കഴിയും
  4. (D)എഴുത്തുപരമായി പ്രകടിപ്പിക്കാനാകാത്ത കഴിവുകളും നിരീക്ഷണത്തിലൂടെ മനസ്സിലാക്കാം
ഉത്തരം കാണുക(B) കളികളിലും മറ്റുപ്രവർത്തനങ്ങളിലും കുട്ടിയുടെ യഥാർത്ഥ കഴിവുകൾ കൂടുതൽ പ്രകടമാകുന്നു

PSC 040/2026-M · Pre-primary Teacher/nursery School Teacher (2026), ചോദ്യം 72

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

100. വിലയിരുത്തൽ ഫലങ്ങൾ അധ്യാപകനെ പ്രധാനമായും എന്തിന് സഹായിക്കുന്നു?

  1. (A)കുട്ടിക്ക് അനുയോജ്യമായ തുടർപ്രവർത്തനങ്ങൾ തിരഞ്ഞെടുക്കാൻ
  2. (B)വ്യക്തിനിഷ്ഠ പഠനാവസരങ്ങൾ ക്രമീകരിക്കാൻ
  3. (C)അധ്യാപനരീതികളിൽ ആവശ്യമായ മാറ്റം കൊണ്ടുവരാൻ
  4. (D)ശിശുപ്രവർത്തനങ്ങളിൽ സന്ദർഭോചിതമായ മാറ്റങ്ങൾ അപ്പപ്പോൾ വരുത്തുന്നതിന്
ഉത്തരം കാണുക(D) ശിശുപ്രവർത്തനങ്ങളിൽ സന്ദർഭോചിതമായ മാറ്റങ്ങൾ അപ്പപ്പോൾ വരുത്തുന്നതിന്

PSC 040/2026-M · Pre-primary Teacher/nursery School Teacher (2026), ചോദ്യം 73

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ
123456

സാധാരണ ചോദിക്കുന്ന ചോദ്യങ്ങൾ

Kerala PSC പൊതുവിജ്ഞാനം ചോദ്യങ്ങൾ എവിടെ നിന്നാണ്?

ഇവിടെയുള്ളതെല്ലാം Kerala PSC നടത്തിയ പരീക്ഷകളുടെ യഥാർത്ഥ ചോദ്യപേപ്പറുകളിൽ നിന്നാണ് (22 പരീക്ഷകൾ). ഉത്തരം PSC പ്രസിദ്ധീകരിച്ച ഉത്തരസൂചികയിൽ നിന്ന്.

ഈ ചോദ്യങ്ങൾ ഓൺലൈനായി പരിശീലിക്കാമോ?

ഉവ്വ്. "ഈ വിഷയം ടിക്ക് ചെയ്ത് പരിശീലിക്കാം" അമർത്തിയാൽ ഉത്തരം ടിക്ക് ചെയ്ത് മാർക്ക് അറിയാം. സൗജന്യം, ലോഗിൻ വേണ്ട.

പുതിയ ചോദ്യങ്ങൾ എപ്പോൾ വരും?

PSC ഓരോ പുതിയ ഉത്തരസൂചിക പ്രസിദ്ധീകരിക്കുമ്പോഴും ആ പേപ്പറും ഈ പേജിലെ ചോദ്യങ്ങളും പുതുക്കും.

ചോദ്യങ്ങളും ഉത്തരങ്ങളും: Kerala PSC (keralapsc.gov.in), പരീക്ഷാഭവൻ. Kerala PSC-യുമായി ഔദ്യോഗിക ബന്ധമില്ല.
metrojournalonline.com · സ്വകാര്യതാ നയം