Metro Journal › PSC › ചോദ്യപേപ്പറുകൾ › മലയാളം

മലയാളം – PSC ചോദ്യങ്ങൾ ഉത്തരത്തോടെ (പേജ് 5)

261 ചോദ്യം · 25 PSC പരീക്ഷകളിൽ നിന്ന് · ഉത്തരം PSC ഉത്തരസൂചികയിൽ നിന്ന്

ഈ വിഷയം ടിക്ക് ചെയ്ത് പരിശീലിക്കാം🎮 ക്വിസ് ഗെയിം
ചരിത്രം, നവോത്ഥാനം (301)ഭൂമിശാസ്ത്രം (276)സാമ്പത്തികശാസ്ത്രം (213)ഭരണഘടന, നിയമം (514)ശാസ്ത്രം (507)ആനുകാലികം (314)കല, സാഹിത്യം (107)കമ്പ്യൂട്ടർ, IT (161)ഗണിതം, മാനസികശേഷി (409)ഇംഗ്ലീഷ് (275)മലയാളം (261)പൊതുവിജ്ഞാനം (261)🔁 പലതവണ ചോദിച്ചവ

201. ‘നമ്പ്യാർ’ എന്ന പദത്തിന്റെ സ്ത്രീലിംഗം കണ്ടെത്തുക : (i) നമ്പ്യാർ (ii) നാടാർ (iii) നമ്പി

  1. (A)(i)
  2. (B)(ii)
  3. (C)(iii)
  4. (D)ഇവയൊന്നുമല്ല
ഉത്തരം കാണുക(A) (i)

PSC 119/2025-M · Assistant Grade Ii/junior Assistant (2025), ചോദ്യം 100

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

202. ചുവടെ ചേർത്തിരിക്കുന്നവയിൽ ശരിയായ പദമേത്?

  1. (A)അടിമത്വം
  2. (B)പ്രവർത്തി
  3. (C)വിമ്മിട്ടം
  4. (D)പീഢനം
ഉത്തരം കാണുക(C) വിമ്മിട്ടം

PSC 109/2025-M · Sub Inspector Of Police, Armed Police Sub Inspector (main) (2025), ചോദ്യം 91

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

203. അറിഞ്ഞു കൊണ്ട് തെറ്റു ചെയ്യുക എന്ന അർത്ഥത്തിൽ പ്രയോഗിക്കുന്ന ശൈലി :

  1. (A)ഉപ്പു കൂട്ടിത്തിന്നുക
  2. (B)ഇലയിട്ട് ചവിട്ടുക
  3. (C)ഉണ്ട ചോറ്റിൽ മണ്ണിടുക
  4. (D)ഇരയിട്ടു മീൻ പിടിക്കുക
ഉത്തരം കാണുക(B) ഇലയിട്ട് ചവിട്ടുക

PSC 109/2025-M · Sub Inspector Of Police, Armed Police Sub Inspector (main) (2025), ചോദ്യം 92

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

204. മഹത് + ചരിതം എന്നത് ശരിയായി ചേർത്തെഴുതുന്നതെങ്ങിനെ?

  1. (A)മഹശ്ചരിതം
  2. (B)മഹച്ഛരിതം
  3. (C)മഹച്ചരിതം
  4. (D)മഹഛരിതം
ഉത്തരം കാണുക(C) മഹച്ചരിതം

PSC 109/2025-M · Sub Inspector Of Police, Armed Police Sub Inspector (main) (2025), ചോദ്യം 93

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

205. വണ്ട് എന്ന് അർത്ഥം വരാത്ത പദമേത്?

  1. (A)പിപീലിക
  2. (B)ഭ്രമരം
  3. (C)ഭൃംഗം
  4. (D)അളി
ഉത്തരം കാണുക(A) പിപീലിക

PSC 109/2025-M · Sub Inspector Of Police, Armed Police Sub Inspector (main) (2025), ചോദ്യം 94

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

206. ചുവടെ ചേർത്തിരിക്കുന്നവയിൽ ശരിയായ വാക്യമേത്?

  1. (A)ഏകദേശം അമ്പതോളം ആൾക്കാർ പ്രകടനത്തിനു വന്നു
  2. (B)അവർ തോറ്റതിനു കാരണം പഠിക്കാത്തതുകൊണ്ടാണ്
  3. (C)വായനാദിനത്തിൽ വിദ്യാർത്ഥികൾക്കായി സാഹിത്യമത്സരങ്ങൾ നടത്താറുണ്ട്
  4. (D)കുട്ടികൾ സ്കൂളടച്ചാൽ നാളെ മുതൽ കളി തുടങ്ങും
ഉത്തരം കാണുക(C) വായനാദിനത്തിൽ വിദ്യാർത്ഥികൾക്കായി സാഹിത്യമത്സരങ്ങൾ നടത്താറുണ്ട്

PSC 109/2025-M · Sub Inspector Of Police, Armed Police Sub Inspector (main) (2025), ചോദ്യം 95

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

207. ഗർഹണീയം എന്നതിന്റെ ശരിയായ വിപരീതപദമേത്?

  1. (A)അഗർഹണീയം
  2. (B)സ്പൃഹണീയം
  3. (C)സുഗർഹണീയം
  4. (D)സ്മരണീയം
ഉത്തരം കാണുക(B) സ്പൃഹണീയം

PSC 109/2025-M · Sub Inspector Of Police, Armed Police Sub Inspector (main) (2025), ചോദ്യം 96

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

208. ചുവടെ ചേർത്തിരിക്കുന്നവയിൽ ബഹുത്വത്തെ സൂചിപ്പിക്കുന്ന പദമേത്?

  1. (A)സ്വാമികൾ
  2. (B)അവർകൾ
  3. (C)നമ്മൾ
  4. (D)ഗുരുക്കൾ
ഉത്തരം കാണുക(C) നമ്മൾ

PSC 109/2025-M · Sub Inspector Of Police, Armed Police Sub Inspector (main) (2025), ചോദ്യം 97

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

209. ‘കൊലയാനയുള്ളപ്പോൾ കുഴിയാന മദിക്കുക’ എന്ന പഴഞ്ചൊല്ലിന്റെ ആശയമെന്ത്?

  1. (A)ആപത്ത് വരുമെന്ന് വിചാരിച്ച് ഭയന്നിരിക്കുക
  2. (B)സ്വന്തം ശക്തി മറന്ന് പ്രവർത്തിക്കുക
  3. (C)സ്വയം മറന്ന് അഹങ്കരിക്കുക
  4. (D)ശക്തരുള്ളപ്പോൾ ദുർബലർ അഹങ്കരിക്കുക
ഉത്തരം കാണുക(D) ശക്തരുള്ളപ്പോൾ ദുർബലർ അഹങ്കരിക്കുക

PSC 109/2025-M · Sub Inspector Of Police, Armed Police Sub Inspector (main) (2025), ചോദ്യം 98

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

210. ദിങ്മുഖം എന്ന പദം പിരിച്ചെഴുതുന്നതെങ്ങിനെ?

  1. (A)ദിക് + മുഖം
  2. (B)ദിങ് + മുഖം
  3. (C)ദിഗ് + മുഖം
  4. (D)ദിങ്ങ് + മുഖം
ഉത്തരം കാണുക(A) ദിക് + മുഖം

PSC 109/2025-M · Sub Inspector Of Police, Armed Police Sub Inspector (main) (2025), ചോദ്യം 99

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

211. Brevity – എന്ന പദത്തിന്റെ ശരിയായ മലയാള അർത്ഥം

  1. (A)കൃത്യത
  2. (B)വിശ്വസ്തത
  3. (C)സംക്ഷിപ്തത
  4. (D)ആത്മാർത്ഥത
ഉത്തരം കാണുക(C) സംക്ഷിപ്തത

PSC 109/2025-M · Sub Inspector Of Police, Armed Police Sub Inspector (main) (2025), ചോദ്യം 100

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

212. അടിവരയിട്ടതിൽ സന്ദർഭത്തിന് അനുയോജ്യമായ പദം ഏത്? (അടിവരയിട്ട പദം [ ] ൽ)

  1. (A)ശിരസ്സിന്റെ [അർദ്ധം] തല
  2. (B)നിന്റെ ഈ വരവിന്റെ [ഉദ്ദേശം] എന്ത്?
  3. (C)എല്ലാത്തിനും ഒരേ [വ്യവസ്ഥ] വേണ്ട
  4. (D)നേതാവിനെ [ഐക്യകണ്ഠേന] തെരഞ്ഞെടുത്തു
ഉത്തരം കാണുക(C) എല്ലാത്തിനും ഒരേ [വ്യവസ്ഥ] വേണ്ട

PSC 102/2025-M · Assistant Salesman (2025), ചോദ്യം 91

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

213. വചനപ്രത്യയം ഇല്ലാത്ത വരി ഏത്?

  1. (A)ഈ വല്ലിയിൽനിന്നു ചെമ്മേ പൂക്കൾ പോകുന്നിതാ പറന്നമ്മേ
  2. (B)തെറ്റി നിനക്കുണ്ണി ചൊല്ലാം നൽപൂമ്പാറ്റകളല്ലേയിതെല്ലാം
  3. (C)ഒന്നല്ലി നാമയി സഹോദരരല്ലി? പൂവേ, ഒന്നല്ലി കൈയിഹ രചിച്ചതു നമ്മെയെല്ലാം
  4. (D)കണ്ണേ, മടങ്ങുക, കരിഞ്ഞുമലിഞ്ഞുമാശു മണ്ണാകുമീ മലരു, വിസ്മൃതമാകുമിപ്പോൾ
ഉത്തരം കാണുക(D) കണ്ണേ, മടങ്ങുക, കരിഞ്ഞുമലിഞ്ഞുമാശു മണ്ണാകുമീ മലരു, വിസ്മൃതമാകുമിപ്പോൾ

PSC 102/2025-M · Assistant Salesman (2025), ചോദ്യം 92

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

214. ശരിയായ പര്യായപദം ഏത്?

  1. (A)അച്ഛൻ - ജനയിതാവ്
  2. (B)ജ്യേഷ്ഠൻ - കനിഷ്ഠൻ
  3. (C)അമ്മ - ജനിതാവ്
  4. (D)അമ്പ് - ചാപം
ഉത്തരം കാണുക(A) അച്ഛൻ - ജനയിതാവ്

PSC 102/2025-M · Assistant Salesman (2025), ചോദ്യം 93

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

215. കേരള സർക്കാർ കത്തുകളിൽ ഇംഗ്ലീഷിലെ "ഫ്രം" എന്നതിനു പകരം ഉപയോഗിക്കാൻ നിശ്ചയിക്കപ്പെട്ട വാക്ക്?

  1. (A)പ്രേഷിതൻ
  2. (B)പ്രേഷകൻ
  3. (C)പ്രേക്ഷിതൻ
  4. (D)പ്രേക്ഷകൻ
ഉത്തരം കാണുക(B) പ്രേഷകൻ

PSC 102/2025-M · Assistant Salesman (2025), ചോദ്യം 94

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

216. പിരിച്ചെഴുതിയതിൽ ശരിയേത്?

  1. (A)കേട് + തു = കേട്ടു
  2. (B)കല്ല് + മദം = കന്മദം
  3. (C)ധനം + തെ = ധനത്തെ
  4. (D)കൺ + നീർ = കണ്ണീർ
ഉത്തരം കാണുക(D) കൺ + നീർ = കണ്ണീർ

PSC 102/2025-M · Assistant Salesman (2025), ചോദ്യം 95

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

217. ശരിയായ വിപരീതപദങ്ങൾ ഏതെല്ലാം? 1) അബദ്ധം - സുബദ്ധം 2) ദക്ഷിണം - പ്രദക്ഷിണം 3) ബാഹ്യം - അന്തരം 4) ഖണ്ഡനം - മണ്ഡനം

  1. (A)ഒന്നും നാലും
  2. (B)ഒന്നും രണ്ടും
  3. (C)ഒന്നു മാത്രം
  4. (D)ഒന്നും മൂന്നും
ഉത്തരം കാണുക(A) ഒന്നും നാലും

PSC 102/2025-M · Assistant Salesman (2025), ചോദ്യം 96

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

218. താഴെ കൊടുത്തിട്ടുള്ള വാക്യത്തിൽ തെറ്റുള്ള ഭാഗങ്ങൾ ഏവ? 1) വിദ്യാർത്ഥികൾ അവധിക്കാലം 2) ചിലവഴിക്കുന്നതിനെക്കുറിച്ച് 3) അധ്യാപകരും രക്ഷിതാക്കളോടും 4) ആലോചിക്കേണ്ടതാണ്

  1. (A)മൂന്നു മാത്രം
  2. (B)ഒന്നും രണ്ടും
  3. (C)രണ്ടും മൂന്നും
  4. (D)മൂന്നും നാലും
ഉത്തരം കാണുക(C) രണ്ടും മൂന്നും

PSC 102/2025-M · Assistant Salesman (2025), ചോദ്യം 97

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

219. താഴെ കൊടുത്തിട്ടുള്ളതിൽ സമാന അർത്ഥം വരാത്ത പ്രയോഗം ഏവ?

  1. (A)ഐകമത്യം മഹാബലം
  2. (B)നാരുകൾ ചേർന്നുള്ള കയറാൽ പാരിൽ കെട്ടുന്നു ദന്തിയെ
  3. (C)ഒരു പടി അടച്ചാൽ ഒമ്പതുപടി തുറക്കും
  4. (D)ഒരുമയുണ്ടെങ്കിൽ ഉലക്കമേലും കിടക്കാം
ഉത്തരം കാണുക(C) ഒരു പടി അടച്ചാൽ ഒമ്പതുപടി തുറക്കും

PSC 102/2025-M · Assistant Salesman (2025), ചോദ്യം 98

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

220. താഴെ കൊടുത്തിട്ടുള്ളവയിൽ ഏതിന്റെ ഒറ്റപ്പദമാണ് ഭാഗിനേയൻ?

  1. (A)അമ്മയുടെ അനുജൻ
  2. (B)അച്ഛന്റെ സഹോദരൻ
  3. (C)മകളുടെ മകൻ
  4. (D)സഹോദരിയുടെ മകൻ
ഉത്തരം കാണുക(D) സഹോദരിയുടെ മകൻ

PSC 102/2025-M · Assistant Salesman (2025), ചോദ്യം 99

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

221. വ്യത്യസ്തമായ സമാസം ഉള്ള പദമേത്?

  1. (A)മരപ്പൊടി
  2. (B)പീതാംബരൻ
  3. (C)സുമുഖി
  4. (D)നാന്മുഖൻ
ഉത്തരം കാണുക(A) മരപ്പൊടി

PSC 102/2025-M · Assistant Salesman (2025), ചോദ്യം 100

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

222. സോമൻ, വിധു, ഇന്ദു ഇവ ഏതിന്റെ പര്യായ പദങ്ങളാണ്.

  1. (A)ചന്ദ്രൻ
  2. (B)ചന്ദ്രിക
  3. (C)ദ്യോവ്
  4. (D)സൂര്യൻ
ഉത്തരം കാണുക(A) ചന്ദ്രൻ

PSC 092/2025-M · Assistant Sub Inspector Trainee, Police Constable (trainee) (2025), ചോദ്യം 81

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

223. തെറ്റായ പദമേത്?

  1. (A)ഐച്ഛികം
  2. (B)യാദൃച്ഛികം
  3. (C)അനാച്ഛാദനം
  4. (D)വൃച്ഛികം
ഉത്തരം കാണുക(D) വൃച്ഛികം

PSC 092/2025-M · Assistant Sub Inspector Trainee, Police Constable (trainee) (2025), ചോദ്യം 82

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

224. നാകം എന്നതിന്റെ വിപരീതം പദമേത്?

  1. (A)നൂകം
  2. (B)നാഗം
  3. (C)നരകം
  4. (D)നഗരം
ഉത്തരം കാണുക(C) നരകം

PSC 092/2025-M · Assistant Sub Inspector Trainee, Police Constable (trainee) (2025), ചോദ്യം 83

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

225. ‘ചെയ്യേണ്ടതു ചെയ്ത’ എന്നർത്ഥം വരുന്ന പദമേത്

  1. (A)കൃതകാര്യ
  2. (B)കൃതകൃത്യ
  3. (C)കൃതജ്ഞ
  4. (D)കൃതഘ്ന
ഉത്തരം കാണുക(B) കൃതകൃത്യ

PSC 092/2025-M · Assistant Sub Inspector Trainee, Police Constable (trainee) (2025), ചോദ്യം 84

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

226. ശരിയായ വാക്യം തിരഞ്ഞെടുക്കുക

  1. (A)ഓരോരുത്തർക്കും പ്രത്യേകമായി ഓരോ പുസ്തകം കൊടുക്കണം
  2. (B)ഓരോരുത്തർക്കും പ്രത്യേകിച്ച് ഓരോ പുസ്തകം കൊടുക്കണം
  3. (C)ഓരോരുത്തർക്കും പ്രത്യേകമായി പുസ്തകങ്ങൾ കൊടുക്കണം
  4. (D)ഓരോരുത്തർക്കും ഓരോ പുസ്തകം കൊടുക്കണം
ഉത്തരം കാണുക(D) ഓരോരുത്തർക്കും ഓരോ പുസ്തകം കൊടുക്കണം

PSC 092/2025-M · Assistant Sub Inspector Trainee, Police Constable (trainee) (2025), ചോദ്യം 85

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

227. നിധ്വാനം എന്ന പദത്തിന്റെ അർത്ഥം

  1. (A)ശപഥം
  2. (B)ശബ്ദം
  3. (C)ശത്രു
  4. (D)ശതദ്രു
ഉത്തരം കാണുക(B) ശബ്ദം

PSC 092/2025-M · Assistant Sub Inspector Trainee, Police Constable (trainee) (2025), ചോദ്യം 86

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

228. എരിതീയിൽ എണ്ണയൊഴിക്കുക എന്ന ശൈലിയുടെ ഉചിതമായ പരിഭാഷ ഏത്

  1. (A)To add fuel to the fire
  2. (B)To add oil to fire
  3. (C)To add fuel to the flame
  4. (D)To add oil to the flame
ഉത്തരം കാണുക(A) To add fuel to the fire

PSC 092/2025-M · Assistant Sub Inspector Trainee, Police Constable (trainee) (2025), ചോദ്യം 87

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

229. താഴെ കൊടുത്തിരിക്കുന്ന പദങ്ങളിൽ ബഹു വചന രൂപമല്ലാത്തത് ഏത്?

  1. (A)മക്കൾ
  2. (B)ആണുങ്ങൾ
  3. (C)അമ്മമാർ
  4. (D)പെങ്ങൾ
ഉത്തരം കാണുക(D) പെങ്ങൾ

PSC 092/2025-M · Assistant Sub Inspector Trainee, Police Constable (trainee) (2025), ചോദ്യം 88

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

230. ജഗന്മനസ്സ് പിരിച്ചെഴുതുക.

  1. (A)ജഗല് + മനസ്സ്
  2. (B)ജഗത് + മനസ്സ്
  3. (C)ജഗൻ + മനസ്സ്
  4. (D)ജഗൽ + മനസ്സ്
ഉത്തരം കാണുക(B) ജഗത് + മനസ്സ്

PSC 092/2025-M · Assistant Sub Inspector Trainee, Police Constable (trainee) (2025), ചോദ്യം 89

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

231. ആലത്തൂർക്കാക്ക എന്ന ശൈലിയുടെ അർത്ഥമെന്ത്?

  1. (A)ശ്ലോകത്തിൽ കഴിക്കുന്നവൻ
  2. (B)ഒറ്റുകാരൻ
  3. (C)ആശിച്ചു കാലം കഴിക്കുന്നവൻ
  4. (D)അവസാനം കാണുന്നവൻ
ഉത്തരം കാണുക(C) ആശിച്ചു കാലം കഴിക്കുന്നവൻ

PSC 092/2025-M · Assistant Sub Inspector Trainee, Police Constable (trainee) (2025), ചോദ്യം 90

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

232. പ്രേഷകൻ എന്ന വാക്കിന്റെ സ്ത്രീലിംഗ രൂപം ഏത്?

  1. (A)പ്രേഷിത
  2. (B)പ്രേക്ഷിത
  3. (C)പ്രേഷക
  4. (D)പ്രേക്ഷക
ഉത്തരം കാണുക(C) പ്രേഷക

PSC 088/2025-M · Woman Police Constable (2025), ചോദ്യം 81

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

233. നിഷ്ഫലയത്നം എന്നർത്ഥം വരുന്ന ശൈലി തെരെഞ്ഞെടുക്കുക.

  1. (A)ഭടവാക്ക്
  2. (B)കാകദന്തഗവേഷണം
  3. (C)നാരദക്രിയ
  4. (D)അമ്ലപരീക്ഷണം
ഉത്തരം കാണുക(B) കാകദന്തഗവേഷണം

PSC 088/2025-M · Woman Police Constable (2025), ചോദ്യം 82

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

234. നിരാമയം എന്ന പദത്തിന്റെ പിരിച്ചെഴുത്ത് രൂപം ഏത്?

  1. (A)നിര + ആമയം
  2. (B)നി + രാമയം
  3. (C)നിരാ + മയം
  4. (D)നിർ + ആമയം
ഉത്തരം കാണുക(D) നിർ + ആമയം

PSC 088/2025-M · Woman Police Constable (2025), ചോദ്യം 83

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

235. ‘സമത’ എന്ന വാക്കിന്റെ സമാനാർത്ഥത്തിലുള്ള പദം കണ്ടെത്തുക.

  1. (A)ഭംഗി
  2. (B)തുല്യത
  3. (C)സമ്മതം
  4. (D)കൃത്യത
ഉത്തരം കാണുക(B) തുല്യത

PSC 088/2025-M · Woman Police Constable (2025), ചോദ്യം 84

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

236. പന്ത്രണ്ടുവർഷക്കാലം എന്നതിന്റെ ഒറ്റപ്പദം ഏത്?

  1. (A)വ്യാഴവട്ടം
  2. (B)സഹസ്രം
  3. (C)അഷ്ടകം
  4. (D)പദികം
ഉത്തരം കാണുക(A) വ്യാഴവട്ടം

PSC 088/2025-M · Woman Police Constable (2025), ചോദ്യം 85

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

237. താഴെ കൊടുത്തവയിൽ ബഹുത്വ സൂചന നൽകുന്ന പദം തെരെഞ്ഞെടുക്കുക.

  1. (A)സ്വാമികൾ
  2. (B)ഉദ്ധവർ
  3. (C)ചൊന്നവർ
  4. (D)വസുദേവർ
ഉത്തരം കാണുക(C) ചൊന്നവർ

PSC 088/2025-M · Woman Police Constable (2025), ചോദ്യം 86

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

238. ശുദ്ധരൂപം തെരെഞ്ഞെടുക്കുക.

  1. (A)അഷ്ഠമുഷ്ഠി
  2. (B)അഷ്ടമുഷ്ടി
  3. (C)അഷ്ഠമുഷ്ടി
  4. (D)അഷ്ടമുഷ്ഠി
ഉത്തരം കാണുക(B) അഷ്ടമുഷ്ടി

PSC 088/2025-M · Woman Police Constable (2025), ചോദ്യം 87

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

239. “മുല്ലപ്പൂമ്പൊടിയേറ്റു കിടക്കും കല്ലിനുമുണ്ടാം സൗരഭ്യം” - ഈ വരികളുടെ സമാനാശയം വരുന്ന പഴഞ്ചൊല്ല് ഏത്?

  1. (A)‘മുള്ളിന്റെ ചുവട്ടിൽ മുള്ളേ മുളയ്ക്കൂ.’
  2. (B)‘ഒന്നായിരുന്നാലും നന്നായിരിക്കണം.’
  3. (C)‘കുന്നിക്കുരു കുപ്പയിലിട്ടാലും മിന്നും.’
  4. (D)‘പാലോടു ചേർന്ന വെള്ളവും പാലാകും.’
ഉത്തരം കാണുക(D) ‘പാലോടു ചേർന്ന വെള്ളവും പാലാകും.’

PSC 088/2025-M · Woman Police Constable (2025), ചോദ്യം 88

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

240. ‘Primitive’ എന്നതിന്റെ പരിഭാഷാ പദം കണ്ടെത്തുക.

  1. (A)പരിശുദ്ധമായ
  2. (B)പ്രാകൃതമായ
  3. (C)പ്രധാനമായ
  4. (D)പാകമായ
ഉത്തരം കാണുക(B) പ്രാകൃതമായ

PSC 088/2025-M · Woman Police Constable (2025), ചോദ്യം 89

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

241. താഴെ കൊടുത്തവയിൽ ‘കാട്’ എന്ന പദത്തിന്റെ പര്യായ പദക്കൂട്ടം ഏത്?

  1. (A)വിപിനം, ആനനം, കാനനം
  2. (B)വാടി, വനം, വിപിനം
  3. (C)കാനനം, ഗഹനം, വിപിനം
  4. (D)അടവി, ആരണ്യം, ആനനം
ഉത്തരം കാണുക(C) കാനനം, ഗഹനം, വിപിനം

PSC 088/2025-M · Woman Police Constable (2025), ചോദ്യം 90

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

242. അജഗരന്യായം എന്ന ശൈലിയുടെ പൊരുളെന്ത്?

  1. (A)സ്വയം പര്യാപ്തമാകുക
  2. (B)തൃപ്തിയാകുക
  3. (C)ഒന്നിനും വേണ്ടി പരിശ്രമിക്കാതെ കിട്ടുന്നതുകൊണ്ടു തൃപ്തിപ്പെടുക
  4. (D)തന്റെ കാലിൽ നില്ക്കുക
ഉത്തരം കാണുക(C) ഒന്നിനും വേണ്ടി പരിശ്രമിക്കാതെ കിട്ടുന്നതുകൊണ്ടു തൃപ്തിപ്പെടുക

PSC 079/2025-M · Clerk-special Recruitment (2025), ചോദ്യം 91

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

243. താഴെ കൊടുത്തിരിക്കുന്നതിൽ നിന്ന് വാക്യശുദ്ധി വരുത്തിയ ഒരു വാക്യം എടുത്തെഴുതുക :

  1. (A)ഇന്നലെ മുതൽ പെയ്തു തുടങ്ങിയ മഴ ഇതുവരെ നിലച്ചിട്ടില്ല
  2. (B)ഇന്നലെ പെയ്തു തുടങ്ങിയ മഴ ഇതുവരെ നിലച്ചിട്ടില്ല
  3. (C)ഇന്നലെ മുതൽ തുടങ്ങിയ മഴ ഇതുവരെ നിലച്ചിട്ടില്ല
  4. (D)ഇന്നലെ തുടങ്ങിയ മഴ ഇതുവരെ നിലച്ചിട്ടില്ല
ഉത്തരം കാണുക(D) ഇന്നലെ തുടങ്ങിയ മഴ ഇതുവരെ നിലച്ചിട്ടില്ല

PSC 079/2025-M · Clerk-special Recruitment (2025), ചോദ്യം 92

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

244. ശരിയായ പദം എടുത്തെഴുതുക :

  1. (A)സ്വൈരം
  2. (B)സ്വൈര്യം
  3. (C)സ്വര്യം
  4. (D)സ്വൊര്യം
ഉത്തരം കാണുക(A) സ്വൈരം

PSC 079/2025-M · Clerk-special Recruitment (2025), ചോദ്യം 93

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

245. താഴെ കൊടുത്തിരിക്കുന്ന പദങ്ങൾ ചേർത്തെഴുതി ശരിയായ പദം എടുത്തെഴുതുക : അ + ഇടം →

  1. (A)ആവിടം
  2. (B)അവിടം
  3. (C)ആയിടം
  4. (D)അയിടം
ഉത്തരം കാണുക(B) അവിടം

PSC 079/2025-M · Clerk-special Recruitment (2025), ചോദ്യം 94

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

246. Come in handy എന്ന ഇംഗ്ലീഷ് ശൈലിയുടെ മലയാള അർത്ഥമെന്ത്?

  1. (A)നടപ്പിൽ വരുക
  2. (B)വെളിച്ചത്തു വരുക
  3. (C)തക്കസമയത്തു പ്രയോജനപ്പെടുക
  4. (D)പൊരുത്തപ്പെടുക
ഉത്തരം കാണുക(C) തക്കസമയത്തു പ്രയോജനപ്പെടുക

PSC 079/2025-M · Clerk-special Recruitment (2025), ചോദ്യം 95

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

247. പിരിച്ചെഴുതുക - വിണ്ടലം :

  1. (A)വിൺ + ടലം
  2. (B)വിണ് + ടലം
  3. (C)വിൺ + തലം
  4. (D)വിൻ + ടലം
ഉത്തരം കാണുക(C) വിൺ + തലം

PSC 079/2025-M · Clerk-special Recruitment (2025), ചോദ്യം 96

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

248. താഴെ കൊടുത്തിരിക്കുന്ന പദങ്ങളുടെ ശരിയായ അർത്ഥം കണ്ടെത്തുക : കന്ദരം കന്ദാരം

  1. (A)കിഴങ്ങ് – ആദികന്ദം
  2. (B)ഗുഹ – പേരാൽ
  3. (C)ഹൃദയം – ഉപകരണം
  4. (D)ഉടമ്പടി – വരൾച്ച
ഉത്തരം കാണുക(B) ഗുഹ – പേരാൽ

PSC 079/2025-M · Clerk-special Recruitment (2025), ചോദ്യം 97

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

249. വിപരീതപദം എടുത്തെഴുതുക : ഉൽക്കർഷം

  1. (A)അഭ്യുദയം
  2. (B)അഭ്യുന്നതി
  3. (C)അപകർഷം
  4. (D)അധോഗതി
ഉത്തരം കാണുക(C) അപകർഷം

PSC 079/2025-M · Clerk-special Recruitment (2025), ചോദ്യം 98

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

250. താഴെ കൊടുത്തിരിക്കുന്ന വാക്കിന്റെ പര്യായപദം എഴുതുക : ആരാമം

  1. (A)പ്രഭവം, സങ്കേതം
  2. (B)അരവിന്ദം, സരസ്സ്
  3. (C)കേസരം, ബിസം
  4. (D)പൂന്തോട്ടം, ഉദ്യാനം
ഉത്തരം കാണുക(D) പൂന്തോട്ടം, ഉദ്യാനം

PSC 079/2025-M · Clerk-special Recruitment (2025), ചോദ്യം 99

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ
123456

സാധാരണ ചോദിക്കുന്ന ചോദ്യങ്ങൾ

Kerala PSC മലയാളം ചോദ്യങ്ങൾ എവിടെ നിന്നാണ്?

ഇവിടെയുള്ളതെല്ലാം Kerala PSC നടത്തിയ പരീക്ഷകളുടെ യഥാർത്ഥ ചോദ്യപേപ്പറുകളിൽ നിന്നാണ് (25 പരീക്ഷകൾ). ഉത്തരം PSC പ്രസിദ്ധീകരിച്ച ഉത്തരസൂചികയിൽ നിന്ന്.

ഈ ചോദ്യങ്ങൾ ഓൺലൈനായി പരിശീലിക്കാമോ?

ഉവ്വ്. "ഈ വിഷയം ടിക്ക് ചെയ്ത് പരിശീലിക്കാം" അമർത്തിയാൽ ഉത്തരം ടിക്ക് ചെയ്ത് മാർക്ക് അറിയാം. സൗജന്യം, ലോഗിൻ വേണ്ട.

പുതിയ ചോദ്യങ്ങൾ എപ്പോൾ വരും?

PSC ഓരോ പുതിയ ഉത്തരസൂചിക പ്രസിദ്ധീകരിക്കുമ്പോഴും ആ പേപ്പറും ഈ പേജിലെ ചോദ്യങ്ങളും പുതുക്കും.

ചോദ്യങ്ങളും ഉത്തരങ്ങളും: Kerala PSC (keralapsc.gov.in), പരീക്ഷാഭവൻ. Kerala PSC-യുമായി ഔദ്യോഗിക ബന്ധമില്ല.
metrojournalonline.com · സ്വകാര്യതാ നയം