Metro Journal › PSC › ചോദ്യപേപ്പറുകൾ › മലയാളം

മലയാളം – PSC ചോദ്യങ്ങൾ ഉത്തരത്തോടെ (പേജ് 7)

391 ചോദ്യം · 34 PSC പരീക്ഷകളിൽ നിന്ന് · ഉത്തരം PSC ഉത്തരസൂചികയിൽ നിന്ന്

ഈ വിഷയം ടിക്ക് ചെയ്ത് പരിശീലിക്കാം🎮 ക്വിസ് ഗെയിം
ചരിത്രം, നവോത്ഥാനം (381)ഭൂമിശാസ്ത്രം (353)സാമ്പത്തികശാസ്ത്രം (284)ഭരണഘടന, നിയമം (594)ശാസ്ത്രം (598)ആനുകാലികം (349)കല, സാഹിത്യം (146)കമ്പ്യൂട്ടർ, IT (294)ഗണിതം, മാനസികശേഷി (549)ഇംഗ്ലീഷ് (415)മലയാളം (391)പൊതുവിജ്ഞാനം (345)🔁 പലതവണ ചോദിച്ചവ

301. തുടക്കം തന്നെ ഒടുക്കവും ആയിത്തീരുന്ന അവസ്ഥയെ കുറിക്കുന്ന പഴഞ്ചൊല്ല് ഏത്?

  1. (A)കുല പഴുക്കുമ്പോൾ സംക്രാന്തി
  2. (B)വീട്ടിലെ കാര്യവും വരമ്പത്തെ വീമ്പും
  3. (C)കന്നിപറിക്കലും കടലാട്ടവും ഒരുമിച്ച്
  4. (D)ഉറവുതന്നെ വിളയിൽ കൈവച്ചു
ഉത്തരം കാണുക(C) കന്നിപറിക്കലും കടലാട്ടവും ഒരുമിച്ച്

PSC 056/2025-M · Graduate Level Preliminary Examination(si Of Police, Rfo,excise Inspector (2025), ചോദ്യം 100

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

302. ശരിയായ പദം കണ്ടെത്തുക :

  1. (A)അതിധി
  2. (B)അഥിതി
  3. (C)അതിഥി
  4. (D)അദിഥി
ഉത്തരം കാണുക(C) അതിഥി

PSC 134/2024-M · Office Attender Grade Ii (2024), ചോദ്യം 91

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

303. നീചം എന്ന പദത്തിന്റെ വിപരീതം കണ്ടെത്തുക :

  1. (A)ഉച്ചം
  2. (B)ശാഠ്യം
  3. (C)മോദം
  4. (D)ത്യാഗം
ഉത്തരം കാണുക(A) ഉച്ചം

PSC 134/2024-M · Office Attender Grade Ii (2024), ചോദ്യം 92

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

304. കാലത്തിന് യോജിച്ചത് - ഒറ്റപ്പദമേത്?

  1. (A)കാലാനുയോജ്യം
  2. (B)കാലോചിതം
  3. (C)കാലാനുവർത്തിതം
  4. (D)ഇവയൊന്നുമല്ല
ഉത്തരം കാണുക(B) കാലോചിതം

PSC 134/2024-M · Office Attender Grade Ii (2024), ചോദ്യം 93

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

305. രക്തം - പര്യായപദമേത്?

  1. (A)രുധിരം
  2. (B)സൂതകം
  3. (C)പിശിതം
  4. (D)രാജിലം
ഉത്തരം കാണുക(A) രുധിരം

PSC 134/2024-M · Office Attender Grade Ii (2024), ചോദ്യം 94

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

306. എള്ളു കീറുക - ശൈലിയുടെ അർത്ഥം എന്താണ്?

  1. (A)കാലം തെറ്റി പ്രവർത്തിക്കുക
  2. (B)കണ്ടില്ലെന്ന് നടിക്കുക
  3. (C)കർശനമായി പെരുമാറുക
  4. (D)തിടുക്കത്തിൽ കാര്യം സാധിക്കുക
ഉത്തരം കാണുക(C) കർശനമായി പെരുമാറുക

PSC 134/2024-M · Office Attender Grade Ii (2024), ചോദ്യം 95

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

307. സിംഹി - പുല്ലിംഗപദം ഏത്?

  1. (A)സിംഹം
  2. (B)സിംഹ
  3. (C)സിംഹു
  4. (D)സിംഹിം
ഉത്തരം കാണുക(A) സിംഹം

PSC 134/2024-M · Office Attender Grade Ii (2024), ചോദ്യം 96

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

308. Probation - ശരിയായ മലയാള പരിഭാഷ ഏത്?

  1. (A)നിരീക്ഷണഘട്ടം
  2. (B)പരിവർത്തനഘട്ടം
  3. (C)ക്രമപ്പെടുത്തൽ
  4. (D)സ്ഥിരപ്പെടുത്തൽ
ഉത്തരം കാണുക(A) നിരീക്ഷണഘട്ടം

PSC 134/2024-M · Office Attender Grade Ii (2024), ചോദ്യം 97

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

309. വരികെടോ - പിരിച്ചെഴുതുക :

  1. (A)വരിക + എടോ
  2. (B)വരിക + യെടോ
  3. (C)വരും + എടോ
  4. (D)വരുക + എടോ
ഉത്തരം കാണുക(A) വരിക + എടോ

PSC 134/2024-M · Office Attender Grade Ii (2024), ചോദ്യം 98

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

310. പൂജക ബഹുവചനം ഏത്?

  1. (A)മടിയർ
  2. (B)വൈദ്യർ
  3. (C)പണക്കാർ
  4. (D)മിടുക്കർ
ഉത്തരം കാണുക(B) വൈദ്യർ

PSC 134/2024-M · Office Attender Grade Ii (2024), ചോദ്യം 99

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

311. വിൺ + തലം - ചേർത്തെഴുതുക :

  1. (A)വിണ്ടലം
  2. (B)വിൺതലം
  3. (C)വിന്തലം
  4. (D)ഇവയൊന്നുമല്ല
ഉത്തരം കാണുക(A) വിണ്ടലം

PSC 134/2024-M · Office Attender Grade Ii (2024), ചോദ്യം 100

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

312. ശരിയായ വിഗ്രഹാർത്ഥം കണ്ടെത്തുക : അംഗോപാംഗം

  1. (A)അംഗവും ഉപാംഗവും
  2. (B)അംഗത്തിന്റെ ഉപാംഗം
  3. (C)അംഗമായതും ഉപാംഗമായതും
  4. (D)അംഗമോ ഉപാംഗമോ
ഉത്തരം കാണുക(A) അംഗവും ഉപാംഗവും

PSC 116/2024-M · Confidential Assistant Grade Ii/typist Gr.ii Etc. (2024), ചോദ്യം 71

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

313. താഴെ കൊടുക്കുന്നതിൽ 'അറിയാനുള്ള ആഗ്രഹം' എന്ന അർത്ഥത്തിൽ പ്രയോഗിക്കുന്ന പദം :

  1. (A)ചിന്തിതം
  2. (B)ആവേശം
  3. (C)ജിജ്ഞാസ
  4. (D)മനോജ്ഞം
ഉത്തരം കാണുക(C) ജിജ്ഞാസ

PSC 116/2024-M · Confidential Assistant Grade Ii/typist Gr.ii Etc. (2024), ചോദ്യം 72

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

314. താഴെ കൊടുത്തിട്ടുള്ള പദങ്ങളിൽ പുല്ലിംഗ ശബ്ദങ്ങൾ ഏതെല്ലാം? (i) ഏകാകി (ii) കവി (iii) കരിണി (iv) കഷക

  1. (A)(i), (ii)
  2. (B)(ii), (iii)
  3. (C)(iii), (iv)
  4. (D)(ii), (iv)
ഉത്തരം കാണുക(A) (i), (ii)

PSC 116/2024-M · Confidential Assistant Grade Ii/typist Gr.ii Etc. (2024), ചോദ്യം 73

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

315. 'പാദം കൊണ്ട് പാനം ചെയ്യുന്നത്' എന്ന അർത്ഥം വരുന്ന ഒറ്റപ്പദം ഏത്?

  1. (A)പാഥേയം
  2. (B)പാർവണം
  3. (C)പാദപം
  4. (D)പാനീയം
ഉത്തരം കാണുക(C) പാദപം

PSC 116/2024-M · Confidential Assistant Grade Ii/typist Gr.ii Etc. (2024), ചോദ്യം 74

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

316. 'ശ്ലോകത്തിൽ കഴിക്കുക' എന്ന പ്രയോഗം കൊണ്ട് ഉദ്ദേശിക്കുന്നത് എന്ത്?

  1. (A)വേഗത്തിൽ പറയുക
  2. (B)ചുരുക്കിപ്പറയുക
  3. (C)കവിതയായി പറയുക
  4. (D)വികാര പ്രകടനമായി പറയുക
ഉത്തരം കാണുക(B) ചുരുക്കിപ്പറയുക

PSC 116/2024-M · Confidential Assistant Grade Ii/typist Gr.ii Etc. (2024), ചോദ്യം 75

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

317. ശരിയായ പദം കണ്ടെത്തുക :

  1. (A)കവയിത്രി
  2. (B)കവിയിത്രി
  3. (C)കവിയത്രി
  4. (D)കവയത്രി
ഉത്തരം കാണുക(A) കവയിത്രി

PSC 116/2024-M · Confidential Assistant Grade Ii/typist Gr.ii Etc. (2024), ചോദ്യം 76

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

318. 'വിണ്ടലം' പിരിച്ചെഴുതിയത് നോക്കി ശരിയായത് കണ്ടെത്തുക :

  1. (A)വിണ്ണ് + തലം
  2. (B)വിൺ + തലം
  3. (C)വി + പ്രതലം
  4. (D)വിട് + തലം
ഉത്തരം കാണുക(B) വിൺ + തലം

PSC 116/2024-M · Confidential Assistant Grade Ii/typist Gr.ii Etc. (2024), ചോദ്യം 77

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

319. 'ആകാശം' എന്ന് അർത്ഥം വരുന്ന പദങ്ങൾ ഏതെല്ലാം? (i) വാനം (ii) വാതായനം (iii) ഗഗനം (iv) മരാളം

  1. (A)(i), (ii)
  2. (B)(ii), (iii)
  3. (C)(i), (iii)
  4. (D)(iii), (iv)
ഉത്തരം കാണുക(C) (i), (iii)

PSC 116/2024-M · Confidential Assistant Grade Ii/typist Gr.ii Etc. (2024), ചോദ്യം 78

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

320. 'ഉഗ്രം' എന്ന പദത്തിന്റെ വിപരീതപദം കണ്ടെത്തുക :

  1. (A)അഗ്രം
  2. (B)നീചം
  3. (C)ശാന്തം
  4. (D)ശീതം
ഉത്തരം കാണുക(C) ശാന്തം

PSC 116/2024-M · Confidential Assistant Grade Ii/typist Gr.ii Etc. (2024), ചോദ്യം 79

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

321. തെറ്റായി എഴുതിയിരിക്കുന്ന വാക്ക് ഏതാണ്?

  1. (A)സങ്കീർണം
  2. (B)അതിഥി
  3. (C)തത്വജ്ഞാനി
  4. (D)ന്യായാധിപൻ
ഉത്തരം കാണുക(D) ന്യായാധിപൻ

PSC 116/2024-M · Confidential Assistant Grade Ii/typist Gr.ii Etc. (2024), ചോദ്യം 80

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

322. Submit എന്ന പദത്തിന് തുല്യമായ മലയാളപദം ഏതാണ്?

  1. (A)സമർപ്പണം
  2. (B)അപേക്ഷ
  3. (C)തീർപ്പ് കല്പിക്കൽ
  4. (D)പരിശോധന
ഉത്തരം കാണുക(A) സമർപ്പണം

PSC 116/2024-M · Confidential Assistant Grade Ii/typist Gr.ii Etc. (2024), ചോദ്യം 81

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

323. 'നാഗം' എന്ന പദത്തിന് പാമ്പ് എന്നാണ് അർത്ഥം, 'നാകം' എന്ന പദത്തിനോ?

  1. (A)സ്വർണം
  2. (B)പാമ്പ്
  3. (C)സ്വർഗം
  4. (D)കാട്
ഉത്തരം കാണുക(C) സ്വർഗം

PSC 116/2024-M · Confidential Assistant Grade Ii/typist Gr.ii Etc. (2024), ചോദ്യം 82

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

324. 'പ്രതിപദം' എന്ന പദം കൊണ്ട് അർത്ഥമാക്കുന്നതെന്ത്?

  1. (A)അനുയോജ്യമായ പദം
  2. (B)വിപരീതാർത്ഥത്തിലുള്ള പദം
  3. (C)പദമില്ലാതെ
  4. (D)പദമോരോന്നിലും
ഉത്തരം കാണുക(D) പദമോരോന്നിലും

PSC 116/2024-M · Confidential Assistant Grade Ii/typist Gr.ii Etc. (2024), ചോദ്യം 83

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

325. ശരിയായ വാക്യം ഏതെന്ന് കണ്ടെത്തുക :

  1. (A)അയാൾക്ക് സ്വയം ആത്മഹത്യ ചെയ്യാൻ മതിയായ കാരണമില്ലായിരുന്നു
  2. (B)യോഗത്തിന് ഏകദേശം ആയിരത്തോളം ആളുകൾ പങ്കെടുത്തു
  3. (C)രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ ഭേദം രോഗം വരാതെ നോക്കുന്നതാണ് നല്ലത്
  4. (D)മുഖ്യമന്ത്രിയും മന്ത്രിമാരും എത്തിയതിനുശേഷമാണ് കലക്ടറും മേയറും എത്തിയത്
ഉത്തരം കാണുക(D) മുഖ്യമന്ത്രിയും മന്ത്രിമാരും എത്തിയതിനുശേഷമാണ് കലക്ടറും മേയറും എത്തിയത്

PSC 116/2024-M · Confidential Assistant Grade Ii/typist Gr.ii Etc. (2024), ചോദ്യം 84

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

326. ആദേശസന്ധിക്ക് ഉദാഹരണം അല്ലാത്ത പദം ഏത്?

  1. (A)നന്മ
  2. (B)കണ്ണീർ
  3. (C)തിരുവോണം
  4. (D)നെന്മണി
ഉത്തരം കാണുക(C) തിരുവോണം

PSC 116/2024-M · Confidential Assistant Grade Ii/typist Gr.ii Etc. (2024), ചോദ്യം 85

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

327. 'ആള്ളു കൂടിയാൽ പാമ്പ് ചാകില്ല' എന്ന പ്രയോഗത്തിന്റെ ആശയം ഏതാണ്?

  1. (A)ആളുകൾ കൂടിയാൽ പാമ്പിനെ കൊല്ലാൻ കഴിയില്ല
  2. (B)ആളുകൾ കൂടിയാൽ അഭിപ്രായ വ്യത്യാസം വരാനും ലക്ഷ്യത്തിലെത്താൻ കഴിയാതെയും വരും
  3. (C)ആളുകൂടുന്നിടത്ത് പാമ്പ് വരാനോ കൊല്ലാനോ കഴിയില്ല
  4. (D)ആളു കൂടിയാൽ പാമ്പിനും ആളുകൾക്കും അപകടമാണ്
ഉത്തരം കാണുക(B) ആളുകൾ കൂടിയാൽ അഭിപ്രായ വ്യത്യാസം വരാനും ലക്ഷ്യത്തിലെത്താൻ കഴിയാതെയും വരും

PSC 116/2024-M · Confidential Assistant Grade Ii/typist Gr.ii Etc. (2024), ചോദ്യം 86

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

328. 'ഞാൻ സഹായിക്കും' എന്നതിന്റെ ശരിയായ വിവർത്തനം ഏത്?

  1. (A)I assist
  2. (B)I will assist
  3. (C)I am assistant
  4. (D)I was assisted
ഉത്തരം കാണുക(B) I will assist

PSC 116/2024-M · Confidential Assistant Grade Ii/typist Gr.ii Etc. (2024), ചോദ്യം 87

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

329. താഴെ പറയുന്നവയിൽ ബഹുവചനപദം അല്ലാത്തത് ഏത്?

  1. (A)ചെടികൾ
  2. (B)മിടുക്കർ
  3. (C)ആട്ടിടയർ
  4. (D)പണിക്കർ
ഉത്തരം കാണുക(D) പണിക്കർ

PSC 116/2024-M · Confidential Assistant Grade Ii/typist Gr.ii Etc. (2024), ചോദ്യം 88

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

330. 'ഞാനെന്ന ഭാവം' എന്ന അർത്ഥത്തിൽ വരുന്ന ഒറ്റപ്പദം ഏത്?

  1. (A)ആത്മീയം
  2. (B)അഹംഭാവം
  3. (C)അനുധാവനം
  4. (D)അനുഗാമി
ഉത്തരം കാണുക(B) അഹംഭാവം

PSC 116/2024-M · Confidential Assistant Grade Ii/typist Gr.ii Etc. (2024), ചോദ്യം 89

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

331. ഇഹലോകത്തെ സംബന്ധിക്കുന്നത് എന്ന അർത്ഥത്തിൽ പ്രയോഗിക്കുന്ന പദം ഏത്?

  1. (A)ഇഹലോകികം
  2. (B)ഐഹികം
  3. (C)ഐഹികാര്യം
  4. (D)ലൗകികം
ഉത്തരം കാണുക(B) ഐഹികം

PSC 116/2024-M · Confidential Assistant Grade Ii/typist Gr.ii Etc. (2024), ചോദ്യം 90

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

332. അവതരിപ്പിക്കുന്നവൾ - ഒറ്റപ്പദം ഏത്?

  1. (A)അവതാരക
  2. (B)അവതാരിക
  3. (C)അവധാരിക
  4. (D)അവധാരക
ഉത്തരം കാണുക(A) അവതാരക

PSC 114/2024-M · Assistant Gr.ii/data Entry Operator - Kerala State Housing Board (2024), ചോദ്യം 71

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

333. Discipline എന്ന പദത്തിന്റെ തർജ്ജമയായി വരാവുന്ന പദമേത്?

  1. (A)വിജ്ഞാനശാഖ
  2. (B)അന്വേഷണം
  3. (C)പരിപാലനം
  4. (D)പ്രയോഗം
ഉത്തരം കാണുക(A) വിജ്ഞാനശാഖ

PSC 114/2024-M · Assistant Gr.ii/data Entry Operator - Kerala State Housing Board (2024), ചോദ്യം 72

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

334. എട്ടുകാലിമമ്മൂഞ്ഞ് എന്ന ശൈലിയുടെ അർത്ഥം :

  1. (A)ഒന്നിന്റെയും ഉത്തരവാദിത്വം ഏറ്റെടുക്കാതിരിക്കുക
  2. (B)എന്തിന്റെയും ഉത്തരവാദിത്വം ഏറ്റെടുക്കുക
  3. (C)മനുഷ്യത്വം കാണിക്കുക
  4. (D)മൃഗതുല്യമായി പെരുമാറുക
ഉത്തരം കാണുക(B) എന്തിന്റെയും ഉത്തരവാദിത്വം ഏറ്റെടുക്കുക

PSC 114/2024-M · Assistant Gr.ii/data Entry Operator - Kerala State Housing Board (2024), ചോദ്യം 73

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

335. ശരിയായ വാക്യം ഏത്? (i) ഈ പാഠത്തിലെ ചില വാക്കുകൾക്ക് താഴെ അടിവരയിട്ടിരിക്കുന്നത് ശ്രദ്ധിക്കുക (ii) ഈ പാഠത്തിലെ ചില വാക്കുകൾക്ക് അടിവരയിട്ടിരിക്കുന്നത് ശ്രദ്ധിക്കുക

  1. (A)(i) ശരി
  2. (B)(ii) ശരി
  3. (C)(i) ഉം (ii) ഉം ശരി
  4. (D)(i) ഉം (ii) ഉം തെറ്റ്
ഉത്തരം കാണുക(B) (ii) ശരി

PSC 114/2024-M · Assistant Gr.ii/data Entry Operator - Kerala State Housing Board (2024), ചോദ്യം 74

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

336. ശരിയായ പദമേത്?

  1. (A)അനുഗ്രഹീതൻ
  2. (B)അനുഗൃഹീതൻ
  3. (C)അനുഗ്രഹതൻ
  4. (D)അനുഗ്രിഹീതൻ
ഉത്തരം കാണുക(B) അനുഗൃഹീതൻ

PSC 114/2024-M · Assistant Gr.ii/data Entry Operator - Kerala State Housing Board (2024), ചോദ്യം 75

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

337. കവി - സ്ത്രീലിംഗമെഴുതുക :

  1. (A)കവിയിത്രി
  2. (B)കവിയത്രി
  3. (C)കവയിത്രി
  4. (D)കവിയേത്രി
ഉത്തരം കാണുക(C) കവയിത്രി

PSC 114/2024-M · Assistant Gr.ii/data Entry Operator - Kerala State Housing Board (2024), ചോദ്യം 76

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

338. ചൂഷകർ - വിപരീതപദമേത്?

  1. (A)ചൂഷികർ
  2. (B)ചൂഷിതർ
  3. (C)അബലർ
  4. (D)പതിതർ
ഉത്തരം കാണുക(B) ചൂഷിതർ

PSC 114/2024-M · Assistant Gr.ii/data Entry Operator - Kerala State Housing Board (2024), ചോദ്യം 77

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

339. സ്നേഹം എന്ന പദത്തിന്റെ നാനാർത്ഥം ആയി വരുന്നത് :

  1. (A)എണ്ണ
  2. (B)വെളിച്ചം
  3. (C)ഭംഗി
  4. (D)ദ്യുതി
ഉത്തരം കാണുക(A) എണ്ണ

PSC 114/2024-M · Assistant Gr.ii/data Entry Operator - Kerala State Housing Board (2024), ചോദ്യം 78

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

340. അവൾ - പിരിച്ചെഴുതുക :

  1. (A)അ + അൾ
  2. (B)അ + അൽ
  3. (C)അ + ആൾ
  4. (D)അവ + ൾ
ഉത്തരം കാണുക(A) അ + അൾ

PSC 114/2024-M · Assistant Gr.ii/data Entry Operator - Kerala State Housing Board (2024), ചോദ്യം 79

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

341. പ്രകാശം - പര്യായപദമേത്?

  1. (A)മയൂഖം
  2. (B)മഞ്ജീരം
  3. (C)ചിമിഴ്
  4. (D)സൗഭഗം
ഉത്തരം കാണുക(A) മയൂഖം

PSC 114/2024-M · Assistant Gr.ii/data Entry Operator - Kerala State Housing Board (2024), ചോദ്യം 80

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

342. പൊൻ + കലശം = പൊല്കലശം - ഇതിലെ സന്ധിയേത്?

  1. (A)പദമദ്ധ്യസന്ധി
  2. (B)ലോപസന്ധി
  3. (C)പദാന്തസന്ധി
  4. (D)ആദേശസന്ധി
ഉത്തരം കാണുക(D) ആദേശസന്ധി

PSC 108/2024-M · Steno-typist, Clerk Typist, Typist Gr. Ii Etc.. (2024), ചോദ്യം 81

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

343. 'യഥായോഗ്യം' പിരിച്ചെഴുതുക :

  1. (A)യോഗ്യതയുണ്ട്
  2. (B)യോഗ്യതയോട് യോഗ്യം
  3. (C)യോഗ്യതപോലെ
  4. (D)യോഗം പോലെ
ഉത്തരം കാണുക(C) യോഗ്യതപോലെ

PSC 108/2024-M · Steno-typist, Clerk Typist, Typist Gr. Ii Etc.. (2024), ചോദ്യം 82

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

344. 'ജന്മം മുതൽ' ഒറ്റപ്പദമാക്കുക :

  1. (A)ജനനം മുതൽ
  2. (B)ആജന്മം
  3. (C)ജനനത്തോടെ
  4. (D)ജനനാൽ
ഉത്തരം കാണുക(B) ആജന്മം

PSC 108/2024-M · Steno-typist, Clerk Typist, Typist Gr. Ii Etc.. (2024), ചോദ്യം 83

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

345. ആര് ദുഷ്പ്രവൃത്തി ചെയ്യുന്നുവോ അവൻ ദൈവശിക്ഷ അനുഭവിക്കും - ഇതിലെ അംഗിവാക്യം ഏത്?

  1. (A)ദുഷ്പ്രവൃത്തി
  2. (B)ആര് ദുഷ്പ്രവൃത്തി ചെയ്യുന്നുവോ
  3. (C)അവൻ അനുഭവിക്കും
  4. (D)അവൻ ദൈവശിക്ഷ അനുഭവിക്കും
ഉത്തരം കാണുക(B) ആര് ദുഷ്പ്രവൃത്തി ചെയ്യുന്നുവോ

PSC 108/2024-M · Steno-typist, Clerk Typist, Typist Gr. Ii Etc.. (2024), ചോദ്യം 84

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

346. 'When you are at Rome do as Romans do' ഇതിനോട് യോജിച്ച പഴഞ്ചൊല്ല് ഏത്?

  1. (A)കൊച്ചി കണ്ടവന് അച്ചി വേണ്ട
  2. (B)അങ്ങാടിയിൽ തോറ്റവൻ അമ്മയോട്
  3. (C)ചേരയെ തിന്നുന്ന നാട്ടിൽ ചെന്നാൽ നടുകണ്ടം തിന്നണം
  4. (D)നാടോടുമ്പോൾ നടുവേ ഓടണം
ഉത്തരം കാണുക(C) ചേരയെ തിന്നുന്ന നാട്ടിൽ ചെന്നാൽ നടുകണ്ടം തിന്നണം

PSC 108/2024-M · Steno-typist, Clerk Typist, Typist Gr. Ii Etc.. (2024), ചോദ്യം 85

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

347. 'ആദ്യാവസാനക്കാരൻ' - എന്ന ശൈലിയുടെ അർത്ഥമെന്ത്?

  1. (A)ആദ്യവും അവസാനവും ഉള്ളവൻ
  2. (B)ആദ്യവും അവസാനവും വരുന്നവൻ
  3. (C)പ്രധാന പങ്കാളി
  4. (D)ആദ്യവും അവസാനവും നിർണ്ണയിക്കുന്നവൻ
ഉത്തരം കാണുക(C) പ്രധാന പങ്കാളി

PSC 108/2024-M · Steno-typist, Clerk Typist, Typist Gr. Ii Etc.. (2024), ചോദ്യം 86

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

348. താഴെ കൊടുത്തിട്ടുള്ളതിൽ ശരിയായ പ്രയോഗമേത്?

  1. (A)ഐച്ചികം
  2. (B)ഐച്ഛികം
  3. (C)ഐചികം
  4. (D)ഐഛികം
ഉത്തരം കാണുക(B) ഐച്ഛികം

PSC 108/2024-M · Steno-typist, Clerk Typist, Typist Gr. Ii Etc.. (2024), ചോദ്യം 87

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

349. 'അത്യാശ്ചര്യം' - പിരിച്ചെഴുതുക :

  1. (A)അത്യാ + ആശ്ചര്യം
  2. (B)അത്യ + ശ്ചര്യം
  3. (C)അതിഃ + ആശ്ചര്യം
  4. (D)അതി + ആശ്ചര്യം
ഉത്തരം കാണുക(D) അതി + ആശ്ചര്യം

PSC 108/2024-M · Steno-typist, Clerk Typist, Typist Gr. Ii Etc.. (2024), ചോദ്യം 88

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

350. പറയാനുള്ള ആഗ്രഹം - ഒറ്റപദമാക്കുക :

  1. (A)പറച്ചിൽ
  2. (B)പ്രഭാഷണം
  3. (C)വിവക്ഷ
  4. (D)വിവക്ഷകൻ
ഉത്തരം കാണുക(C) വിവക്ഷ

PSC 108/2024-M · Steno-typist, Clerk Typist, Typist Gr. Ii Etc.. (2024), ചോദ്യം 89

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ
12345678

സാധാരണ ചോദിക്കുന്ന ചോദ്യങ്ങൾ

Kerala PSC മലയാളം ചോദ്യങ്ങൾ എവിടെ നിന്നാണ്?

ഇവിടെയുള്ളതെല്ലാം Kerala PSC നടത്തിയ പരീക്ഷകളുടെ യഥാർത്ഥ ചോദ്യപേപ്പറുകളിൽ നിന്നാണ് (34 പരീക്ഷകൾ). ഉത്തരം PSC പ്രസിദ്ധീകരിച്ച ഉത്തരസൂചികയിൽ നിന്ന്.

ഈ ചോദ്യങ്ങൾ ഓൺലൈനായി പരിശീലിക്കാമോ?

ഉവ്വ്. "ഈ വിഷയം ടിക്ക് ചെയ്ത് പരിശീലിക്കാം" അമർത്തിയാൽ ഉത്തരം ടിക്ക് ചെയ്ത് മാർക്ക് അറിയാം. സൗജന്യം, ലോഗിൻ വേണ്ട.

പുതിയ ചോദ്യങ്ങൾ എപ്പോൾ വരും?

PSC ഓരോ പുതിയ ഉത്തരസൂചിക പ്രസിദ്ധീകരിക്കുമ്പോഴും ആ പേപ്പറും ഈ പേജിലെ ചോദ്യങ്ങളും പുതുക്കും.

ചോദ്യങ്ങളും ഉത്തരങ്ങളും: Kerala PSC (keralapsc.gov.in), പരീക്ഷാഭവൻ. Kerala PSC-യുമായി ഔദ്യോഗിക ബന്ധമില്ല.
metrojournalonline.com · സ്വകാര്യതാ നയം