Kerala
വെള്ളറടയിൽ മകൻ അച്ഛനെ വെട്ടിക്കൊന്നു; ചോദ്യം ചെയ്യലിനോട് സഹകരിക്കാതെ പ്രതി

തിരുവനന്തപുരം വെള്ളറട കിളിയൂരിൽ മകൻ അച്ഛനെ വെട്ടിക്കൊന്നു. 70കാരനായ ജോസ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ പ്രജിനെ(28)പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവം നടക്കുമ്പോൾ ജോസും ഭാര്യയും പ്രജിനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്
കൊലപാതകത്തിന് ശേഷം ജോസിന്റെ ഭാര്യ ഉറക്കെ നിലവിളിച്ചതോടെയാണ് നാട്ടുകാർ ഓടിയെത്തിയതയും വിവരം അറിയുന്നതും. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തി പ്രജിനെ കസ്റ്റഡിയിലെടുത്തു.
ഇയാൾ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്നാണ് പോലീസ് പറയുന്നത്. ലഹരിക്ക് അടിമയാണെങ്കിലും ജോസിനെ വെട്ടിക്കൊന്നത് സ്വബോധത്തിലാണെന്നും പോലീസ് പറയുന്നു. പണം ചോദിച്ചിട്ട് നൽകാത്ത വൈരാഗ്യത്തിലായിരുന്നു കൊലപാതകം.