Movies

പുഷ്പ താഴത്തില്ല; ഇനി അമീര്‍ ഖാനെയും കടത്തിവെട്ടുമോ…?

പത്ത് വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തകര്‍ക്കാന്‍ പുഷ്പ 2

ഇന്ത്യന്‍ ബോക്‌സോഫീസ് ചരിത്രത്തില്‍ പുതിയ റെക്കോര്‍ഡുകള്‍ക്ക് തുടക്കിമട്ട അല്ലു അര്‍ജുന്‍ കേന്ദ്ര കഥാപാത്രമായി എത്തി പുഷ്പ2 തിയേറ്ററുകളില്‍ കുതിക്കുകയാണ്. ഇനി അറിയാനുള്ളത് എക്കാലത്തെയും സൂപ്പര്‍ ഹിറ്റിലേക്ക് പുഷ്പ എത്തുമോയെന്നതാണ്. ഫഹദ് ഫാസില്‍ പ്രധാന വില്ലന്‍ കഥാപാത്രത്തിലെത്തുന്ന ചിത്രത്തിന് ഇതിനകം വലിയ ഫാന്‍സ് പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ബിഗ് ബജറ്റ് ചിത്രമായ പുഷ്പ 2 ഇന്ന് ഇന്ത്യന്‍ സിനിമാലോകത്തെ ചര്‍ച്ചാ വിഷയം. ഓരോ ദിവസവും ബോക്സോഫീസ് കണക്കുകള്‍ തിരുത്തിക്കുറിക്കുകയാണ്. ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റ് എന്ന നേട്ടം റിലീസിന് മുന്‍പ് തന്നെ സ്വന്തമാക്കിയ ചിത്രമാണ് പുഷ്പ 2. ഡിസംബര്‍ 5 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. അല്ലു അര്‍ജുനും രശ്മിക മന്ദാനയും നായകനും നായികയും ആയി എത്തിയ ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ ഫഹദ് ഫാസില്‍ ആണ് എത്തിയത്. 12 ദിവസം കൊണ്ട് ഇന്ത്യയില്‍ നിന്ന് മാത്രം 929.85 കോടി രൂപയാണ് ചിത്രം നേടിയത്.

ചിത്രത്തിന്റെ ഹിന്ദി പതിപ്പിന് 573.1 കോടി രൂപ ലഭിച്ചപ്പോള്‍ ആഗോളതലത്തിലെ കണക്കുകള്‍ വെച്ച് സിനിമ ആകെ 1400 കോടിയിലേറെ കളക്ട് ചെയ്തിട്ടുണ്ട്. പ്രീ ബിസിനസ് തുക കൂടി കൂട്ടി നോക്കുമ്പോള്‍ 1500 കോടിയിലേറെയാണ് പുഷ്പ 2യ്ക്ക് ലഭിച്ച കളക്ഷന്‍. 1500 കോടി ബെഞ്ച് മാര്‍ക്ക് കടക്കുന്ന ഇന്ത്യയിലെ മൂന്നാമത്തെ മാത്രം ചിത്രമായി അങ്ങനെ പുഷ്പ2 മാറി.

ബാഹുബലിയുടെ 1788 കോടിയെന്ന റെക്കോര്‍ഡ് നിസ്സംശയം തകര്‍ക്കാന്‍ പുഷ്പക്ക് ആകുമെന്നാണ് ട്രോളിവുഡിന്റെ വിലയിരുത്തല്‍. ഇന്ത്യയില്‍ നിന്ന് മാത്രം 1400 കോടിയോളമാണ് ബാഹുബലി 2 കളക്ട് ചെയ്തത്. ഈ റെക്കോര്‍ഡും ദിവസങ്ങള്‍ക്കുള്ളില്‍ പുഷ്പ 2 തകര്‍ക്കുമെന്നതില്‍ സംശയമില്ല.

എന്നാല്‍ പുഷ്പക്ക് മുന്നിലുള്ള റെക്കോര്‍ഡ് ബാഹുബലി, കെജിഎഫ് ഫ്രാഞ്ചൈസികളിലോ ഓസ്‌കാര്‍ നേട്ടം സ്വന്തമാക്കിയ ആര്‍ആര്‍ആറോ അല്ല. 2014 ല്‍ പുറത്തിറങ്ങിയ ദംഗല്‍ ആണ് . ഇന്ത്യയിലെ ഏറ്റവും വലിയ ബോക്സോഫീസ് വിജയം സ്വന്തമാക്കിയ സിനിമയിൽ അമീർ ഖാനാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ലോകമെമ്പാടും 2070 കോടി രൂപയാണ് ദംഗല്‍ കളക്ട് ചെയ്തത്. ഈ റെക്കോർഡും പുഷ്പ2വിന് മറികടക്കാനാകുമെന്നാണ് പ്രതീക്ഷ.

ആര്‍ആര്‍ആര്‍ (1275.51 കോടി), കെജിഎഫ് 2 (1230 കോടി), ജവാന്‍ (1163 കോടി), പത്താന്‍ (1069 കോടി) കല്‍ക്കി 2898 എഡി (1054 കോടി) എന്നിവയാണ് ഇന്ത്യയില്‍ 1000 കോടി കടന്ന മറ്റ് ചിത്രങ്ങള്‍.

Related Articles

Back to top button
error: Content is protected !!