Kerala
ചോദ്യ പേപ്പർ ചോർച്ച: എംഎസ് സൊല്യൂഷൻസ് ഉടമ ഷുഹൈബിന് ജാമ്യം

ചോദ്യ പേപ്പർ ചോർച്ചാ കേസിൽ എംഎസ് സൊല്യൂഷൻസ് ഉടമ ഷുഹൈബിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. താമരശ്ശേരി മജിസ്‌ട്രേറ്റ് കോടതി നേരത്തെ ഷുഹൈബിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. പിന്നാലെയാണ് ഹൈക്കോടതിയെ സമീപിച്ചത്
റിമാൻഡിൽ കഴിയുന്ന ഷുഹൈബിന്റെ ജാമ്യാപേക്ഷയെ ക്രൈംബ്രാഞ്ച് എതിർത്തിരുന്നു. ഇതേ തുടർന്നാണ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചത്. ചോർത്തിക്കിട്ടിയ ചോദ്യ പേപ്പർ ഉപയോഗിച്ചാണ് എംഎസ് സൊഷ്യൂഷൻസ് എന്ന സ്ഥാപനം പ്രവചന ചോദ്യങ്ങൾ നൽകിയിരുന്നതെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ വ്യക്തമായിരുന്നു
ഫഹദ് എന്ന അധ്യാപകൻ മുഖേനയാണ് എംഎസ് സൊലൂഷ്യൻസിൽ ചോദ്യപേപ്പർ എത്തിയത്. മേൽമുറിയിലെ ഒരു സ്വകാര്യ ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്ന് ചോദ്യപേപ്പർ ചോർത്തിയ പ്യൂൺ അബ്ദുൽ നാസറിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.