Kerala
എംഎൽഎ സ്ഥാനത്ത് നിന്നുള്ള രാജി ആലോചനയിൽ പോലുമില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

എംഎൽഎ സ്ഥാനം രാജിവെക്കില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. രാജി ആലോചനയിൽ പോലുമില്ല. നിയമപരമായി ഒരു പരാതിയും ലഭിക്കാഞ്ഞിട്ടും പോലും സ്വമേധയാ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചു. എംഎൽഎ സ്ഥാനം ഒഴിയേണ്ട സാഹചര്യമില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു
അതേസമയം രാഹുൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് കോൺഗ്രസിലെ ഒരു വിഭാഗം ആവശ്യം ശക്തമാക്കി. പ്രതിപക്ഷ നേതാവ് വിഡി സതീശനും രാഹുലിനെ കൈവിട്ട സ്ഥിതിയാണ്. യുവനേതാവിനെതിരെ നിരന്തരം പരാതികളും ആരോപണങ്ങളും വരുന്നത് സതീശനെ അമർഷത്തിലാക്കിയിട്ടുണ്ട്
യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്ത് നിന്നുള്ള രാജി ആദ്യ പടിയാണെന്നും കോൺഗ്രസ് വേറിട്ട പാർട്ടിയാണെന്ന് പറയിക്കുമെന്നുമായിരുന്നു സതീശൻ ഇന്ന് മാധ്യമങ്ങളോട് പ്രതികരിച്ചത്.