Kerala

രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനം രാജിവെച്ചു

ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ച് രാഹുൽ മാങ്കൂട്ടത്തിൽ. രാജിക്കാര്യം രാഹുൽ മാങ്കൂട്ടത്തിൽ തന്നെയാണ് മാധ്യമങ്ങളെ അറിയിച്ചത്. സംസ്ഥാന നേതാക്കളടക്കം കൈവിട്ടതോടെ ഗതിയില്ലാതെയാണ് രാജി. വിഡി സതീശനും രമേശ് ചെന്നിത്തലയും രാഹുൽ മാങ്കൂട്ടത്തിലിനെ തള്ളിപ്പറഞ്ഞ് രംഗത്തുവന്നിരുന്നു

നേരത്തെ വിഷയത്തിൽ ഇടപെട്ട എഐസിസിയും കെപിസിസിയോട് നടപടിയെടുക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ തന്നോട് ആരും രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും താൻ സ്വമേധയാ രാജി വെക്കുകയാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. തനിക്കെതിരെ ഉയർന്ന ആരോപണങ്ങളെല്ലാം ഇയാൾ നിഷേധിച്ചു.

ആരോപണമുന്നയിച്ചവർ നിയമപരമായി മുന്നോട്ടു പോകട്ടെ. തനിക്കെതിരെ ഒരു പരാതിയും ഇതുവരെ വന്നിട്ടില്ല. രാജ്യത്തിന്റെ നിയമ സംവിധാനത്തിന് വിരുദ്ധമായി ഒരു പ്രവർത്തിയും ചെയ്തിട്ടില്ല. സർക്കാരിനെതിരായ സമരം തുടരും. യുവനടി ഇതുവരെയും തന്റെ പേര് പറഞ്ഞിട്ടില്ല. യുവ നടി തന്നെ പറ്റിയാണ് പറഞ്ഞതെന്ന് വിശ്വസിക്കുന്നില്ല. നടി ഇപ്പോഴും തന്റെ അടുത്ത സുഹൃത്താണെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു

Related Articles

Back to top button
error: Content is protected !!