ബ്രിസ്‌ബേനിൽ മഴയുടെ കളി;ഓസ്‌ട്രേലിയ ബാറ്റ് ചെയ്യുന്നതിനിടെ കളി നിർത്തിവെച്ചു

ബ്രിസ്‌ബേൻ ടെസ്റ്റിൽ ടോസ് നേടിയ ഇന്ത്യ ഓസ്‌ട്രേലിയയെ ബാറ്റിംഗിന് അയച്ചു. അതേസമയം മത്സരം മഴയെ തുടർന്ന് തടസ്സപ്പെട്ടിരിക്കുകയാണ്. 14ാം ഓവർ എറിയുന്നതിനിടെ മഴ എത്തിയതോടെ കളി നിർത്തിവെക്കുകയായിരുന്നു. ഓസ്‌ട്രേലിയ വിക്കറ്റ് നഷ്ടമില്ലാതെ 28 റൺസ് എന്ന നിലയിലാണ്.

നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക

19 റൺസുമായി ഉസ്മാൻ ഖവാജയും നാല് റൺസുമായി നഥാൻ മക്‌സീനിയുമാണ് ക്രീസിൽ. മൂടിക്കെട്ടിയ അന്തരീക്ഷവും പിച്ചിലെ പച്ചപ്പും പേസർമാർക്ക് ആനൂകൂല്യം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതേ തുടർന്നാണ് ഫീൽഡിംഗ് തെരഞ്ഞെടുത്തതെന്ന് ഇന്ത്യൻ നായകൻ രോഹിത് ശർമ പറഞ്ഞു

രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ മൂന്നാം ടെസ്റ്റിന് ഇറങ്ങുന്നത്. പേസർ ഹർഷിത് റാണക്ക് പകരം ആകാശ് ദീപ് ടീമിലെത്തി. സ്പിന്നർ രവിചന്ദ്ര അശ്വിന് പകരം രവീന്ദ്ര ജഡേജയും പ്ലെയിംഗ് ഇലവനിലെത്തി. ഓസീസ് ടീമിലും ഒരു മാറ്റമുണ്ട്. പേസർ സ്‌കോട്ട് ബോളണ്ടിന് പകരം ജോഷ് ഹേസിൽവുഡ് ടീമിലെത്തി

Exit mobile version