Sports
രാജസ്ഥാന് തെറ്റിയില്ല: അണ്ടർ 19 ഏഷ്യാ കപ്പിൽ തകർത്തടിച്ച് വൈഭവ് സൂര്യവൻശി
അണ്ടർ 19 ഏഷ്യാ കപ്പിൽ യുഎഇയെ തകർത്ത് ഇന്ത്യ സെമിയിൽ കടന്നു. ആദ്യം ബാറ്റ് ചെയ്ത യുഎഇ 137 റൺസിന് ഓൾ ഔട്ടായി. മറുപടി ബാറ്റിംഗിൽ ഇന്ത്യ 17ാം ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ വിജയലക്ഷ്യം മറികടന്നു. 46 പന്തിൽ 76 റൺസെടുത്ത 13 വയസുകാരൻ വൈഭവ് സൂര്യവൻശിയാണ് ടോപ് സ്‌കോറർ
51 പന്തിൽ 67 റൺസുമായി ആയുഷ് മാത്രെയും പുറത്താകാതെ നിന്നു. തുടർച്ചയായ രണ്ടാം ജയത്തോടെ ഇന്ത്യ സെമി ഉറപ്പിച്ചു. 44 ഓവറിലാണ് യുഎഇ 137 റൺസിന് ഓൾ ഔട്ടായത്. ഇന്ത്യ 16.1 ഓവറിൽ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.
32 പന്തിലാണ് വൈഭവ് അർധ സെഞ്ച്വറി തികച്ചത്. ആയുഷ് 38 പന്തിലും അർധ സെഞ്ച്വറിയിലേക്ക് എത്തി. ഐപിഎൽ താരലേലത്തിൽ 1.10 കോടി രൂപക്ക് രാജസ്ഥാൻ റോയൽസിൽ എത്തിയ താരമാണ് 13കാരനായ വൈഭവ് സൂര്യവൻശി.