ബലാത്സംഗ കേസ്: വേടന് വ്യവസ്ഥകളോടെ മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി

ബലാത്സംഗ കേസിൽ റാപ്പർ വേടന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. വ്യവസ്ഥകളോടെയാണ് ജാമ്യം. സെപ്റ്റംബർ 9ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാനും കോടതി നിർദേശിച്ചു. അന്വേഷണസംഘത്തിന് മുന്നിൽ ഹാജരായി അറസ്റ്റ് രേഖപ്പെടുത്തിയാൽ ജാമ്യത്തിൽ വിട്ടയക്കാനും കോടതി നിർദേശിച്ചു
യുവ ഡോക്ടറുടെ പരാതിയിൽ തൃക്കാക്കര പോലീസാണ് വേടനെതിരെ കേസെടുത്തത്. കേസെടുത്തതിന് പിന്നാലെ വേടൻ ഒളിവിലായിരുന്നു. അന്തിമ ഉത്തരവ് വരുന്നതുവരെ വേടനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി പോലീസിനോട് നിർദേശിച്ചിരുന്നു.
ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധമാണുണ്ടായതെന്നും അഭിപ്രായ വ്യത്യാസങ്ങളുണ്ടായപ്പോൾ ആ ബന്ധത്തെ ബലാത്സംഗമായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നും വേടൻ വാദിച്ചു. വിഷാദത്തിലായതിനാലാണ് പരാതി നൽകാൻ വൈകിയതെന്നായിരുന്നു അതിജീവിതയുടെ മറുപടി
എന്നാൽ ഈ കാലളവിൽ ജോലി ചെയ്തിരുന്നോ എന്ന് കോടതി ചോദിച്ചു. എന്നാൽ വിഷാദ രോഗത്തിലാണെന്ന് പറയുന്ന സമയത്തും പരാതിക്കാരി ജോലി ചെയ്തിരുന്നതായി വേടന്റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടിയിരുന്നു.