രഞ്ജിത്തിന് ചെറിയൊരു ആശ്വാസം; യുവാവിനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ തുടര്‍ നടപടി വേണ്ടെന്ന് ഹൈക്കോടതി
നടപടികള്‍ റദ്ദ് ചെയ്തത് കര്‍ണാടക ഹൈക്കോടതി

ബെംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് വിളിച്ചു വരുത്തി രഞ്ജിത്ത് അസ്വാഭാവിക ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും ചിത്രങ്ങള്‍ പകര്‍ത്തിയെന്നുമുള്ള കേസില്‍ സംവിധായകനും നടനുമായ രഞ്ജിത്തിന് താത്കാലികാശ്വാസം.
കോഴിക്കോട് സ്വദേശി നല്‍കിയ പരാതിയില്‍ തുടര്‍ നടപടികള്‍ വേണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ക്ക് സ്റ്റേ നല്‍കി കര്‍ണാടക ഹൈക്കോടതിയാണ് ഉത്തരവിട്ടത്.
കോഴികോട്ട് കസബ സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയത് കേസ് സംഭവം നടന്നത് ബെംഗളൂരുവിലാണെന്ന് ചൂണ്ടിക്കാണിച്ച് കര്‍ണാടക പോലിസിന് കൈമാറുകയായിരുന്നു.
കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് രഞ്ജിത്ത് നല്‍കിയ ഹര്‍ജിയിലാണ് ഇടക്കാല ഉത്തരവ്. ജസ്റ്റിസ് എം. നാഗപ്രസന്നയുടെ ബെഞ്ചാണ് കേസില്‍ സ്റ്റേ അനുവദിച്ചത്. 2012ല്‍ ബാവൂട്ടിയുടെ നാമത്തില്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ പരിചയപ്പെട്ട യുവാവാണ് രഞ്ജിത്തിനെതിരെ രംഗത്തെത്തിയിരുന്നത്.