National

രേണുക സ്വാമി വധക്കേസ്: കന്നഡ നടൻ ദർശന്റെ ജാമ്യം സുപ്രീം കോടതി റദ്ദാക്കി

രേണുക സ്വാമി വധക്കേസിൽ കന്നഡ നടൻ ദർശൻ തുഗദീപയുടെ ജാമ്യം സുപ്രീം കോടതി റദ്ദാക്കി. ജാമ്യം നൽകിയതിനെതിരെ കർണാടക സർക്കാരാണ് സുപ്രീം കോടതിയെ സമീപിച്ചത്. കർണാടക ഹൈക്കോടതി വിധി റദ്ദാക്കിയാണ് സുപ്രീം കോടതിയുടെ വിധി

ജാമ്യം നൽകുന്നത് വിചാരണയെ ബാധിക്കുമെന്നും സാക്ഷികളെ സ്വാധീനിക്കാൻ കഴിയുമെന്നും ജസ്റ്റിസ് ആർ മഹാദേവൻ പറഞ്ഞു. പ്രതി എത്ര വലിയവനായാലും നിയമത്തിന് അതീതനല്ലെന്ന് ജസ്റ്റിസ് പർദിവാലയും വാദം കേൾക്കുന്നതിനിടെ പറഞ്ഞു

ദർശനും കൂട്ടുപ്രതികൾക്കും ജാമ്യം നൽകിയതിനെതിരെ സുപ്രീം കോടതി നേരത്തെ വിമർശിച്ചിരുന്നു. ഹൈക്കോടതിയുടെ സമീപനമാണ് തങ്ങളെ അസ്വസ്ഥരാക്കുന്നത്. ജാമ്യാപേക്ഷ കൈകാര്യം ചെയ്ത രീതി ശരിയല്ലെന്നും സുപ്രീം കോടതി വിമർശിച്ചിരുന്നു.

രേണുക സ്വാമി കൊലക്കേസിൽ 2024 ജൂണിലാണ് ദർശൻ അറസ്റ്റിലാകുന്നത്. ഒക്ടോബർ 30ന് ജാമ്യത്തിൽ വിടുകയും ചെയ്തു. ജാമ്യത്തിലിറങ്ങിയ പ്രതി കൊലക്കേസിലെ മുഖ്യ സാക്ഷിക്കൊപ്പം തീയറ്ററിൽ സിനിമ കണ്ടതും വിവാദമായിരുന്നു.

Related Articles

Back to top button
error: Content is protected !!