Kerala
കോഴിക്കോട് മേപ്പയ്യൂരിൽ നിന്ന് കാണാതായ യുവതിയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി

കോഴിക്കോട് മേപ്പയ്യൂരിൽ നിന്നും കാണാതായ യുവതിയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി. മേപ്പയ്യൂർ സ്വദേശി സ്‌നേഹയുടെ(25)മൃതദേഹമാണ് കണ്ടെത്തിയത്
കൊയിലാണ്ടി മുത്താമ്പി പുഴയിൽ നിന്നാണ് മൃതദേഹം ലഭിച്ചത്. യുവതി പുഴയിൽ ചാടിയതായി സംശയമുണ്ടായിരുന്നു
ഇന്നലെയാണ് യുവതി പുഴയിൽ ചാടിയത്. ഫയർ ഫോഴ്‌സും പോലീസും നാട്ടുകാരും തെരച്ചിൽ നടത്തിയിരുന്നു.