Sports

രോഹിതിനെയും കോഹ്ലിയെയും ഇനിയെന്ന് ഇന്ത്യൻ ജേഴ്‌സിയിൽ കാണാനാകും; ഏകദിന ഷെഡ്യൂൾ ഇങ്ങനെ

ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ചതോടെ ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർ താരങ്ങളായ രോഹിത് ശർമയെയും വിരാട് കോഹ്ലിയെയും ഇനിയെന്ന് ഇന്ത്യൻ ജേഴ്‌സിയിൽ കാണാനാകുമെന്ന ആകാംക്ഷയിലാണ് ആരാധകർ. ഇരുവരും നേരത്തെ ടി20യിൽ നിന്നും വിരമിച്ചിരുന്നു. ഇതോടെ ഏകദിനങ്ങളിൽ മാത്രമാകും ഇരുവരുടെയും സാന്നിധ്യം ഇനിയുണ്ടാകുക. 2027ലെ ഏകദിന ലോകകപ്പ് വരെയെങ്കിലും കളിക്കുക എന്നതാണ് താരങ്ങളുടെ ലക്ഷ്യമെന്നാണ് കരുതുന്നത്

2027 ലോകകപ്പിന് ഇനിയും 2 വർഷം കൂടി ബാക്കിയുണ്ട്. അപ്പോഴേക്കും രോഹിതിന് 39 വയസും കോഹ്ലിക്ക് 38 വയസുമാകും. ഏകദിന ലോകകപ്പ് വരെ 24 ഏകദിന മത്സരങ്ങളാണ് ഇന്ത്യക്കുള്ളത്. ഇതിൽ കൂടുതലും 2026ൽ ആണ്. ആറ് ഏകദിനങ്ങൾ മാത്രമാണ് ഈ വർഷം ഇന്ത്യ കളിക്കുന്നത്.

ഓഗസ്റ്റിൽ ബംഗ്ലാദേശിനെതിരായ പരമ്പരയാണ് ഇതിൽ ആദ്യം. പക്ഷേ ബംഗ്ലാദേശിലെ ആഭ്യന്തര സംഘർഷങ്ങൾ കാരണം ഈ പരമ്പര നടക്കുമോയെന്നതിൽ ഇതുവരെ സ്ഥിരീകരണമായിട്ടില്ല. ഇത് നടന്നില്ലെങ്കിൽ കോഹ്ലിയെയും രോഹിതിനെയും ഇന്ത്യൻ ജേഴ്‌സിയിൽ കാണാൻ ഒക്ടോബർ വരെ കാത്തിരിക്കണം. ഓസ്‌ട്രേലിയക്കെതിരെ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര ഇന്ത്യ കളിക്കുന്നുണ്ട്. ഒക്ടോബർ 19 മുതൽ 25 വരെയാണ് മത്സരങ്ങൾ

അടുത്ത രണ്ട് വർഷത്തെ ഏകദിന ഷെഡ്യൂൾ

1 ബംഗ്ലാദേശ്-ഇന്ത്യ(മൂന്ന് മത്സരം-ഓഗസ്റ്റ് 17-23)
2 ഓസ്‌ട്രേലിയ-ഇന്ത്യ(മൂന്ന് മത്സരം-ഒക്ടോബർ 19-25)
3 ദക്ഷിണാഫ്രിക്ക-ഇന്ത്യ(മൂന്ന് മത്സരം-നവംബർ 30-ഡിസംബർ 6)
4 ന്യൂസിലാൻഡ്-ഇന്ത്യ(ജനുവരി 2026, മൂന്ന് മത്സരം)
4 ഇന്ത്യ-അഫ്ഗാനിസ്ഥാൻ(മൂന്ന് മത്സരം, ജൂൺ 2026)
5 ഇന്ത്യ-വെസ്റ്റ് ഇൻഡീസ്(മൂന്ന് മത്സരം, 2026 സെപ്റ്റംബർ)
5 ന്യൂസിലാൻഡ്-ഇന്ത്യ(മൂന്ന് മത്സരം, 2026 ഒക്ടോബർ-നവംബർ)
6 ശ്രീലങ്ക-ഇന്ത്യ(മൂന്ന് മത്സരം, 2026 ഡിസംബർ)

Related Articles

Back to top button
error: Content is protected !!