ഇതെന്തൊരു ഫ്‌ളോപ്പാണ് രോഹിത്തേ…; രണ്ട് റണ്‍സിലൊതുങ്ങി ഹിറ്റ്മാന്‍ ഷോ
ഇനി എത്രയും പെട്ടെന്ന് വിരമിക്കാം
![captian](https://metrojournalonline.com/wp-content/uploads/2024/12/rohit-780x470.avif)
ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്ന് രോഹിത്ത് ശര്‍മയെ ഒഴിവാക്കിക്കൂടെയെന്ന ക്രിക്കറ്റ് ആരാധകരുടെ ചോദ്യത്തിന് പ്രസക്തി ഏറി വരികയാണ്. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര മുതല്‍ ഫളോപ്പിന്റെ മാലപ്പടക്കം പൊട്ടിച്ചുകൊണ്ടിരിക്കുന്ന രോഹിത്ത് ശര്‍മയിപ്പോള്‍ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലും അത് ആവര്‍ത്തിച്ചു. ഏഴ് പന്തില്‍ നിന്ന് രണ്ട് റണ്‍സെടുത്ത് പഴയ ഏകദിന സിംഹം പവലിയനിലേക്ക് മടങ്ങി.
ഇംഗ്ലണ്ടിന്റെ 248 റണ്‍സ് എന്ന വളരെ ചെറിയ സ്‌കോര്‍ മറികടക്കുകയെന്ന ലക്ഷ്യവുമായി ഓപ്പണറായി എത്തിയ രോഹിത്ത് സാക്കിബ് മഹ്‌മൂദിന്റെ പന്തില്‍ വിളറുകയായിരുന്നു. യുവതാരങ്ങളായ ശുഭ്മാന്‍ ഗില്ലും ശ്രേയസ് അ്‌യരും അക്‌സര്‍ പട്ടേലും തകര്‍ത്ത് അടിച്ചപ്പോഴാണ് ഹിറ്റ്മാന്റെ പൂര്‍ണ പരാജയം.
കഴിഞ്ഞ പത്ത് മത്സരങ്ങള്‍ എടുത്തു നോക്കുമ്പോള്‍ രോഹിത്ത് ശര്‍മയുടെ ഏറ്റവും മികച്ച സ്‌കോര്‍ 52 റണ്‍സാണ്. ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റിലാണ് ഈ അര്‍ധ സെഞ്ച്വറി എടുത്തത്. പിന്നെയുള്ള മികച്ച സ്‌കോര്‍ 28 റണ്‍സാണ്. അത് കിട്ടിയതാക്കട്ടെ ജമ്മു കശ്മീരിനെതിരായ രഞ്ജി ട്രോഫിയില്‍.
അന്താരാഷ്ട്ര മത്സരങ്ങളില്‍ ഫ്‌ളോപ്പായതോടെയാണ് രോഹിത്തിനെ രഞ്ജിയില്‍ കളിപ്പിക്കാന്‍ ബി സി സി ഐ തീരുമാനിച്ചത്. എന്നാല്‍, ആ പണിയൊന്നും രോഹിത്തിന് ഏശിയില്ലെന്ന് വേണം കരുതാന്‍. മോശം പ്രകടനം തുടര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇനി അദ്ദേഹത്തിന് വിരമിക്കലാണ് ഏക മാര്‍ഗം. കൂടുതല്‍ കാലം പറയിപ്പിക്കാതെ പഴയ റെക്കോര്‍ഡുകളുമായി രോഹത്തിന് ഐ പി എല്ല് കളിച്ചോ വീട്ടിലിരുന്നോ കാലം കഴിച്ചുകൂട്ടുന്നതാണ് നല്ലത്.