രോഹിത്ത് ഓപ്പണിംഗ് ചെയ്യണം; ആറാമനായത് കൊണ്ട് ടീം ജയിക്കില്ല
വ്യത്യസ്തമായ അഭിപ്രായവുമായി മുന്‍ സെലക്ടര്‍
രോഹിത്തിന്റെ ക്യാപ്റ്റന്‍സി മാറ്റിയത് കൊണ്ടോ അദ്ദേഹത്തെ ആറമനാക്കി ഇറക്കിയത് കൊണ്ടൊന്നും ഇന്ത്യന്‍ ടീം ജയിക്കില്ലെന്ന് മുന്‍ സെലക്ടര്‍ സാബ കരീം. രോഹിത്ത് ഓപ്പണിംഗ് സ്ഥാനത്ത് തന്നെ കളിക്കണമെന്നാണ് ഇദ്ദേഹം അഭിപ്രായപ്പെടുന്നത്.
ആസ്‌ത്രേലിയക്കെതിരായ മൂന്നാം ടെസ്റ്റ് ചരിത്രം ഉറങ്ങുന്ന ഗാബയിലാണ്. അജയ്യരായ ആസ്‌ത്രേലിയയെ പണ്ട് ഗാബയില്‍വെച്ച് തോല്‍പിച്ചിട്ടുണ്ട് ടീം ഇന്ത്യ. ഇതിന് പകരം ചോദിക്കാനെന്നോണം ഗ്രൗണ്ടിലിറങ്ങുന്ന ഓസീസിനെ തന്ത്രപൂര്‍വം നേരിട്ടാലെ ഇന്ത്യക്ക് വിജയം ലഭിക്കുകയുള്ളൂ.
ഗാബ ടെസ്റ്റില്‍ തിരിച്ചുവരവ് നടത്തണമെങ്കില്‍ രോഹിത്തിന്റെ സ്ഥാനം മാറ്റിയിട്ട് കാര്യമില്ലെന്നാണ് കരീം പറയുന്നത്.
മോശം ഫോമിലൂടെ കടന്ന് പോകുന്ന രോഹിത്തിന് ഓപ്പണര്‍ സ്ഥാനത്തേക്കെത്തുന്നതാണ് നല്ലത്. ഇഷ്ട ബാറ്റിങ് പൊസിഷനിലും രോഹിത്തിന് തിളങ്ങാനാവാതെ പോയാല്‍ ടെസ്റ്റ് ടീമിലെ സ്ഥാനം നഷ്ടമായേക്കും. കൂടാതെ നായകസ്ഥാനവും തെറിക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ഗാബയില്‍ രോഹിത് തിളങ്ങേണ്ടത് നിലനില്‍പ്പിന്റെ പ്രശ്നമാണ്. അത് അദ്ദേഹം ചെയ്യുമെന്നാണ് സാബ കരുതുപന്നത്.
രാഹുലിനെ ആറാം നമ്പറിലേക്ക് മാറ്റണമെന്നാണ് രാഹുല്‍ പറയുന്നത്. മധ്യനിരയില്‍ കളിച്ചാലും രാഹുലിന് തിളങ്ങാനാവും. ക്ഷമയോടെ ബാറ്റ് ചെയ്ത് റണ്‍സുയര്‍ത്താന്‍ രാഹുലിന് സാധിക്കും. ഇപ്പോള്‍ ആത്മവിശ്വാസത്തോടെയാണ് രാഹുല്‍ കളിക്കുന്നത്. ക്ലാസിക് ശൈലിയില്‍ കളിക്കുന്ന രാഹുലിന്റെ പ്രധാന പ്രശ്നം സ്ഥിരതയില്ലായ്മയാണ്. അദ്ദേഹം പറഞ്ഞു.