National

12 മണിക്കൂർ ബ്ലോക്കിന് 150 രൂപ ടോൾ; പാലിയേക്കര കേസിൽ കേന്ദ്രത്തോട് ചോദ്യങ്ങളുമായി സുപ്രീം കോടതി

പാലിയേക്കര ടോൾ കേസിൽ കേന്ദ്രത്തോട് ചോദ്യങ്ങളുമായി സുപ്രീം കോടതി. കഴിഞ്ഞ ദിവസത്തെ പത്രം കണ്ടിരുന്നോ എന്ന് കോടതി ചോദിച്ചു. റോഡിന്റെ അവസ്ഥ എത്ര പരിതാപകരമാണ് അതാണ് പ്രശ്‌നം. ഒരു ലോറി കേടായത് കാരണമുണ്ടായ യാത്രാ ദുരിതം എത്രയെന്നും കോടതി ചോദിച്ചു

ട്രാഫിക് ഇല്ലെഹ്കിൽ ഒരു മണിക്കൂർ മാത്രമെടുക്കേണ്ട ദൂരമാണ് 12 മണിക്കൂർ വരെ എടുത്തത്. മലയാള പത്രങ്ങളുടെ റിപ്പോർട്ട് ചൂണ്ടിക്കാട്ടിയായിരുന്നു ജസ്റ്റിസ് വിനോദ് ചന്ദ്രന്റെ ചോദ്യങ്ങൾ. മൺസൂൺ കാരണം റോഡ് അറ്റുകുറ്റ പണി നടന്നില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ മറുപടി. ടോൾ തുക എത്രയാണെന്ന് കോടതി ചോദിച്ചു. 150 രൂപയാണെന്ന് ഹർജിക്കാരൻ വ്യക്തമാക്കി. ഇത്രയും പൈസ എന്തിനാണ് കൊടുക്കുന്നെന്നും കോടതി ചോദിച്ചു.

എന്നാൽ സർവീസ് റോഡുകളുടെ പ്രശ്‌നം പരിഹരിക്കുന്നതിന് തേർഡ് പാർട്ടി കമ്പനിയാണുള്ളതെന്നും ഇത് തങ്ങളെ ബാധിക്കില്ലെന്നും കരാർ കമ്പനി പറഞ്ഞു. ടോൾ പിരിവ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യണമെന്നും കമ്പനി ആവശ്യപ്പെട്ടു. അപ്പീലിൽ വാദം പൂർത്തിയായി വിധി പറയാൻ മാറ്റി

Related Articles

Back to top button
error: Content is protected !!