വേടനെതിരായ ആർഎസ്എസ് നേതാവിന്റെ പരാമർശം; ശുദ്ധ വിവരക്കേടെന്ന് എംവി ഗോവിന്ദൻ

റാപ്പർ വേടനെതിരെ ആർഎസ്എസ് നേതാവ് എൻ ആർ മധു നടത്തിയ പരാമർശത്തെ രൂക്ഷമായി വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കല ആഭാസമെന്ന് പറഞ്ഞത് ശുദ്ധവിവരക്കേടാണ്. എൻആർ മധുവിന്റെ പരാമർശം അങ്ങേയറ്റം അപലപനീയമാണ്. സംഘ്പരിവാർ പുലർത്തി വരുന്ന ന്യൂനപക്ഷ ദളിത് വിരോധത്തിന്റെ ഭാഗമാണ് വിമർശനങ്ങളെന്നും എംവി ഗോവിന്ദൻ പറഞ്ഞു
വേടന്റെ പാട്ടുകൾ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നവയാണെന്നായിരുന്നു ആർ എസ് എസ് നേതാവിന്റെ പ്രസംഗം. വളർന്നുവരുന്ന തലമുറയിലേക്ക് വിഷം കുത്തിവെക്കുന്ന കലാഭാസമാണിത്. വേടന്റെ പിന്നിൽ രാജ്യത്തിന്റെ വിഘടനം സ്വപ്‌നം കാണുന്ന സ്‌പോൺസർമാരുണ്ടെന്നും എൻ ആർ മധു പറഞ്ഞു
വഞ്ചിയൂരിൽ യുവ അഭിഭാഷക ശ്യാമിലിയെ സീനിയർ അഭിഭാഷകനായ ബെയ്‌ലിൻ ദാസ് മർദിച്ച സംഭവത്തിൽ, പ്രതിക്ക് ഇടതുപക്ഷ ബന്ധമമുണ്ടെന്ന് പ്രചരിപ്പിക്കാൻ ശ്രമിക്കുന്നുവെന്നും എംവി ഗോവിന്ദൻ പറഞ്ഞു. നീചമായ നിലപാടാണിത്. ബെയ്‌ലിൻ ദാസ് ഇടതുപക്ഷക്കാരൻ അല്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു