Movies

സൂപ്പർമാൻ’ 650 മില്യൺ ഡോളർ നേടിയാലേ ലാഭകരമാകൂ എന്ന വാർത്തകൾ തെറ്റ്: ജെയിംസ് ഗൺ

പുതിയ ‘സൂപ്പർമാൻ’ സിനിമ 650 മില്യൺ ഡോളർ നേടിയാലേ ലാഭകരമാകൂ എന്ന സോഷ്യൽ മീഡിയയിലെ പ്രചാരണങ്ങൾക്കെതിരെ സംവിധായകനും ഡിസി സ്റ്റുഡിയോസ് മേധാവിയുമായ ജെയിംസ് ഗൺ രംഗത്ത്. ഈ റിപ്പോർട്ടുകൾ “തികച്ചും തെറ്റാണ്” എന്നും, സിനിമാ വ്യവസായത്തെക്കുറിച്ച് ധാരണയില്ലാത്തവരാണ് ഇത്തരം കാര്യങ്ങൾ പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ‘

ഡിസി യൂണിവേഴ്‌സിൻ്റെ റീബൂട്ടിന് തുടക്കം കുറിച്ച സിനിമയാണ് ജെയിംസ് ഗണ്ണിൻ്റെ ‘സൂപ്പർമാൻ.’ അതിനാൽ തന്നെ ചിത്രത്തിൻ്റെ സാമ്പത്തിക വിജയം ഏറെ പ്രാധാന്യമർഹിക്കുന്നുണ്ട്. 225 മില്യൺ ഡോളറാണ് സിനിമയുടെ നിർമ്മാണ ബജറ്റ് എന്നും, ഇത് പ്രചരിക്കുന്ന ബ്രേക്ക്-ഈവൻ പോയിൻ്റിനേക്കാൾ വളരെ കുറവാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

 

ഒരു സിനിമ ലാഭകരമാകാൻ നിർമ്മാണച്ചെലവിൻ്റെ ഏകദേശം 2.5 മടങ്ങ് നേടണമെന്നാണ് സാധാരണയായി കണക്കാക്കപ്പെടുന്നത്. ഈ കണക്കനുസരിച്ച് പോലും ‘സൂപ്പർമാൻ’ 650 മില്യൺ ഡോളർ നേടേണ്ട ആവശ്യമില്ല. ഒരു ഫ്രാഞ്ചൈസിയിലെ ആദ്യ സിനിമയ്ക്ക് ഇത്രയധികം തുക ലാഭമുണ്ടാക്കാൻ വേണ്ടി വരുമെങ്കിൽ അത് ബുദ്ധിശൂന്യതയാണെന്നും ഗൺ തൻ്റെ ട്വിറ്റർ അക്കൗണ്ടിലൂടെ പ്രതികരിച്ചു.

നിലവിൽ, ചിത്രം ആഗോള ബോക്സ് ഓഫീസിൽ 569 മില്യൺ ഡോളറിന് മുകളിൽ നേടിയിട്ടുണ്ട്. അമേരിക്കയിൽ മികച്ച പ്രതികരണം നേടിയെങ്കിലും, അന്താരാഷ്ട്ര മാർക്കറ്റുകളിൽ പ്രതീക്ഷിച്ചത്ര പ്രകടനം കാഴ്ചവെക്കാൻ സാധിച്ചിട്ടില്ലെന്നും റിപ്പോർട്ടുകളുണ്ട്. എങ്കിലും, ഡിസി യൂണിവേഴ്സിൻ്റെ ഭാവിയെക്കുറിച്ച് ശുഭപ്രതീക്ഷ നൽകുന്നതാണ് സിനിമയുടെ ഇപ്പോഴത്തെ കളക്ഷൻ.

Related Articles

Back to top button
error: Content is protected !!