എന്നെ തൊട്ടാല്‍ അവന്റെ ചെപ്പ ഞാന്‍ അടിച്ചു തിരിച്ചേനേ..; ആറാട്ടണ്ണനെ പറഞ്ഞ് പഞ്ഞിക്കിട്ട് സാബുമോന്‍
നടത്തിയത് രൂക്ഷ വിമര്‍ശനം
തീയേറ്ററിന് മുന്നില്‍ നിന്ന് റ്യവ്യൂ ചെയ്തും യൂട്യൂബില്‍ നടിമാരെ കുറിച്ചുള്ള പരാമര്‍ശം നടത്തിയും സോഷ്യല്‍ മീഡിയ ഫെയിമായി മാറിയ ആറാട്ടണ്ണന്‍ എന്ന സന്തോഷ് വര്‍ക്കിക്കെതിരെ രൂക്ഷ വിമര്‍ശവുമായി നടന്‍ സാബുമോന്‍ അബ്ദുസമദ്.
ക്യാമറക്ക് മുന്നില്‍ നിന്ന് എന്ത് കോപ്രായത്തരങ്ങളും കാണിക്കുന്ന ആറാട്ടണ്ണന്‍ നടന്മാരുടെ മെക്കിട്ട് കയറുന്ന രീതി ചൂണ്ടിക്കാണിച്ചാണ് സാബുമോന്റെ വിമര്‍ശനം.
മറ്റൊരാളുടെ ശരീരത്തിലേക്ക് കടന്നുകയറാന്‍ എന്ത് അവകാശമാണ് ഇയാള്‍ക്കുള്ളതെന്നായിരുന്നു സാബുമോന്റെ ചോദ്യം. നടന്‍ നന്ദുവിന്റെ ശരീരത്തില്‍ തട്ടുന്ന സന്തോഷ് വര്‍ക്കിയുടെ വീഡിയോ ചൂണ്ടിക്കാട്ടിയാണ് സാബുമോന്‍ രംഗത്ത് വന്നത്. തന്റെ ദേഹത്താണ് തട്ടിയതെങ്കില്‍ അടിച്ചു ചെപ്പ തിരിച്ചുകളയുമായിരുന്നു എന്നാണ് സാബു പറഞ്ഞത്. ഇത്തരക്കാരെ വലിയ രീതിയില്‍ അവതരിപ്പിക്കുന്ന മാധ്യമങ്ങളുടെ രീതിയെയും നടന്‍ വിമര്‍ശിച്ചു.
സാബുവിന്റെ വാക്കുകള്‍
‘ആ ആരാധകരന്റെ പേര് ആറാട്ടണ്ണന്‍ എന്നല്ലേ. അവന്റെ ഒരു വീഡിയോ ക്ലിപ്പ് ഞാന്‍ കണ്ടു. നടന്‍ നന്ദു ചേട്ടന്‍ ചായ കുടിച്ച് കൊണ്ടിരിക്കുമ്പോള്‍ ഇവന്‍ വന്ന് കൈ കൊടുത്തു. എന്നിട്ട് തിരികെ പോകുമ്പോള്‍ പുറത്ത് തട്ടി. ഞാന്‍ നന്ദു ചേട്ടനെ കണ്ടപ്പോള്‍, ‘പുറത്ത് തട്ടിയ സ്‌പോട്ടില്‍ അവന്റെ ചെവിക്കല്ല് അടിച്ച് പൊട്ടിക്കണ്ടേ’യെന്ന് ഞാന്‍ ചോദിച്ചു. അപ്പോള്‍ നന്ദു ചേട്ടന്‍ എന്നോട്, ഞാനത് ചെയ്തിട്ട് വേണം സോഷ്യല്‍ മീഡിയയില്‍ എല്ലാവരും എന്നെ തെറി പറയാന്‍, അത് വേറൊരു ലോകമാണെടാ, ഞാന്‍ എന്തു ചെയ്യാനായെന്ന് പറഞ്ഞു. ആരാണവന്‍? എന്റെ പുറത്താണ് തട്ടിയിരുന്നതെങ്കില്‍ ചെപ്പ ഞാന്‍ അടിച്ച് തിരിച്ചേനെ. അവന് എന്ത് അധികാരമാണ് ഒരു മനുഷ്യന്റെ ശരീരത്തിലേക്ക് കടന്ന് കയറാനുള്ളത്. അയാളുടെ മാനസിക നില ശരിയല്ല. മീഡിയ ഇങ്ങനെയൊരാള്‍ക്ക് പ്രാധാന്യം നല്‍കുന്നത് ശരിയല്ല’ സാബുമോന്‍ പറയുന്നു.