Kerala

പിഎസ്‍സി ചെയർമാന്റെയും അംഗങ്ങളുടെയും ശമ്പളം വർധിപ്പിച്ചു

തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മിഷൻ ചെയർമാൻ, അംഗങ്ങൾ എന്നിവരുടെ ശമ്പളവും ആനുകൂല്യങ്ങളും വർധിപ്പിച്ചു. ഇന്നു ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനം. മറ്റു സംസ്ഥാനങ്ങളിലെ പിഎസ്‌‌സി ചെയര്‍മാന്‍റെയും അംഗങ്ങളുടെയും വേതന വ്യവസ്ഥകൾ പരിഗണിച്ചാണ് ശമ്പള വർധനവ്.

പിഎസ്‍സി ചെയർമാന് ജില്ലാ ജഡ്‌ജിമാരുടെ സൂപ്പർ ടൈം സ്കെയിലിലെ പരമാവധി തുകയും അംഗങ്ങൾക്ക് ജില്ലാ ജഡ്‌ജിമാരുടെ സെലക്ഷൻ ഗ്രേഡ് സ്കെയിലിലെ പരമാവധി തുകയ്ക്കു തുല്യവുമാണ് പുതിയ ശമ്പളം. മുൻപ് രണ്ടു തവണ ശമ്പള വർധനയ്ക്ക് ശുപാർശ ചെയ്തിരുന്നെങ്കിലും സർക്കാർ അന്ന് മാറ്റി വച്ചു. സാമ്പത്തിക പ്രതിസന്ധിയിലൂടെ സംസ്ഥാനം കടന്നുപോകുമ്പോൾ ഇപ്പോഴത്തെ ശമ്പള വർധന വിവാദമാകാനും സാധ്യതയുണ്ട്.

Related Articles

Back to top button
error: Content is protected !!