Kerala
വർഗീയതയുടെ കാളിയനാണ് സന്ദീപ് വാര്യർ; കൊണ്ടുനടക്കാൻ കോൺഗ്രസിനേ സാധിക്കൂ: എംബി രാജേഷ്
വർഗീയതയുടെ കാളിയനാണ് സന്ദീപ് വാര്യരെന്ന് മന്ത്രി എംബി രാജേഷ്. അദ്ദേഹത്തെ കൊണ്ടുനടക്കാൻ കോൺഗ്രസിന് മാത്രമേ സാധിക്കൂ. സന്ദീപ് വാര്യരെ സിപിഎമ്മിൽ എടുക്കുന്ന കാര്യം ആലോചിച്ചിട്ടില്ല. വർഗീയതയുടെ കാര്യത്തിൽ പാർട്ടി വിട്ടുവീഴ്ച ചെയ്യില്ലെന്നും മന്ത്രി പറഞ്ഞു
നൂറുകണക്കിന് വിദ്വേഷ പ്രസ്താവനകൾ നടത്തിയ ഒരാളെ കോൺഗ്രസ് തലയിൽ ചുമന്ന് നടക്കട്ടെ. ഞങ്ങൾക്ക് യാതൊരു തരത്തിലുമുള്ള പരിഭവമില്ല. അത്തരമൊരാളെ സിപിഎമ്മിലേക്ക് എടുക്കുന്നത് ചിന്തിക്കാൻ പോലും കഴിയുന്ന കാര്യമല്ല
എകെ ബാലൻ നല്ലൊരു മനുഷ്യനാണ്. ആരെക്കുറിച്ചെങ്കിലും അദ്ദേഹം മോശം വാക്കുകൾ പറഞ്ഞ് കേട്ടിട്ടുണ്ടോ. സന്ദീപ് വളരെ വൈകാരികമായി കാര്യങ്ങൾ പറഞ്ഞപ്പോൾ ബാലേട്ടൻ ഒരു ആശ്വാസവാക്ക് പറഞ്ഞെന്നേയുള്ളു. സന്ദീപ് വർഗീയ നിലപാട് തള്ളിപ്പറയാതെ മറ്റൊന്നും നടക്കില്ലെന്നാണ് താൻ പറഞ്ഞതെന്നും എംബി രാജേഷ് പറഞ്ഞു.