Sports

മഹാന്‍ എന്ന പദം പോലും ബുംറക്ക് ചേരില്ല; പ്രസ്താവനയുമായി മുന്‍ ക്രിക്കറ്റര്‍ സഞ്ജയ് മഞ്ജരേക്കര്‍

ഇന്ത്യ നാണം കെട്ടപ്പോഴും ബുംറ റെക്കോര്‍ഡുകളുടെ വിസ്മയം തുറക്കുന്നു

ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിയില്‍ മിന്നുന്ന പ്രകടനം കാഴ്ചവെക്കുന്ന ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറയെ മഹാന്‍ എന്ന് പോലും വിളിക്കാനാകില്ലെന്ന് മുന്‍ ക്രിക്കറ്റും കമാന്‍ഡേറിയുമായ സഞ്ജയ് മഞ്ജരേക്കര്‍. ന്യൂസിലാന്‍ഡിനോട് പുറമെ ഇന്ത്യന്‍ ടീം ഓസ്‌ട്രേലിയയോടും നാണം കെടുമ്പോഴും മികച്ചു നില്‍ക്കുന്നത് ബുംറയുടെ പ്രകടനമാണ്.

ഓസ്‌ട്രേലിയക്കെതിരായ നാല് ടെസ്റ്റുകളില്‍നിന്ന് 12.83 ശരാശരിയില്‍ ജസ്പ്രീത് ബുംറ 30 വിക്കറ്റുകള്‍ നേടിയ ബുംറ പരമ്പരയില്‍ മൂന്ന് ഫൈവ്-ഫെറുകള്‍ നേടിയിട്ടുമുണ്ട്. ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയുടെ ഒരു പതിപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ എന്ന റെക്കോര്‍ഡ് തകര്‍ക്കാനുള്ള വക്കിലാണ്. 32 ബാറ്റര്‍മാരെ പുറത്താക്കിയ ഹര്‍ഭജന്‍ സിംഗിനെ മറികടക്കാന്‍ അദ്ദേഹത്തിന് മൂന്ന് വിക്കറ്റുകള്‍ മാത്രം മതി.

മഹാനെന്ന പദം പോലും ബുംറയ്ക്കിന്ന് അനുയോജ്യമല്ലെന്നും അവന്‍ ആഘട്ടവും കടന്നുവെന്നും സഞ്ജയ് മഞ്ജരേക്കര്‍ വ്യക്തമാക്കി. ഈ പയ്യന്‍ മറ്റൊരു ലെവലിലാണ്, എല്ലാ മത്സരങ്ങളിലും വിക്കറ്റ് വീഴ്ത്തുന്നു. ഇതിഹാസങ്ങളായ മാല്‍ക്കം മാര്‍ഷല്‍, ജോയല്‍ ഗാര്‍ണര്‍, കര്‍ട്ട്‌ലി ആംബ്രോസ് എന്നിവരേക്കാള്‍ മികച്ചതാണ് അവന്റെ ശരാശരി. വെറും 44 ടെസ്റ്റുകളില്‍ അവര്‍ക്ക് മുകളില്‍ നില്‍ക്കുക എന്നത് സെന്‍സേഷണല്‍ ആണെന്നും ഞാന്‍ ബ്രാഡ്മാനെസ്‌ക് എന്ന വാക്ക് അവനുപയോഗിക്കുമെന്നും മഞ്ജരേക്കര്‍ വ്യക്തമാക്കി.

 

Related Articles

Back to top button
error: Content is protected !!