സഞ്ജുവിന്റെ തുടര്‍ച്ചയായ ഒമ്പതാം ടി20 നാളെ; ഡക്കായാൽ സഞ്ജുന്റെ ഭാവി തുലാസിൽ
ഫോമിലെ സ്ഥിരതയില്ലായ്മ തിരിച്ചടിയാകുന്നു
നാളെ ദക്ഷിണാഫ്രിക്കയുമായി ഇന്ത്യയുടെ അവസാന ടി20 മത്സരം നടക്കുകയാണ്. മലയാളിയായ സഞ്ജു സാംസണിന്റെ തുടര്‍ച്ചയായ ഒമ്പതാം ടി20 മത്സരമാണിത്. തുടര്‍ച്ചയായ രണ്ട് സെഞ്ച്വറി അടിച്ചെടുത്തുവെന്നതൊഴിച്ചാല്‍ സഞ്ജുവിന്റെ പെര്‍ഫോമന്‍സ് മോശമാണെന്നാണ് ക്രിക്കറ്റ് വിദഗ്ധര്‍ വിലയിരുത്തുന്നത്.
തുടര്‍ച്ചയായ പത്താം ടി20 മത്സരത്തില്‍ ഇന്ത്യക്ക് വേണ്ടി ബാഡ് അണിയാന്‍ സഞ്ജുവിന് സാധിക്കുമോയെന്നതാണ് ഇപ്പോള്‍ പ്രധാനമായും ഉദിക്കുന്ന ചോദ്യം. നാളെത്തെ കളിയിലും മോശം പെര്‍ഫോമന്‍സാണ് സഞ്ജുവിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നതെങ്കില്‍ മലയാളി താരത്തിന്റെ ഭാവി ഒരുപക്ഷെ തുലാസിലായേക്കോം.
അടുത്ത വര്‍ഷം ജനുവരിയില്‍ ഇംഗ്ലണ്ടുമായിട്ടാണ് ഇന്ത്യയുടെ അടുത്ത ടി20 പരമ്പര. ഈ പരമ്പരയ്ക്കുള്ള ടീമില്‍ സഞ്ജുവിനു ഇടം ലഭിക്കുമോയെന്നാണ് അറിയാനുള്ളത്.
ദേശീയ ടീമിനു സഞ്ജു സാംസണിനു വേണ്ടത്ര അവസരം ലഭിക്കുന്നില്ലെന്നതായിരുന്നു നേരത്തേയുള്ള പ്രധാനപ്പെട്ട പരാതി. എന്നാല്‍ ഇപ്പോള്‍ തുടര്‍ച്ചയായി എട്ടു ടി20 മല്‍സരങ്ങള്‍ ലഭിച്ചപ്പോള്‍ അദ്ദേഹം അതു മുതലാക്കിയോ എന്നതാണ് ചോദ്യം. രണ്ടു തുടര്‍ സെഞ്ച്വറികള്‍ നേടിയതൊഴിച്ചാല്‍ ശേഷിച്ച ആറു മല്‍സരങ്ങളിലും സഞ്ജു കാര്യമായി തിളങ്ങിട്ടില്ലെന്നതാണ് നിരാശാജനകമായ കാര്യം.
ഗൗതം ഗംഭീര്‍ സ്ഥിരം കോച്ചായി തുടക്കം കുറിച്ച ശ്രീലങ്കന്‍ പര്യടനം മുതലാണ് സഞ്ജുവിനു തുടര്‍ച്ചയായി അവസരങ്ങള്‍ ലഭിച്ചു തുടങ്ങിയത്. മൂന്നു ടി20കളുടെ പരമ്പരയിലെ ആദ്യ കളിയില്‍ പ്ലെയിങ് ഇലവനില്‍ നിന്നും ഒഴിവാക്കപ്പെട്ടെങ്കിലും ശേഷിച്ച രണ്ടു മല്‍സരങ്ങളിലും അവസരം ലഭിച്ചു. പക്ഷെ രണ്ടിലും അദ്ദേഹം ഡെക്കാവുകയായിരുന്നു. ഒന്നാവട്ടെ ഗോള്‍ഡന്‍ ഡെക്കുമായിരുന്നു.
ഇന്ത്യന്‍ ടി20 ടീമില്‍ സഞ്ജു സാംസണ്‍ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞിട്ടില്ലെന്നു തന്നെയാണ് ഇപ്പോഴത്തെ സൂചനകള്‍. രണ്ടു തുടര്‍ സെഞ്ച്വറിക്കു ശേഷമുള്ള രണ്ടു ഡെക്കുകളാണ് ഇതിനു കാരണം. 0, 0, 29, 10, 111, 107, 0, 0 എന്നിങ്ങനെയാണ് കഴിഞ്ഞ എട്ടു ടി20 മല്‍സരങ്ങളില്‍ അദ്ദേഹത്തിന്റെ സ്‌കോറുകള്‍. രണ്ടു സെഞ്ച്വറികള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ സഞ്ജുവിനു ചൂണ്ടിക്കാണിക്കാന്‍ മികച്ചൊരു ഇന്നിങ്സ് പോലുമില്ല. അതു മാത്രല്ല നാലു മല്‍സരങ്ങളില്‍ ഡെക്കായി മാറുകയും ചെയ്തു. ബാറ്റിങില്‍ സഞ്ജുവിന്റെ സ്ഥിരതയില്ലായ്മ തന്നെയാണ് ഇതു അടിവരയിടുന്നത്. ടീം മാനേജ്മെന്റിന്റെ വിശ്വാസം തിരിച്ചുപിടിക്കാനും ഇന്ത്യന്‍ ടി20 ടീമില്‍ സ്ഥാനമുറപ്പിക്കാനും അദ്ദേഹത്തിനു ഇനിയൊരു അവസരം മാത്രമാണുള്ളത്. സൗത്താഫ്രിക്കയുമായുള്ള അവസാന ടി20യാണ് സഞ്ജുവിന്റെ അവസാന കച്ചിത്തുരുമ്പ്. ഇതില്‍ ഫിഫ്റ്റി പ്ലസ് സ്‌കോറോ, സെഞ്ച്വറിയോ നേടാനായെങ്കില്‍ മാത്രമേ അടുത്ത പരമ്പരയിലും അദ്ദേഹം അവസരം പ്രതീക്ഷിക്കേണ്ടതുള്ളൂ.