Sports
ആദ്യ മൂന്ന് മത്സരങ്ങളിൽ രാജസ്ഥാനെ നയിക്കാൻ സഞ്ജു ഉണ്ടാകില്ല; പകരം നായകനെ പ്രഖ്യാപിച്ചു

ഐപിഎൽ സീസൺ തുടങ്ങാനിരിക്കെ രാജസ്ഥാൻ റോയൽസിന് തിരിച്ചടി. ആദ്യ മൂന്ന് മത്സരങ്ങളിൽ രാജസ്ഥാനെ നയിക്കാൻ സഞ്ജു സാംസൺ ഉണ്ടാകില്ല. ടീമിൽ കളിക്കുമെങ്കിലും ബാറ്റർ മാത്രമായിട്ടാകും സഞ്ജു ഇറങ്ങുക. വിക്കറ്റ് കീപ്പറാകാനും താനില്ലെന്ന് സഞ്ജു ടീം മീറ്റിംഗിൽ പ്രഖ്യാപിച്ചു
തനിക്ക് പകരം ആദ്യ മൂന്ന് മത്സരങ്ങളിൽ റയാൻ പരാഗ് രാജസ്ഥാനെ നയിക്കുമെന്ന് സഞ്ജു പറഞ്ഞു. ടീമിൽ നായകൻമാരാകാൻ യോഗ്യതയുള്ള ഒട്ടേറെ താരങ്ങളുണ്ടെന്നും തനിക്ക് പകരം ആദ്യ മൂന്ന് കളികളിൽ റയാൻ ടീമിനെ നയിക്കുമെന്നും എല്ലാവരും റയാൻ പരാഗിന് പിന്തുണ നൽകണമെന്നും സഞ്ജു ആവശ്യപ്പെട്ടു
മാർച്ച് 23നാണ് രാജസ്ഥാൻ റോയൽസിന്റെ ആദ്യ മത്സരം. ഹൈദരാബാദിനെതിരെയാണ് രാജസ്ഥാൻ ഇറങ്ങുക. കൈ വിരലിന് പരുക്കേറ്റ സഞ്ജു ഏതാനും കാലം ചികിത്സയിൽ കഴിഞ്ഞതിന് ശേഷം കഴിഞ്ഞ ദിവസമാണ് രാജസ്ഥാൻ പരിശീലന ക്യാമ്പിൽ എത്തിയത്.