NationalSports

കളിയില്‍ മാത്രമല്ല; ആസ്തിയിലും കേമനാണ് സര്‍ഫാസ്

ആസ്തി 16 കോടിക്ക് മുകളില്‍

ഡല്‍ഹി: ആഭ്യന്തര ക്രിക്കറ്റിലും ഐ പി എല്ലിലും തകര്‍ത്ത പെര്‍ഫോമന്‍സ് കാഴ്ചവെച്ച സര്‍ഫാസ് ഖാന്‍ ഇപ്പോഴിതാ ലോക ടെസ്റ്റ് ക്രിക്കറ്റിലും തന്റേതായ മുദ്ര പതിപ്പിച്ച് കഴിഞ്ഞു. 150 റണ്‍സ് എന്ന കൂറ്റന്‍ സ്‌കോര്‍ അടിച്ചെടുത്ത സര്‍ഫാസിന്റെ പ്രകടനത്തെ വാനോളം പുകഴ്ത്തുകയാണ് ക്രിക്കറ്റ് ആരാധകര്‍. അതോടൊപ്പം താരത്തിന്റെ ആസ്തി സംബന്ധമായ വാര്‍ത്തകളും പുറത്തുവരുന്നുണ്ട്.

ഈ ചെറുപ്രായത്തില്‍ അന്താരാഷ്ട്ര മത്സരങ്ങളില്‍ അധികം കളിക്കാതെ തന്നെ താരം സമ്പാദിച്ചുവെന്നതാണ് പ്രത്യേകത.

ഇന്ത്യന്‍ ടീമില്‍ കളിക്കുന്നതിന് മുന്‍പ് താരം ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലെ മികവ് തെളിയിച്ചതാണ്. ഐപിഎല്ലില്‍ 2015 മുതല്‍ സാന്നിധ്യം അറിയിച്ച താരമാണ് സര്‍ഫറാസ് ഖാന്‍. കഴിഞ്ഞ എട്ട് സീസണുകള്‍ക്ക് ഇടയില്‍ ഒട്ടേറെ ടീമുകളില്‍ അദ്ദേഹം കളിച്ചിട്ടുണ്ട്. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍, ഡല്‍ഹി ക്യാപിറ്റല്‍സ്, പഞ്ചാബ് കിംഗ്സ് എന്നീ ടീമുകളുടെ ഭാഗമായി സര്‍ഫറാസ് ബാറ്റ് വീശിയിട്ടുണ്ട്.

ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം സര്‍ഫറാസ് ഖാന്റെ ആസ്തി ഏകദേശം 20 ലക്ഷം ഡോളറാണ്, അതായത് ഏകദേശം 16.6 കോടി രൂപ. ആഭ്യന്തര ക്രിക്കറ്റ്, ഐപിഎല്‍ , അന്താരാഷ്ട്ര മത്സരങ്ങള്‍ എന്നിവയില്‍ നിന്നാണ് പ്രധാനമായും വരുമാനം ഉണ്ടാക്കുന്നത്. ഇവയൊന്നും കൂടാതെ ധാരാളം ബ്രാന്‍ഡുകളുടെ ഭാഗമായി സര്‍ഫറാസ് കരാര്‍ ഒപ്പിട്ടുണ്ട്.

മുംബൈയില്‍ താന്‍ ജനിച്ചു വളര്‍ന്ന വീട്ടില്‍ തന്നെയാണ് താരം ഇപ്പോഴും കഴിയുന്നത്. വാഹന ശേഖരത്തില്‍ ആഡംബരമെന്ന് വിശേഷിപ്പിക്കാന്‍ കാര്യമായി ഒന്നുമില്ല. ഒരു റെനോ ഡസ്റ്റര്‍ എസ്യുവി, ഔഡി എന്നിവ മാത്രമാണ് ഇതിലുള്ളത്.

Related Articles

Back to top button