Kerala
രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി ആദ്യ നടപടിയെന്ന് സതീശൻ; എംഎൽഎ സ്ഥാനം പോകുമോ?

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കൂടുതൽ നടപടിയുണ്ടാകുമെന്ന സൂചന നൽകി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. രാഹുൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിഞ്ഞത് ആദ്യ നടപടി മാത്രമാണെന്ന് സതീശൻ പറഞ്ഞു. കടുത്ത നടപടിയുണ്ടാകുമെന്ന സൂചനയാണ് സതീശൻ നൽകിയത്
മാധ്യമങ്ങളോടായിരുന്നു വിഡി സതീശന്റെ പ്രതികരണം. സമാനമായ നിലപാടാണ് രമേശ് ചെന്നിത്തല അടക്കമുള്ള മുതിർന്ന നേതാക്കൾക്കുമുള്ളത്. രാഹുൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് ഒരു വിഭാഗം നേതാക്കൾ ശക്തമായി ആവശ്യപ്പെടുന്നുണ്ട്
അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കേണ്ടതില്ലെന്നാണ് എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി പറഞ്ഞത്. രാഹുലിനെതിരെ ഒരു പരാതിയും പാർട്ടിക്ക് ലഭിച്ചിട്ടില്ലെന്നും ഇവർ പറഞ്ഞു.