Kerala

സുധാകരനെ പിന്തുണച്ച് സതീശൻ വിരുദ്ധ പക്ഷം; നേതൃമാറ്റം ആവശ്യമെന്ന് പുതുതല മുറ നേതാക്കൾ

കെപിസിസിയിൽ നേതൃമാറ്റത്തെ കുറിച്ചുള്ള ചർച്ച ഉയർന്നതോടെ കോൺഗ്രസിൽ വീണ്ടും ഗ്രൂപ്പ് പോര് സജീവമായി. കെ സുധാകരനെ പിന്തുണച്ച് ഒരു വിഭാഗവും കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റാനുള്ള വടംവലിയുമായി മറുവിഭാഗവും രംഗത്തിറങ്ങി. കെ സുധാകരൻ മാറേണ്ടതില്ലെന്ന് ആദ്യം പറഞ്ഞത് ശശി തരൂരാണ്. സുധാകരൻ മാറുകയാണെങ്കിൽ പ്രതിപക്ഷ നേതാവും മാറട്ടെയെന്ന സൂചനയും തരൂർ മുന്നോട്ടുവെച്ചിരുന്നു

അതേസമയം നേതൃമാറ്റം ആവശ്യമാണെന്ന നിലപാടിലാണ് പുതുതലമുറ നേതാക്കൾ. രമേശ് ചെന്നിത്തല, കെ മുരളീദരൻ തുടങ്ങിയ നേതാക്കളെല്ലാം കെപിസിസി പ്രസിഡന്റ് ഇപ്പോൾ മാറേണ്ടെന്ന നിലപാടുള്ളവരാണ്. വിഡി സതീശൻ വിരുദ്ധ പക്ഷത്തുള്ളവരാണ് സുധാകരന് പിന്തുണ അറിയിക്കുന്നത്.

എന്നാൽ സംഘടന ചലിക്കാതെ പ്രതിപക്ഷ പ്രവർത്തനം ശരിയാകില്ലെന്നതാണ് സതീശൻ ചൂണ്ടിക്കാണിക്കുന്നത്. കെപിസിസിയിൽ അഴിച്ചുപണി വേണമെന്ന് സതീശൻ നേരത്തെ ചൂണ്ടിക്കാണിച്ചിരുന്നു. ആര് പുതിയ അധ്യക്ഷനായാലും തലമുറ മാറ്റം വേണമെന്നാണ് പുതുതലമുറ നേതാക്കളുടെ ആവശ്യം. യുവാക്കൾക്കും വനിതകൾക്കും കൂടുതൽ പ്രാതിനിധ്യം ഉറപ്പാക്കണമെന്നും ഇവർ പറയുന്നു.

Related Articles

Back to top button
error: Content is protected !!