ജിദ്ദ: തുറമുഖം വഴി മയക്കുമരുന്ന് കടത്താനുള്ള ശ്രമം തകര്‍ത്തതായി സഊദി ജനറല്‍ ഡയരക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ അധികൃതര്‍ അറിയിച്ചു. മര ഉരുപ്പടികളില്‍ ഒളിപ്പിച്ച രീതിയിലാണ് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചത്. 19.5 ലക്ഷം റിയാലിന്റെ ലഹരി ഗുളികളാണ് പിടികൂടിയത്.
നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക
സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റിയുമായി സഹകരിച്ചായിരുന്നു ഓപറേഷന്‍. മയക്കുമരുന്ന് സ്വീകരിക്കാന്‍ കാത്തുനിന്ന സിറിയന്‍ വംശജനും പിടിയിലായിട്ടുണ്ട്. ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെടുന്നവര്‍ ജനറള്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്‌സ് കണ്‍ട്രോളില്‍ അറിയിക്കണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു.