അറബ് ലോകത്തെ ഏറ്റവും സ്വാധീനമുള്ള നേതാവ്; നാലാം തവണയും പദവി നിലനിര്‍ത്തി സല്‍മാന്‍ രാജകുമാരന്‍

റിയാദ: അറബ് മേഖലയില്‍ ഏറ്റവും സ്വാധീനമുള്ള കഴിഞ്ഞ വര്‍ഷത്തെ നേതാവെന്ന പദവി നാലാം തവണയും നിലനിര്‍ത്തി സഊദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ സഊദ് രാജകുമാരന്‍. 2021 മുതല്‍ തുടര്‍ച്ചയായി സ്ഥാനം നിലനിര്‍ത്തുകയാണ് സല്‍മാന്‍ രാജകുമാരന്‍.

നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക

റഷ്യ ടുഡേ അറബിക് നെറ്റ്‌വര്‍ക്ക് പൊതുജനങ്ങള്‍ക്കിടയില്‍ നടത്തിയ അഭിപ്രായ സര്‍വേയിലാണ് ഈ നേട്ടം തുടര്‍ച്ചായായി കരസ്ഥമാക്കിയിരിക്കുന്നത്. 2024 ഡിസംബര്‍ എട്ട് മുതല്‍ 2025 ജനുവരി എട്ടുവരെയുള്ള കാലത്തായിരുന്നു 2024ലേക്കായി സര്‍വേ നടത്തിയത്. സര്‍വേയില്‍ പങ്കെടുത്തവരില്‍ 54.54 ശതമാനം പേരും(31,166 പേരില്‍ 16,998 പേരും) സല്‍മാന്‍ രാജകുമാരനായി വോട്ടു ചെയ്തതായും സര്‍വേയുടെ നടത്തിപ്പുകാര്‍ വെളിപ്പെടുത്തി.

Exit mobile version