സഊദിയില്‍ മഴക്ക് ശമനമായില്ല; ദുരിതത്തിലായി ജനങ്ങള്‍, നിരവധി വാഹനങ്ങള്‍ ഒഴുകിപ്പോയി

റിയാദ്: തോരാതെ പെയ്യുന്ന കനത്തമഴയില്‍ ദുരിതത്തിലായിരിക്കുകയാണ് സഊദിയിലെ പ്രവാസികള്‍ ഉള്‍പ്പെടെയുള്ള ജനങ്ങള്‍. രണ്ടു ദിവസമായി മക്ക, മദീന, ജിദ്ദ എന്നിവിടങ്ങളില്‍ മഴ നിലച്ചിട്ടില്ല. മലവെള്ളപ്പാച്ചല്‍ ശക്തമായതോടെ താഴ്‌വരകള്‍ പലതും വെള്ളത്താല്‍ മൂടപ്പെട്ട അവസ്ഥയിലാണ്. നിരവധി വാഹനങ്ങളാണ് ഒഴുക്കിപ്പെട്ടത്.

നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക

ജിദ്ദ ഉള്‍പ്പെടെയുള്ള നഗരങ്ങളിലെ വിമാന ഗതാഗതത്തെയും മഴ സാരമായി ബാധിച്ചിരിക്കുന്ന സ്ഥിതിയാണ്. വെള്ളക്കെട്ടില്‍ കുടുങ്ങിയ നിരവധി വാഹനങ്ങളെയും യാത്രക്കാരെയുമെല്ലാം സഊദി സിവില്‍ ഡിഫന്‍സിന്റെ നേതൃത്വത്തില്‍ പലയിടങ്ങളില്‍നിന്നും രക്ഷിച്ച് സുരക്ഷിതമായ സ്ഥലങ്ങളിലേക്കു മാറ്റിക്കൊണ്ടിരിക്കുകയാണ്.

ജിദ്ദ, അല്‍ബാഹ, മക്ക, അസീര്‍ എന്നിവിടങ്ങളില്‍ മിന്നലോടുകൂടിയ ശക്തമായ മഴയും ആലിപ്പഴ വര്‍ഷവും ശക്തമായ കാറ്റും ഉണ്ടാവുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയ പശ്ചാത്തലത്തില്‍ ഇവിടങ്ങളില്‍ സഊദി അധികൃതര്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കാറ്റിന്റെ വേഗം മണിക്കൂറില്‍ 20 മുതല്‍ 50 കിലോമീറ്റര്‍ വരെയാവും. രണ്ടര മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ രൂപപ്പെടുമെന്നുമാണ് മുന്നറിയിപ്പ്.

Exit mobile version