World

ജർമനിയിലെ ക്രിസ്മസ്‌ മാർക്കറ്റിലേക്ക് കാറോടിച്ച് കയറ്റി സൗദി പൗരൻ; രണ്ട് മരണം, 68 പേർക്ക് പരുക്ക്

ജർമനിയിൽ ആൾക്കൂട്ടത്തിനിടയിലേക്ക് അതിവേഗത്തിൽ കാർ ഓടിച്ച് കയറ്റിയത് 50കാരനായ സൗദി പൗരൻ. അപകടത്തിൽ ഒരു കുട്ടി ഉൾപ്പെടെ രണ്ട് പേർ മരിച്ചു. 68 പേർക്ക് അപകടത്തിൽ പരുക്കേറ്റിട്ടുണ്ട്. ഇതിൽ 15 പേരുടെ നില ഗുരുതരമായി തുടരുകയാണ്

ബെർലിനിൽ നിന്ന് 130 കിലോമീറ്റർ അകലെ ഈസ്‌റ്റേൺ ജർമനിയിലെ മഗ്‌ഡെബർഗ് നഗരത്തിൽ പ്രാദേശിക സമയം വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. ആൾക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞുകയറിയ കറുത്ത ബിഎംഡബ്ല്യു കാർ ഓടിച്ചിരുന്നത് 50കാരനായ സൗദി പൗരനാണെന്ന് കണ്ടെത്തി. ഇയാളെ ചോദ്യം ചെയ്യുകയാണ്. ആക്രമണ സാധ്യത അധികൃതർ തള്ളിക്കളഞ്ഞിട്ടില്ല

2006 മുതൽ ജർമനിയിൽ താമസിക്കുന്ന ഡോക്ടറാണ് അപകടമുണ്ടാക്കിയ കാറോടിച്ചിരുന്നത്. ആൾക്കൂട്ടത്തിലേക്ക് പാഞ്ഞുകയറിയ കാർ ആളുകളെ ഇടിച്ചിട്ട് 400 മീറ്ററോളം മുന്നോട്ടുനീങ്ങി.

Related Articles

Back to top button
error: Content is protected !!