Kerala
കോഴിക്കോട് സ്കൂൾ ബസ് മറിഞ്ഞ് അപകടം; ഒൻപത് വിദ്യാർത്ഥികളടക്കം 10 പേർക്ക് പരിക്ക്

കോഴിക്കോട്: ഓമശ്ശേരി പുത്തൂരിൽ സ്കൂൾ ബസ് മറിഞ്ഞ് അപകടം. അപകടത്തിൽ ഒൻപത് വിദ്യാർത്ഥികളടക്കം പത്ത് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. മാനിപുരം എ യു പി സ്കൂളിന്റെ ബസാണ് മറിഞ്ഞത്.
സ്കൂൾ വിട്ട ശേഷം വിദ്യാർത്ഥികളെ തിരിച്ച് വീട്ടിലെത്തിക്കുന്നതിനിടെയിലാണ് അപകടം. ഒൻപത് വിദ്യാർത്ഥികൾക്കും സ്കൂൾ ബസ് ഓടിച്ചിരുന്ന ഡ്രെെവർക്കുമാണ് പരിക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.