Kerala
സ്‌കൂൾ ശാസ്‌ത്രോത്സവ സംഘാടക സമിതി രൂപീകരണ യോഗം; രാഹുൽ മാങ്കൂട്ടത്തിലിന്റെ പേര് ഒഴിവാക്കി

കേരള സ്‌കൂൾ ശാസ്ത്രോത്സവ സംഘാടകസമിതി രൂപീകരണ യോഗത്തിൽ നിന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ ഒഴിവാക്കാൻ നിർദേശം. നോട്ടീസിൽ നിന്നും പേര് നീക്കാൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് നിർദേശം നൽകിയത്.
യോഗത്തിൽ അധ്യക്ഷൻ ആകേണ്ടിയിരുന്നത് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയായിരുന്നു. ആഗസ്ത് 25നാണ് സംഘാടകസമിതി രൂപീകരണ യോഗം.
പരിപാടിയുടെ ഉദ്ഘാടകൻ മന്ത്രി എം.ബി രാജേഷാണ്. പാലക്കാട് വെച്ചാണ് ഈ വർഷത്തെ സ്‌കൂൾ ശാസ്ത്രോത്സവം നടക്കുക.