Kerala

എസ് ഡി ആര്‍ എഫ്‌ കണക്കുകൾ ശരിയല്ല; ആരെയാണ് വിഡ്ഡികളാക്കാൻ നോക്കുന്നതെന്ന് ഹൈക്കോടതി

സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ കണക്കുകൾ ശരിയല്ലെന്ന് ഹൈക്കോടതി. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയിൽ ഓഡിറ്റിംഗ് നടക്കുന്നുണ്ടോയെന്ന് കോടതി ചോദിച്ചു. അവസാന ഓഡിറ്റ് റിപ്പോർട്ട് കൈവശമുണ്ടെങ്കിൽ ഹാജരാക്കാനും കോടതി നിർദേശിച്ചു

എസ്ഡിആർഎഫിൽ ഇനി അവശേഷിക്കുന്നത് 677 കോടി രൂപയാണെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. 677ലെ എത്ര ചെലവഴിക്കണമെന്ന് നിങ്ങൾക്കറിയില്ലെയെന്ന് ഹൈക്കോടതി ചോദിച്ചു. ശരിയായ രീതിയഹൽ കണക്കുകൾ കൈകാര്യം ചെയ്യുന്നില്ലെന്ന് ഹൈക്കോടതിയുടെ വിമർശനം. ആരെയാണ് വിഡ്ഢികളാക്കാൻ നോക്കുന്നത് എന്ന് കോടതി ചോദിച്ചു.

നീക്കിയിരിപ്പുള്ള 677 കോടി അതോറിറ്റിയുടെ കൈവശമില്ലയെന്ന് കോടതി ചോദിച്ചു. കണക്കുകൾ കൈവശമില്ലാത്തത് കൊണ്ടാണ് കേന്ദ്രസഹായം തേടേണ്ടി വരുന്നതെന്ന് കോടതി പറഞ്ഞു. കേന്ദ്ര സർക്കാർ നൽകുന്ന കണക്കുകൾ കൃത്യമായിരിക്കും. കേന്ദ്രത്തോട് സഹായം ആവശ്യപ്പെടുമ്പോൾ കൃത്യമായ കണക്ക് വേണമെന്ന് സംസ്ഥാനത്തോട് ഹൈക്കോടതി പറഞ്ഞു.

Related Articles

Back to top button
error: Content is protected !!