Kerala

സുരക്ഷാ വീഴ്ച: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ പുറത്താക്കണമെന്ന് വിടി ബൽറാം

സുരക്ഷാ വീഴ്ചയുടെ പേരിൽ ആഭ്യന്തര മന്ത്രി അമിത് ഷായെ പുറത്താക്കാൻ പ്രധാനമന്ത്രി തയ്യാറാകണമെന്ന് കോൺഗ്രസ് നേതാവ് വിടി ബൽറാം. ഫേസ്ബുക്ക് പേജിലാണ് ബൽറാം ഇക്കാര്യം ആവശ്യപ്പെട്ടത്.

കശ്മീർ പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ആഭ്യന്ത മന്ത്രിക്കെതിരായ വിമർശം. ഭീകരാക്രണത്തിന് പിന്നിൽ സുരക്ഷാ വീഴ്ചയാണെന്ന് ആരോപണമുയർന്നിരുന്നു.

ഇന്നലെ ഡൽഹിയിൽ ചേർന്ന സർവകക്ഷി യോഗത്തിലും വിവിധ കക്ഷികൾ ഇക്കാര്യം ഉന്നയിച്ചിരുന്നു. ചൊവ്വാഴ്ചയാണ് കാശ്മീരിലെ പഹൽഗാമിൽ വിനോദ സഞ്ചാരികൾക്ക് നേരെ ഭീകരാക്രമണം നടന്നത്.

Related Articles

Back to top button
error: Content is protected !!