ശിശിരം: ഭാഗം 100
രചന: മിത്ര വിന്ദ
യദു വരുന്നതും കാത്തു അകത്തെ മുറിയിൽ ഇരിക്കുകയാണ് മീനാക്ഷി.
ഗിരിജ പുറത്തുള്ളത് കൊണ്ട് അവൾക്ക് അവിടെക്ക് പോകാൻ മടിയായിരുന്നു.
കിച്ചനും ശ്രുതിയും കൂടി ഉച്ചക്ക് ശേഷം ഊണും കഴിഞ്ഞു ടൗണിലേയ്ക്കു പോയതാരുന്നു.
മീനാക്ഷി ഒന്ന് രണ്ട് തവണ യദു ന്റെ ഫോണിൽ മെസ്സേജ് അയച്ചു.. 4മണി ആകുമ്പോൾ എത്താം എന്നായിരുന്നു അവൻ മറുപടി കൊടുത്തതും.
മീനാക്ഷി….
ഗിരിജ വിളിച്ചതും അവൾ വേഗം എഴുന്നേറ്റു.
പതിവില്ലാത്തത് ആണ് ഈ വിളി. ചെറിയ പേടി തോന്നി, പക്ഷെ ധൈര്യം സംഭരിച്ചുകൊണ്ട് ഇറങ്ങി ചെന്നു.
എന്താമ്മേ….
യദു വിളിച്ചില്ലേ….
ഇല്ല്യ, മെസ്സേജ് അയച്ചു, റെഡി ആയി നിന്നോളാൻ…
മ്മ്. അവനെ കാണാഞ്ഞത് കൊണ്ട് വിളിച്ചതാ…
അമ്മയ്ക്ക് ചായ എടുക്കണോ..
വേണ്ട.. കുറച്ചു മുന്നേ കുടിച്ചതല്ലേ, അത് മതി.
പിന്നീട് അവരോടു ഒന്നും പറയാതെകൊണ്ട് മീനാക്ഷി ഉമ്മറത്തു നിന്നു
കൃത്യം ആ സമയത്തു കിച്ചനും ശ്രുതിയും എത്തിയത്..
ഹോ… ഭാഗ്യം…അവര് എത്തില്ലോ
അവൾ പിറു പിറുത്തു.
കുറേ ഏറെ കവറുകളും ആയിട്ട് കയറി വരുന്ന ശ്രുതിയെ നോക്കി മീനാക്ഷി ചിരിച്ചു.
ഒന്ന് വന്നു പിടിക്ക് പെണ്ണേ, നോക്കി ചിരിച്ചു നിൽക്കുവാല്ലേ.
അവളുടെ പറച്ചിൽ കേട്ടതും മീനാക്ഷി ഓടി ചെന്നു
കാര്യമായിട്ട് ആരുന്നല്ലോ, ഇത് ഒരുപാട് ഉണ്ടല്ലോ.
മീനാക്ഷി മെല്ലെ പറഞ്ഞു
ഹ്മ്മ്…. എടുത്തു വന്നപ്പോൾ ലേശം കൂടിപ്പോയ്. ആഹ് സാരല്ല്യ, ആദ്യത്തെ വിഷുവല്ലേ… ഗ്രാൻഡ് ആയിട്ട് ഇരുന്നോട്ടെ.
കൊണ്ട് വന്നതെല്ലാം ശ്രുതി ഉമ്മറത്തേ അരഭിത്തിയിൽ നിരത്തി.
മീനാക്ഷി, യദുവേട്ടൻ വരാറായില്ലേ..
ഹ്മ്മ്… ആയിക്കാണും. ബൈക്ക് ഓടിച്ചു വരുന്ന കൊണ്ട് ഞാൻ കാൾ ചെയ്തില്ല.
ആഹ് അവൻ ഇപ്പൊ വരും. എന്നേ കുറച്ചു മുന്ന് വിളിച്ചിരുന്നു.
കാറിൽ നിന്നും ഇറങ്ങവേ കിച്ചൻ പറഞ്ഞു
ഗിരിജ മക്കളുടെ സംഭാഷണം ഒക്കെ കേട്ട് കൊണ്ട് ഇരുന്നതല്ലാതെ ഒന്നും മിണ്ടിയില്ല.
അമ്മ കാപ്പി കുടിച്ചോ
കിച്ചൻ അവരുടെ അടുത്തേക്ക് വന്നു ഇരുന്ന് കൊണ്ട് നോക്കി.
ഹ്മ്മ്… നേരത്തെ കുടിച്ചു, നിനക്ക് എടുക്കണോ..
ഹേയ്… വേണ്ട,ഞങ്ങൾ പുറത്ത്ന്നു ഒരു ചായ കുടിച്ചിട്ട് വന്നേ.
പറയുന്നതിനൊപ്പം തന്നെ അവൻ ഒരു കവർ എടുത്തു. അതിൽ നിന്നും ഒരു പൊതി അമ്മയുടെ നേർക്ക് നീട്ടി.
പരിപ്പ് വടയാണ്, രാജേട്ടന്റെ ചായക്കടയിൽ ന്നു..
മകൻ വെച്ച് നീട്ടിയതും അവർക്ക് അത് മേടിയ്ക്കാതിരിക്കാനായില്ല.
ശ്രുതി…. ഒരു കട്ടൻ എടുക്ക്,,
കിച്ചൻ തിരിഞ്ഞു അവളോട് പറഞ്ഞു.
പെട്ടന്ന് തന്നേ ശ്രുതി അടുക്കളയിലേക്ക് പോയ്. ഒപ്പം മീനാക്ഷിയും.
അമ്മായ്ക്ക് സാരീയാണോ വാങ്ങിയേ?
അകത്തേക്ക് കയറിയതും മീനാക്ഷി പതിയെ ചോദിച്ചു മ്
ഹ്മ്മ്…. സാരീ വാങ്ങി, പിന്നെ രണ്ട് നൈറ്റിയും..അത് പോരേടാ
മതി പെണ്ണെ, അല്ലാണ്ട് ഇപ്പൊ എന്നാ വാങ്ങാനാ, ഞങ്ങളും ഇങ്ങനെ തന്നേയാവും.
രണ്ടാളും കൂടി സംസാരിച്ചുകൊണ്ട് നിന്നപ്പോൾ യദുന്റെ ബൈക്കിന്റെ ശബ്ദകേട്ടു.
യദുവേട്ടൻ വന്നുല്ലോ,
എന്നാൽ പ്പിന്നെ ഞങ്ങള് പൊയ്ക്കോട്ടേ ശ്രുതി.നേരം ഒരുപാട് ആയിതാനും.
കാപ്പി കുടിച്ചിട്ട് പോകാം, ഒരഞ്ചു മിനിറ്റ്ന്റ കാര്യം അല്ലേയൊള്ളു..
യദുവേട്ടൻ മടുത്തു വന്നതല്ലേ.
ഒരുപാട് വൈകില്ലോടാ.. അതാണു.ഇനിയിപ്പോ പോയിട്ട് എപ്പോ വരുന്നേ ആവോ
, പിന്നെ ഇത്തിരി താമസിച്ചാലും കുഴപ്പമില്ലന്നെ, നിങ്ങള് പോയിട്ട് വാ..ബസ് കേറി ബുദ്ധിമുട്ടുവൊന്നും വേണ്ടല്ലോ, വണ്ടിയില്ലേ.
അപ്പോളേക്കും ശ്രുതി കട്ടൻ കാപ്പി പകർന്നു കഴിഞ്ഞു.
യദു വന്നിട്ട് വേഷം ഒക്കെ മാറ്റി പെട്ടന്ന് ഒന്ന് മേലുകഴുകി ഫ്രഷ് ആയി ഇറങ്ങിതാഴേക്ക് വന്നപ്പോൾ കിച്ചനും അമ്മയും ഉമ്മറത്തുണ്ട്.
യദു.. വാടാ കാപ്പി കുടിക്കാം.
കിച്ചൻ വിളിച്ചതും അവൻ അവരുടെ അടുത്തേക്ക് ചെന്നു.
അമ്മ കാപ്പി കുടിച്ചോ.
കിച്ചന്റെ അരികിലായി ഇരുന്നു കൊണ്ട് യദു ഗിരിജയുടെ മുഖത്തേക്ക് നോക്കി.
ആഹ് മൂന്നു മണി ആയപ്പോൾ ചായ കുടിച്ചാരുന്നു. ഇപ്പൊ ദേ ഇവൻ പരിപ്പ്വട കൊണ്ട് വന്നപ്പോൾ പിന്നെ ശ്രുതി ഒരു കട്ടൻ ച്ചായ ഇട്ടു തന്നു.
ഹ്മ്മ്……. അവനൊന്നു മൂളി.
പ്രിയ വരില്ലേമ്മേ.. അവളെ വിളിച്ചപ്പോൾ ഒന്നിനും ഒരു സ്ഥിരതയില്ലാത്ത പോലെ മറുപടി പറയുന്നേ.
കിച്ചൻ ആയിരുന്നു.
അവള് വരും….. ഞാൻ വിളിച്ചു പറഞ്ഞോളാം..
പെട്ടെന്ന് പോകാൻ നോക്ക് യദു.. തിരക്ക് ആവും വഴി നീളെ..
അവർ ദൃതി കൂട്ടി.
വൈകാതെ തന്നേ രണ്ടാളും കൂടി ഇറങ്ങുകയും ചെയ്തു
&***
കണക്കായി പോയ്, ഞാൻ എത്ര തവണ പറഞ്ഞതാ, ഈ കോലം കെട്ടിന് നിൽക്കല്ലേന്നെ… അപ്പോ 20കൊല്ലമായിട്ടുള്ള ആഗ്രഹം ആണെന്ന് പറഞ്ഞു ബഹളം കൂട്ടി. അതല്ലേ ഇപ്പൊ ഇങ്ങനെ പറ്റിയേ..
അമ്മു ആണെങ്കിൽ നകുലന്റെ അടുത്തേക്ക് വന്നിട്ട് അവനെയൊന്നു നോക്കി പേടിപ്പിച്ചുകൊണ്ട് പറഞ്ഞു.
പുതച്ചു മൂടി കിടക്കുകയാണ് നകുലൻ. തല വരെയും മൂടിയിട്ട്.
അടുത്തുള്ള ക്ലിനിക്കിൽ പോയ് മരുന്നൊക്കെ വാങ്ങി വന്നതാണ്.
തലേന്നത്തെ നീരാട്ടിന്റെയാണെന്ന് അമ്മുന് മാത്രം അറിയൂവൊള്ളൂ.
അവന്റെ പുതപ്പ് വലിച്ചു മാറ്റിയിട്ട് അവൾ ഇരുകൈകളും എളിയ്ക്ക് കുത്തിക്കൊണ്ട് അവനെ തുറിച്ചു നോക്കി.
എന്താ അമ്മു… എന്തിനാ ഇങ്ങനെ ഒച്ച വെയ്ക്കുന്നെ.
അറിയില്ലല്ലേ…..
നല്ലോരു ദിവസമായിട്ട് നകുലേട്ടൻ എല്ലാം കളഞ്ഞു കുളിച്ചില്ലേ… ഇപ്പൊ മതിയായൊ..
ഓഹ്…. എന്തോന്ന്… അതിനു നമ്മൾക്ക് വിഷുവൊന്നും ഇല്ലാലോടി.. പിന്നെന്താ..
ഒണ്ടോ ഇല്ലയോ എന്നല്ലല്ലോ ഞാൻ ചോദിച്ചേ, കുറച്ചെങ്കിലും വക തിരിവ് കാട്ടിയിരുന്നുങ്കിൽ ഇന്നീ കിടപ്പ് കിടക്കേണ്ടി വരില്ലാരുന്നു. കൊച്ച്കുട്ടിയൊന്നുമല്ലലോ.. ഇത്രേം പ്രായമായ ആളല്ലേ..
ആണുങ്ങൾക്ക് മരിക്കുന്ന വരെയും വികാര വിചാരങ്ങൾ ഉണ്ടെന്ന് കഴിഞ്ഞയിടെ ഞാൻ എവിടോ വായിച്ചുപ്പോയല്ലോടി അമ്മുട്ടാ…
നിഷ്കളങ്കമായി അവൻ പറയുകയാണ്.
ഈയൊരു വിചാരം മാത്രമൊള്ളൂ നകുലേട്ടന്,വായ തുറന്നാൽ ഇമ്മാതിരി ഡയലോഗ്..ഹോ ഞാൻ എങ്ങനെ കഴിച്ചുക്കൂട്ടുമൊ ആവോ.
ആഹ് നിനക്ക് കേൾക്കാൻ ബുദ്ധിമുട്ടാണേൽ ഒരു കാര്യ ചെയ്യാം, ഞാനേ നമ്മുടെ സരോവരത്തിലെ കൃഷ്ണപ്രിയയോട് പറയാം.. അവൾക്കണേൽ എന്നോട് പണ്ടേയൊരു താല്പര്യം ഉണ്ടായിരുന്നു..
പറഞ്ഞു തീരും മുന്നേ നകുലന്റെ ഉറക്കെയുള്ള നിലവിളിയും ആ മുറിയിലാകെ മുഴങ്ങി.
എടി…… വന്നു തിരുമ്മി താടി, എന്റെ തോളെല്ല് ഒടിഞ്ഞു പോയെന്നാ തോന്നുന്നേ….
കിടക്കയിൽ ചാടിയെഴുന്നേറ്റിരുന്ന് നകുലൻ ഉറക്കെ പറഞ്ഞു.
മനസില്ല….. അവിടെ കിടന്നോണം മര്യാദയ്ക്കു… വിളച്ചില് വല്ലാണ്ട് കൂടുന്നുണ്ട്..
വാതിൽക്കൽ എത്തിയിട്ട് ഒന്ന് പിന്തിരിഞ്ഞു അമ്മു അവനോട് പറഞ്ഞു.
ഇപ്പൊ തിരുമ്മി തന്നില്ലെങ്കിൽ നീയും ഇതുപോലെ മൂടിപുതച്ചു കിടക്കും… ഒന്നല്ല മൂന്നു തരം.
ഓഹോ.. വെല്ലുവിളിയാണോ..
ആഹ് അതെന്നു കൂട്ടിയ്ക്കോടി..
ഹ്മ്മ്… എന്നാൽപ്പിനെ നമ്മുക്ക് കാണാമെ..
ആഹ് കാണാം.
നകുലൻ ആ വെല്ലുവിളി സ്വീകരിച്ചു കൊണ്ട് തലകുലുക്കി……തുടരും………