Kerala
പാണ്ടിക്കാട് ചെമ്പ്രശ്ശേരി ഉത്സവത്തിനിടെ നടന്ന വെടിവെപ്പ്; മൂന്ന് പേർ കൂടി അറസ്റ്റിൽ

മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശ്ശേരി ഉത്സവത്തിനിടെ വെടിവെപ്പുണ്ടായ കേസിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ. ചെമ്പ്രശ്ശേരി സ്വദേശി ബഷീർ, കൊടശ്ശേരി സ്വദേശികളായ സൈദലവി, ഉമ്മൻ കൈഫ് എന്നിവരാണ് അറസ്റ്റിലായത്.
ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം പത്തായി. ഒളിവിൽ പോയ മുഖ്യപ്രതി റഫീഖിനായി പോലീസ് അന്വേഷണം തുടരുകയാണ്. വെടിയേറ്റ ലുഖ്മാൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്
കഴിഞ്ഞ വെള്ളിയാഴ്ച നടന്ന ഉത്സവത്തിനിടെ കൊടശ്ശേരി-ചെമ്പ്രശ്ശേരി സ്വദേശികൾ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. ചീട്ടുകളിയുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.