Sports

ഇന്ത്യ – ന്യൂസിലന്‍ഡ് ഒന്നാം ടെസ്റ്റ് നാളെ; ശുബ്മാന് പകരം സർഫാസ് ഖാൻ

കാലാവസ്ഥ ഭീഷണിയാകും

ബെംഗളൂരു: ന്യൂസിലാന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന് മുമ്പ് ഇന്ത്യക്ക് തിരിച്ചടി. ഇന്ത്യയുടെ ബാറ്റിംഗ് സ്റ്റാര്‍ ശുബ്മാന്‍ ഗില്‍ പരിക്ക് കാരണം ആദ്യ മത്സരത്തില്‍ കളിക്കില്ല. പകരക്കാരനായി സര്‍ഫറാസ് ഖാന്‍ അന്തിമ ഇലവനില്‍ ഉള്‍പ്പെട്ടേക്കും. അടുത്തിടെ ഇറാനി ട്രോഫി ഫൈനലില്‍ ഡബിള്‍ സെഞ്ച്വറി നേടിയ സര്‍ഫറാസ് തകര്‍പ്പന്‍ ഫോമിലാണ്. ഇംഗ്ലണ്ടിനെതിരെ ഈ വര്‍ഷം ആദ്യം രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറിയ താരം മികച്ച പ്രകടനങ്ങള്‍ കാഴ്ചവച്ചിരുന്നു. എന്നാല്‍ പിന്നീട് ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയില്‍ സ്‌ക്വാഡില്‍ ഉണ്ടായിരുന്നുവെങ്കിലും താരത്തെ ടീമില്‍ ഉള്‍പ്പെടുത്തിയില്ല.

അതേസമയം, ബെംഗളൂരില്‍ കളിക്ക് കാലാവസ്ഥ ഭീഷണിയാകുമെന്നാണ് നിരീക്ഷകര്‍ പറയുന്നത്. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് ആദ്യ ടെസ്റ്റ്. പൂനെയിലും മുംബയിലുമാണ് അടുത്ത രണ്ട് ടെസ്റ്റുകള്‍ നടക്കുക.

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), ജസ്പ്രീത് ബുംറ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, ശുഭ്മാന്‍ ഗില്‍, വിരാട് കൊഹ്ലി, കെ.എല്‍ രാഹുല്‍, സര്‍ഫറാസ് ഖാന്‍, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ആകാശ് ദീപ്.ട്രാവലിംഗ് റിസര്‍വ്‌സ്: ഹര്‍ഷിത് റാണ, നിതീഷ് കുമാര്‍ റെഡ്ഡി, മായങ്ക് യാദവ്, പ്രസീദ്ധ് കൃഷ്ണ.

 

Related Articles

Back to top button
error: Content is protected !!